ETV Bharat / bharat

മഹാ കുംഭമേള ദുരന്തം: മരണ സർട്ടിഫിക്കറ്റുകളില്ലാതെ മൃതദേഹങ്ങൾ കൈമാറിയതായി ആരോപണം - MAHA KUMBH STAMPEDE

സംഗം ഘട്ടിൽ അപകട സമയത്ത് സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല. ഒരു പൊലീസുകാരനെപ്പോലും അവിടെ കണ്ടില്ല. അപകട സമയത്ത് അടിയന്തര വൈദ്യ സഹായം ലഭിച്ചില്ലെന്നും ആരോപണം.

Without Death Certificates Stampede  Kumbh Stampede news  West Bengal pilgrims  Latest news Kumbh
Maha Kumbh Stampede (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 31, 2025, 1:30 PM IST

കൊൽക്കത്ത: മഹാ കുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിച്ച സംഭവത്തിൽ മരണ സർട്ടിഫിക്കറ്റുകളില്ലാതെ മൃതദേഹങ്ങൾ കൈമാറിയതായി ആരോപണം. പശ്ചിമ ബംഗാളിൽ നിന്നുള്ള രണ്ട് സ്‌ത്രീകളുടെ മൃതദേഹം യാതൊരു രേഖകളുമില്ലാതെ ബന്ധുക്കള്‍ക്ക് കൈമാറുകയായിരുന്നു. മൃതദേഹം കൈമാറുന്നുവെന്ന ഒരു കടലാസ് കഷണം മാത്രമാണ് തങ്ങൾക്ക് ലഭിച്ചതെന്നും കുടുംബം ആരോപിച്ചു.

കൊൽക്കത്തയിലെ ഗോൾഫ് ഗ്രീൻ സ്വദേശി ബസന്തി പോദ്ദാർ, പശ്ചിമ മേദിനിപൂർ സ്വദേശി ഊർമിള ഭൂനിയ എന്നിവരാണ് ജനുവരി 29ന് പുലർച്ചെ തിക്കിലും തിരക്കിലും മരിച്ചത്. മേളയ്‌ക്കിടെ കാണാതായ സംസ്ഥാനത്ത് നിന്നുള്ള ഏഴ് പേരെ ഇപ്പോഴും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. സുബീർ നാസ്‌കർ, മഹേന്ദ്ര ബർമൻ, സുനിതി മല്ലിക്, അർച്ചന മൈതി, അനിത ഘോഷ്, ദർശന ദേവി ബൻസാൽ, പ്രണബ് ജന എന്നിവരെയാണ് ഇതുവരെ കണ്ടെത്താനാവാത്തത്.

സംഗം ഘട്ടിൽ അപകട സമയത്ത് സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ലെന്ന് മരിച്ച ബസന്തിയുടെ മകൻ മാധ്യമങ്ങളോട് പറഞ്ഞു. 'ഒരു പൊലീസുകാരനെപ്പോലും അവിടെ കണ്ടില്ല. സംഗം ഘട്ടിലേക്ക് പോവുകയായിരുന്നു. പെട്ടെന്ന് തിക്കും തിരക്കും കൂടി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അപകടത്തിൽപ്പെട്ട അമ്മയെ ആശുപത്രിയിൽ എത്തിക്കാൻ പോലും ആരും വന്നില്ല. ഏറെ നേരം കഴിഞ്ഞ് ഒരു വാഹനത്തിൽ കയറ്റി മെഡിക്കൽ കോളജിലേക്ക് പോവുകയായിരുന്നു. മരണം വിവരം പറഞ്ഞ ശേഷം മരണ സർട്ടിഫിക്കറ്റ് നൽകാതെ മൃതദേഹം കൈമാറി'- യുവാവ് പറഞ്ഞു.

തനിക്ക് കൈമാറിയ കുറിപ്പിൽ ഔദ്യോഗിക സ്റ്റാമ്പോ ഉത്തർപ്രദേശ് സർക്കാരിലെ ഉദ്യോഗസ്ഥൻ്റെ ഒപ്പോ ഇല്ല. എന്നാൽ തൻ്റെ അമ്മയുടെ മൃതദേഹം കൈമാറുന്നതിന് മുമ്പ് ഒരു പേപ്പറിൽ ഒപ്പിടാൻ തന്നെ നിർബന്ധിച്ചതായും യുവാവ് പറഞ്ഞു. സമാന അനുഭവമാണ് മരിച്ച മറ്റുള്ളവരുടെ ബന്ധുക്കളും ആരോപിച്ചത്.

മഹാ കുംഭമേളയിൽ ഗുരുതര വീഴ്‌ചയുണ്ടായിട്ടുണ്ട് എന്ന് പശ്ചിമ ബംഗാള്‍ മന്ത്രി അരൂപ് ബിശ്വാസ് ആരോപിച്ചു. കുംഭ മേള സംഘടിപ്പിക്കുന്നതിൽ ഉത്തർപ്രദേശ് സർക്കാർ പരാജയപ്പെട്ടു. മേള സർക്കാരിന് ഒരു പരസ്യം മാത്രമാണ്.

തീർഥാടകരുടെ സുരക്ഷക്കായി ഒന്നും ചെയ്‌തിട്ടില്ലെന്ന് ടോളിഗഞ്ച എംഎൽഎ ബിശ്വാസും ആരോപിച്ചു. പരാതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് മരിച്ചവരുടെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.

Also Read: ഹമാസ് വക്താവിനായി പലസ്‌തീന്‍ തടവുകാരുടെ മോചനത്തിന്‍റെ തത്സമയ സംപ്രേഷണം നിര്‍ത്തി അറബ്‌ ചാനലുകള്‍; മുഹമ്മദ് ദെയ്‌ഫ് കൊല്ലപ്പെട്ടതായി സ്ഥിരീകരണം - MOHAMMED DEIF DEATH

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.