സമൂഹമാധ്യമങ്ങളില്‍ പരിഹാസ കമന്‍റിട്ടയാള്‍ക്ക് മറുപടിയുമായി സലിം കുമാറിന്‍റെ മകന്‍ ചന്തു. പുറകില്‍ ഇരിക്കുന്ന സലിം കുമാറിന്‍റെ മകന്‍ മരപ്പാഴിനെ ഇപ്പോള്‍ പല പടങ്ങളിലും പിടിച്ച് തിരുകി വയ്‌ക്കുന്നുണ്ട്. എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഒരാള്‍ കുറിച്ച കമന്‍റ്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ഓകെ ഡാ എന്ന് ചന്തു മറുപടിയും നല്‍കി.
ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന ചിത്രത്തിലാണ് ചന്തു ഇപ്പോള്‍ അഭിനയിക്കുന്നത്. കഴിഞ്ഞ ദിവസം മമ്മൂട്ടി ഈ ചിത്രത്തിന്‍റെ ലൊക്കേഷനില്‍ വന്നിരുന്നു. ഇവര്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കുന്ന ചന്തുവിന്‍റെ ഫോട്ടോയും വന്നിരുന്നു. ഈ ചിത്രത്തിനാണ് പരിഹാസ കമന്‍റുമായി ഒരാള്‍ വന്നത്. എന്നാല്‍ ചന്തുവിനെ പരിഹസിച്ചയാള്‍ക്ക് പ്രേക്ഷകര്‍ തക്കതായ മറുപടി നല്‍കുന്നുണ്ട്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഒന്നുമില്ലായ്മയില്‍ നിന്നും വളര്‍ന്ന ഒരച്ഛന്‍റെ മകനാണ്. സലിം കുമാറിനെയും ചെറുപ്പത്തില്‍ നാട്ടിലെ പലരും പരിഹസിച്ചിട്ടുണ്ട്. അതിനുള്ള മധുര പ്രതികാരം ഇപ്പോള്‍ അദ്ദേഹം ചെയ്യുന്നുണ്ട്. തീര്‍ച്ചയായും അവനും മലയാള സിനിമയില്‍ മികച്ചവരില്‍ ഒരാളാവും. ചന്തുവിനെ പിന്തുണച്ചുകൊണ്ട് പ്രേക്ഷകര്‍ പറഞ്ഞു.