ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അമർ പ്രീത് സിങ് ചുമതലയേറ്റു. നിലവിലെ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വിആര്‍ ചൗധരി വിരമിച്ച ഒഴിവിലേക്കാണ് അമര്‍ പ്രീത് സിങ് ചുമതലയേറ്റത്.
സേനയിലെ വിവിധ മേഖലകളിൽ 40 വർഷത്തോളമായി സേവനമനുഷ്‌ഠിച്ച വ്യക്തിയാണ് അമർ പ്രീത് സിങ്. ഇന്ത്യയുടെ ആദ്യ ബഹുരാഷ്‌ട്ര വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ നേതൃനിരയില്‍ എയര്‍ മാര്‍ഷല്‍ അമർ പ്രീത് സിങ്ങുമുണ്ടായിരുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
1984ലാണ് അമർ പ്രീത് സിങ് ഇന്ത്യന്‍ വ്യോമസേനയുടെ ഫൈറ്റര്‍ പൈലറ്റ് സ്ട്രീമിലെത്തുന്നത്. എയര്‍ ഓഫിസര്‍ കമാന്‍ഡിങ്-ഇന്‍-ചീഫ് (സെന്‍ട്രല്‍ എയര്‍ കമാന്‍ഡ്), എയര്‍ സ്‌റ്റാഫ്, ഈസ്‌റ്റേണ്‍ എയര്‍ കമാന്‍ഡില്‍ സീനിയര്‍ എന്നീ നിലകളിലും അദ്ദേഹം സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.
റഷ്യയിലെ മോസ്കോയിൽ മിഗ്-29 അപ്‌ഗ്രേഡ് പ്രോജക്റ്റ് മാനേജ്‌മെന്‍റ് ടീമിനെ നയിച്ച വ്യക്തിയാണ് അമർ പ്രീത് സിങ്. നാഷണൽ ഫ്ലൈറ്റ് ടെസ്‌റ്റ് സെൻ്ററിലെ പ്രോജക്‌ട് ഡയറക്‌ടർ (ഫ്ലൈറ്റ് ടെസ്‌റ്റ്) കൂടിയായിരുന്നു അദ്ദേഹം. തേജസ് എന്ന ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റിൻ്റെ ഫ്ലൈറ്റ് ടെസ്‌റ്റിങ് ചുമതലയും വഹിച്ചിരുന്നു.
സൗത്ത് വെസ്‌റ്റേൺ എയർ കമാൻഡിൽ എയർ ഡിഫൻസ് കമാൻഡർ, ഈസ്‌റ്റേൺ എയർ കമാൻഡിൽ സീനിയർ എയർ സ്‌റ്റാഫ് ഓഫിസർ തുടങ്ങിയ പ്രധാന സ്‌റ്റാഫ് നിയമനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. എയർ ആസ്ഥാനത്തേക്ക് മാറുന്നതിന് മുമ്പ് അദ്ദേഹം സെൻട്രൽ എയർ കമാൻഡിൻ്റെ എയർ ഓഫീസർ കമാൻഡിങ്-ഇൻ-ചീഫ് ആയിരുന്നു.
Also Read: ഇന്ത്യയുടെ ആദ്യത്തെ എല്‍സിഎ മാർക്ക് 1എ യുദ്ധവിമാനം തയ്യാർ; ജൂലൈയോടെ വ്യോമസേനയ്ക്ക് കൈമാറിയേക്കും