ETV Bharat / entertainment

ലൂസിഫര്‍ വീണ്ടും തിയേറ്ററുകളില്‍? ആഗ്രഹം പറഞ്ഞ് ആന്‍റണി പെരുമ്പാവൂര്‍ - LUCIFER RE RELEASE

ഒരിക്കല്‍ കൂടി ലൂസിഫര്‍ തിയേറ്ററുകളില്‍ എത്തുമോ? എമ്പുരാന്‍റെ റിലീസിന് മുന്നോടിയായി ലൂസിഫര്‍ റി റിലീസ് ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍. മാര്‍ച്ച് 27നാണ് എമ്പുരാന്‍ റിലീസ്.

LUCIFER  EMPURAAN RELEASE  ലൂസിഫര്‍ റീ റിലീസ്  മോഹന്‍ലാല്‍ പൃഥ്വിരാജ്
Lucifer re release (ETV Bharat)
author img

By ETV Bharat Entertainment Team

Published : Jan 31, 2025, 11:23 AM IST

മോഹന്‍ലാല്‍, പൃഥ്വിരാജ് ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'എമ്പുരാന്‍'. ചിത്രം റിലീസിനോടടുക്കുമ്പോള്‍ സിനിമയുടെ പ്രൊമോഷണല്‍ പരിപാടികളുടെ തിരക്കിലാണ് അണിയറപ്രവര്‍ത്തകരും താരങ്ങളും.

'എമ്പുരാന്‍' റിലീസിന് മുന്നോടിയായി സിനിമയുടെ ആദ്യ ഭാഗമായ 'ലൂസിഫര്‍' ഒരിക്കല്‍ കൂടി തിയേറ്ററുകളില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് അണിയറപ്രവര്‍ത്തകര്‍. 'ലൂസിഫറി'നെ വീണ്ടും തിയേറ്ററുകളില്‍ എത്തിക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ് ആശിര്‍വാദ് സിനിമാസിന്‍റെ സാരഥി ആന്‍റണി പെരുമ്പാവൂര്‍ പറയുന്നത്.

ടൊവിനോ തോമസിന്‍റെ 'അജയന്‍റെ രണ്ടാം മോക്ഷണം' സിനിമയുടെ വിജയാഘോഷത്തിനിടെ ആയിരുന്നു ആന്‍റണി പെരുമ്പാവൂര്‍ തന്‍റെ ആഗ്രഹം പ്രകടമാക്കിയത്.

"ലൂസിഫര്‍ വീണ്ടും റിലീസ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ട്. തിയേറ്ററില്‍ രണ്ടാഴ്‌ച്ച പ്രദര്‍ശിപ്പിക്കണം. അത് കണ്ട ശേഷം എമ്പുരാന്‍ റിലീസ് ചെയ്യണമെന്ന ആഗ്രഹം മനസ്സിലുണ്ട്. കൂടുതല്‍ ഒന്നും തീരുമാനിച്ചിട്ടില്ല," ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞു.

മാര്‍ച്ച് 27നാണ് 'എമ്പുരാന്‍' ആഗോളതലത്തില്‍ റിലീസിനെത്തുക. പ്രധാനമായും മലയാളത്തില്‍ ഒരുങ്ങുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും റിലീസ് ചെയ്യും.

അതേസമയം സിനിമയുമായി ബന്ധപ്പെട്ട് മറ്റൊരു പ്രധാന അപ്‌ഡേറ്റും പൃഥ്വിരാജ് പങ്കുവച്ചിരുന്നു. 'എമ്പുരാന്‍' ഹിന്ദി സിനിമയാണെന്ന് കാണുന്ന പ്രേക്ഷകരില്‍ സംശയം ഉണ്ടായേക്കാം എന്നാണ് താരം പറയുന്നത്.

"എമ്പുരാന്‍റെ ആദ്യത്തെ 25 മിനിറ്റ് കാണുമ്പോള്‍ ഒരു ഹിന്ദി സിനിമയാണോ നിങ്ങള്‍ കാണുന്നതെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. കഥയില്‍ ശരിക്കും ഹിന്ദിയുടെ ആവശ്യം ഉണ്ടെന്ന് തോന്നിയാല്‍ പ്രേക്ഷകര്‍ക്ക് അതൊരു പ്രശ്‌നമായി തോന്നില്ല," പൃഥ്വിരാജ് പറഞ്ഞു. എമ്പുരാന്‍റെ ഹിന്ദി പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജിന്‍റെ ഈ വെളിപ്പെടുത്തല്‍.

'എമ്പുരാന്‍' ഒരു സ്‌റ്റാന്‍ഡ്‌എലോണ്‍ ചിത്രമാണെന്നും ആദ്യ ഭാഗം കണ്ടിട്ടില്ലാത്തവര്‍ക്കും ചിത്രം കണ്ടാല്‍ കഥ മനസ്സിലാകുമെന്നാണ് പൃഥ്വിരാജ് പറയുന്നത്. 'ലൂസിഫര്‍' കേരള പൊളിറ്റിക്‌സില്‍ ഊന്നി കഥ പറഞ്ഞ ചിത്രമാണെന്നും എന്നാല്‍ 'എമ്പുരാന്‍' അങ്ങനെയല്ലെന്നുമാണ് താരം പറയുന്നത്.

"മലയാളം ഉള്‍പ്പെടെയുള്ള ചിത്രത്തിന്‍റെ മറ്റ് പതിപ്പുകളില്‍ എല്ലാം ഹിന്ദി ഉള്‍പ്പെടുന്ന ഭാഗങ്ങള്‍ അങ്ങനെ തന്നെ നിലനിര്‍ത്തും. അതുകൊണ്ട് ഈ സിനിമയ്‌ക്ക് നോര്‍ത്തില്‍ ഒരു വൈഡ് റിലീസ് വേണമെന്നുള്ളത് ഞങ്ങളുടെ ആദ്യം മുതലുള്ള തീരുമാനം ആയിരുന്നു," പൃഥ്വിരാജ് പറഞ്ഞു.

ആദ്യ ഭാഗമായ 'ലൂസിഫറി'ലെ താരങ്ങള്‍ തന്നെയാണ് രണ്ടാം ഭാഗമായ 'എമ്പുരാനി'ലും അണിനിരക്കുക. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, സാനിയ അയ്യപ്പന്‍, ബൈജു, സായ് കുമാര്‍, ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ, അര്‍ജുന്‍ ദാസ് തുടങ്ങീ നീണ്ട താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ആശിര്‍വാദ് സിനിമാസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സുജിത് വാസുദേവ് ആണ് സിനിമയുടെ ഛായാഗ്രഹണം. അഖിലേഷ് മോഹന്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചു. ദീപക് ദേവ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത്.

Also Read: എമ്പുരാന്‍ ഹിന്ദി സിനിമയോ? സംശയങ്ങള്‍ തീര്‍ത്ത് പൃഥ്വിരാജ് - PRITHVIRAJ ABOUT EMPURAAN

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.