ഉണ്ണി മുകുന്ദന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറിയിരിക്കുകയാണ് 'മാര്‍ക്കോ'. ഗംഭീര പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഹനീഫ് അദേനി സംവിധാനം ചെയ്‌ത ഈ ചിത്രം ബോക്‌സ് ഓഫീസില്‍ കത്തി കയറുകയാണ്.
മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ് വയലന്‍സ് എന്ന വിശേഷണത്തോടെ എത്തിയ ചിത്രം ക്യൂബ്‌സ് എന്‍റര്‍ടെന്‍മെന്‍റ്സിന്‍റെ ആദ്യ സംരംഭമാണ്. മലാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നിര്‍മാതാവ് എന്ന പദവിയാണ് ഷെരീഫ് മുഹമ്മദ് ഈ ചിത്രത്തിലൂടെ സ്വന്തമാക്കിയിരിക്കുന്നത്.
ഹിന്ദിയില്‍ കുറച്ച് തിയേറ്ററുകളില്‍ മാത്രമായിരുന്നു 'മാര്‍ക്കോ' പ്രദര്‍ശിപ്പിച്ചിരുന്നത്. എന്നാല്‍ പ്രേക്ഷകരുടെ തള്ളിക്കറ്റത്തെ തുടര്‍ന്ന് രണ്ടാം വാരമായപ്പോഴേക്കും കൂടുതല്‍ തിയേറ്ററുകളിലായി ഷോകളുടെ എണ്ണം വര്‍ധിപ്പിച്ചു. ഹിന്ദി പതിപ്പിന് പിന്നാലെ തെലുഗ് പതിപ്പ് ജനുവരി ഒന്നിന് തിയേറ്ററുകളില്‍ എത്തും. ഇതോടൊപ്പം തന്നെ തമിഴ് പതിപ്പും ഉടന്‍ പുറത്തിറങ്ങും. ജനുവരി മൂന്നിനാണ് പുറത്തിറങ്ങുക.
ജനുവരി ഒന്ന് മുതല്‍ തെലുഗാനയിലും ആന്ധപ്രദേശിലുമായി 500 സ്ക്രീനുകളില്‍ തെലുഗു പതിപ്പ് എത്തുന്നതോടെ മാര്‍ക്കോയ്ക്ക് കൂടുതല്‍ കളക്ഷന്‍ ലഭിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ കരുതുന്നത്. ടൊവിനോ തോമസിന്‍റെ ഐഡന്‍റിറ്റി, ആസിഫ് അലിയുടെ രേഖാ ചിത്രം, രാം ചരണിന്‍റെ ഗെയിം ചേഞ്ചര്‍ എന്നിവയുള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ ജനുവരി 2,10 തിയതികളില്‍ പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. മാര്‍ക്കോയുടെ തിയേറ്റര്‍ റണ്ണിന്‍റെ അവസാന ആഴ്‌ചയും 2025 ലെ ആദ്യ രണ്ടാഴ്‌ചയായിരിക്കും.
ചിത്രം റിലീസായി ഒന്‍പതാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ 'മാര്‍ക്കോ' ബോക്‌സ് ഓഫീസില്‍ കുതിച്ചു ചാടുകയാണ്. ഹിന്ദിയില്‍ നിന്ന് മാത്രം ഒരു കോടി രൂപയുടെ നേട്ടമാണ് ചിത്രത്തിനുണ്ടായത്. 2.70 കോടി രൂപയാണ് ശനിയാഴ്‌ച മാത്രം നേടിയിരിക്കുന്നത്.
ഇന്ത്യയില്‍ നിന്നുള്ള മൊത്ത വരുമാനം 32.6 കോടി രൂപയായി വര്‍ധിച്ചു. ഉത്തരേന്ത്യയിലെ ഷോകളുടെ 34 എണ്ണത്തില്‍ നിന്ന് 140 ആയി നേരത്തെ വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ പ്രേക്ഷകരുടെ തള്ളിക്കയറ്റം മൂലം ഞായറാഴ്‌ച 225 ഷോകള്‍ കൂടി വര്‍ധിപ്പിക്കുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. ഡിസംബര്‍ 20 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ആദ്യ ആഴ്‌ചയുടെ അവസാനത്തോടെ ആഗോളതലത്തില്‍ 64 കോടി രൂപയുടെ നേട്ടമാണ് കൊയ്‌തിരിക്കുന്നത്.
അതേസമയം ഏഴ്, എട്ട് ദിവസങ്ങളിലെ ബോക്‌സോഫീസ് കളക്ഷന്‍ ഒന്‍പതാം ദിവസമായപ്പോഴേക്കും സാക്നില്‍ക് നല്‍കുന്ന കണക്കു പ്രകാരം 2.5 കോടി രൂപയില്‍ 2.3 രൂപയായി കുറഞ്ഞു.
ആദ്യ ദിനം മികച്ച ഓപ്പണിംഗ് കളക്ഷനോടെ ബോക്‌സ് ഓഫീസില്‍ മുന്നേറിയ മാര്‍ക്കോ എട്ടാം ദിവസത്തിലേക്ക് എത്തുമ്പോള്‍ ഇന്ത്യയില്‍ നിന്നുമുള്ള ഗ്രോസ് കളക്ഷന്‍. 34. 45 കോടി രൂപയാണ് നേടിയത്. ആഗോള തലത്തില്‍ 57 കോടി രൂപയാണ് ചിത്രത്തിന്‍റെ കളക്ഷന്‍. കേരളത്തില്‍ നിന്നും 31.57 കോടി രൂപ ചിത്രം സ്വന്തമാക്കി. ആദ്യ ദിനത്തില്‍ 4,29 കോടി രൂപ, രണ്ടാം ദിനത്തില്‍ 4.63 കോടി രൂപ, മൂന്നാം ദിനത്തില്‍ 5.15 കോടി, നാലാം ദിനത്തില്‍ 3.87 കോടി രൂപ, അഞ്ചാം ദിനത്തില്‍ 3.45 കോടി രൂപ, ആറാം ദിനത്തില്‍ 3.45 കോടി, ഏഴാം ദിനത്തില്‍ 2.48 കോടി രൂപ, എട്ടാം ദിനത്തില്‍ 2.5 കോടി, ഒന്‍പതാം ദിനത്തില്‍ 2.2 കോടി രൂപ എന്നിങ്ങനെയാണ് സാക്നില്‍ക് നല്‍കുന്ന കണക്കുകള്‍.