കോഴിക്കോട്: കഴിഞ്ഞ ഒന്നര വർഷത്തിന് ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന് മാറ്റം സംഭവിച്ച് തുടങ്ങിയതെന്ന് പിവി അൻവർ എംഎൽഎ. മുഖ്യമന്ത്രിക്ക് ആർഎസ്എസ് മനസാണെന്നും പാർട്ടി ഇത് അന്വേഷിക്കണമെന്നും അൻവർ പറഞ്ഞു. മാമി തിരോധാന കേസ് ആക്ഷൻ കമ്മറ്റി സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അൻവർ.
മാമി കേസിൽ നിലവിലെ അന്വേഷണത്തിൽ ഒരു ചുക്കും നടക്കില്ല. പണത്തിന് മുകളിൽ ഒന്നും പറക്കില്ല എന്ന് പറഞ്ഞ പോലെ എഡിജിപി അജിത്തിന് മുകളിൽ ഒരു പരുന്തും പറക്കില്ല. മുഖ്യമന്ത്രി എഡിജിപിയെ കെട്ടിപിടിച്ചു കിടക്കുന്നു. പൊലീസിലെ ക്രിമിനൽ വത്കരണം ദൂരവ്യാപക പ്രശ്‌നം ഉണ്ടാക്കും. ക്രൈബ്രാഞ്ച് എസ്‌പി വിക്രമിനെ എന്തിനാണ് പെട്ടന്ന് കേസിൽ നിന്ന് മാറ്റിയത്. വിക്രമിനെ തിരികെ കൊണ്ടു വരണമെന്നും അൻവർ അവശ്യപ്പെട്ടു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഒരു ദേശീയ പത്രത്തിന് നൽകിയ അഭിമുഖത്തിലൂടെ മലപ്പുറം ജില്ലയെ മുഖ്യമന്ത്രി അപമാനിച്ചു. കരിപൂർ എയർപോർട്ടിൽ സ്വർണം പിടിച്ചാലും കുറ്റം മലപ്പുറത്തിനാണ്. കൊണ്ടുവന്നവനോ, അയച്ചവനോ ആരെന്ന് നോക്കില്ല. ഇംഗ്ലീഷ് പത്രത്തിന് കൊടുത്താൽ ദില്ലിയിൽ കിട്ടുമല്ലോ എന്നും പരിഹാസം.
പൊലീസിന് മയക്കുമരുന്ന് ബന്ധമുണ്ട്. മത സൗഹാർദത്തിന്‍റെ കടക്കൽ കത്തി വെക്കുന്നത് മുഖ്യമന്ത്രിയാണ്. അതും ആർഎസ്എസുമായി സഹകരിച്ചെന്നും അൻവർ പറഞ്ഞു. നമ്മുടെ പ്രതികരണ ശേഷി നഷ്‌ടപ്പെട്ടു. ഇത് പോരാളികളുടെ നാടാണ് എന്നോർക്കണം. സിപിഎമ്മിനോടും ഇടത് മുന്നണിയോടും ജനങ്ങൾക്ക് ഉണ്ടായ അടുപ്പം ഇല്ലാതാക്കിയത് പൊലീസും ആഭ്യന്തര വകുപ്പുമാണെന്നും അൻവർ ആരോപിച്ചു.
കണ്ണൂരിൽ 2017 ഡിസംബറിൽ ആഷിർ എന്ന യുവാവ് കുഴഞ്ഞു വീണ് മരിച്ചതിൽ കുടുംബം ദുരൂഹത പ്രകടിപ്പിച്ചിരുന്നു. എന്നാൽ മയക്കുമരുന്ന് മാഫിയ അന്വേഷണം തടഞ്ഞു. നേരത്തെ ഒരു കൗൺസിലിങ്ങിൽ ആഷിർ, തന്നെ പീഡിപ്പിച്ച കാര്യം വെളിപ്പെടുത്തിയിരുന്നു. ആഷിറിന്‍റെ മരണത്തിന് പിന്നാലെ 2 യുവാക്കൾ നാട്ടിൽ നിന്ന് അപ്രതീക്ഷ്യമായെന്നും അൻവർ പറഞ്ഞു.
Also Read: 'സിപിഎം വെല്ലുവിളിച്ചാല്‍ ഏറ്റെടുക്കും, മുഖ്യമന്ത്രി തന്നെ കള്ളക്കടത്തുകാരനാക്കി': പിവി അന്‍വര്‍