ETV Bharat / bharat

'ഖാര്‍ഗെ 125 വര്‍ഷം ജീവിക്കട്ടെ, മോദി 125 വര്‍ഷം ഭരിക്കട്ടെ'; കോണ്‍ഗ്രസ് അധ്യക്ഷന് രാജ്‌നാഥ് സിങ്ങിന്‍റെ മറുപടി - Rajnath Singh hits back to Kharge - RAJNATH SINGH HITS BACK TO KHARGE

ഹരിയാനയിലെ ചർഖി ദാദ്രിയിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യവേയാണ് കേന്ദ്രമന്ത്രിയുടെ പരാമര്‍ശം.

KHARGE HEALTH ISSUE ROW  RAJNATH SINGH AND KHARGE  ഖാര്‍ഗെ രാജ്‌നാഥ് സിങ്  ഖാര്‍ഗെ മോദി പരാമര്‍ശം
Defence Minister Rajnath Singh (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 30, 2024, 8:30 PM IST

ഹരിയാന: പ്രധാനമന്ത്രി മോദിയെ അധികാരത്തിൽ നിന്ന് ഇറക്കുന്നത് വരെ മരിക്കില്ലെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരാമർശത്തിന് മറുപടിയുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. മല്ലികാർജുൻ ഖാർഗെ 125 വയസ് വരെ ജീവിക്കാനും മോദി 125 വർഷം പ്രധാനമന്ത്രിയായി തുടരാനും താന്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നു എന്നായിരുന്നു രാജ്‌നാഥ് സിങ്ങിന്‍റെ പ്രതികരണം.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ താൻ ബഹുമാനിക്കുന്നു എന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ചർഖി ദാദ്രിയിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. 'മോദിജിയെ കസേരയില്‍ നിന്ന് ഇറക്കുംവരെ താൻ ജീവിച്ചിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

കലിയുഗത്തിലെ പരമാവധി ആയുസ് 125 ആണ് എന്ന് അദ്ദേഹത്തോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഖാര്‍ഗെ 125 വയസുവരെ ജീവിക്കട്ടെയെന്നും മോദിജി 125 വര്‍ഷം ഭരിക്കട്ടേയെന്നും ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നു.' രാജ്‌നാഥ് സിങ് പറഞ്ഞു

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കോൺഗ്രസിന്‍റെ ഭരണത്തകര്‍ച്ച കാണാന്‍ ഹിമാചൽ പ്രദേശിലേക്ക് നോക്കിയാല്‍ മതിയെന്നും രാജ്‌നാഥ് സിങ് വിമര്‍ശിച്ചു. അവരുടെ ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും കഴിയുന്നില്ല. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ശമ്പളമൊന്നും സ്വീകരിക്കില്ലെന്ന് പറഞ്ഞ് നാടകം കളിക്കുകയാണെന്നും രാജ്‌നാഥ് സിങ് ആരോപിച്ചു.

മുഡ കുംഭകോണത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിമര്‍ശിച്ച രാജ്‌നാഥ് സിങ് മോദി സർക്കാരിന്‍റെ പത്തുവർഷ ഭരണത്തിൽ ഒരു മന്ത്രി പോലും അഴിമതിയാരോപണം നേരിട്ടിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധി വിദേശ മണ്ണിൽ ഇന്ത്യയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തിയെന്നും രാജ്‌നാഥ് സിങ് ആരോപിച്ചു.

ഹരിയാനയിലെ കോൺഗ്രസ് പാർട്ടിയിൽ നിരവധി ആഭ്യന്തര സംഘട്ടനങ്ങളുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ കാര്യക്ഷമമാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ബിൽ പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.

Also Read: 'മണിപ്പൂരിലും ജാതി സെന്‍സസിലും ശ്രദ്ധിക്കൂ'; മോദിയെ താഴെയിറക്കുമെന്ന പരാമര്‍ശത്തിന് പിന്നാലെ ഖാർഗെയും അമിത്‌ ഷായും തമ്മില്‍ വാക്‌പോര്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.