കേരളം

kerala

ETV Bharat / entertainment

'സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കലാ'യി ടൊവിനോ; ഞെട്ടിച്ച് 'നടികർ' ടീസർ - Tovino Thomas Nadikar movie Teaser - TOVINO THOMAS NADIKAR MOVIE TEASER

നടൻ മമ്മൂട്ടി റിലീസ് ചെയ്‌ത നടികർ ടീസർ സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണം നേടുകയാണ്.

NADIKAR TEASER OUT  TOVINO THOMAS LAL JR NADIKAR MOVIE  NADIKAR RELEASE  TOVINO THOMAS WITH SOUBIN SHAHIR
NADIKAR MOVIE TEASER

By ETV Bharat Kerala Team

Published : Apr 6, 2024, 12:41 PM IST

ലയാളികളുടെ പ്രിയ താരം ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'നടികർ'. ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്. ഇപ്പോഴിതാ ഈ സിനിമയുടെ ടീസർ പുറത്തുവന്നിരിക്കുകയാണ്.

നടൻ മമ്മൂട്ടിയാണ് 'നടികർ' ടീസർ റിലീസ് ചെയ്‌തത്. സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ടീസർ നേടുന്നത്. ഭാവന നായികയാകുന്ന ഈ സിനിമയിൽ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. സൗബിന്‍ ഷാഹിറും 'നടികറി'ൽ പ്രധാന വേഷത്തിലുണ്ട്.

'നടികർ' ടീസർ പുറത്ത്

ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‍ണ, സംവിധായകൻ രഞ്ജിത്ത്, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ചന്ദു സലിംകുമാർ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ, ദിവ്യ പിള്ള, ജോർഡി പൂഞ്ഞാർ, ദിനേശ് പ്രഭാകർ, അബു സലിം, ബൈജുക്കുട്ടൻ, ഷോൺ സേവ്യർ, തുഷാര പിള്ള, ദേവി അജിത്, സ്‌മിനു സിജോ, കൃഷ്‍ണ സംഗീത്, ലെച്ചു, രജിത്ത്, തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, ചെമ്പിൽ അശോകൻ, മാലാ പാർവതി, ദേവികാ ഗോപാൽ നായർ, ബേബി ആരാധ്യ, ജയരാജ്‌ കോഴിക്കോട്, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ബേബി വിയ എന്നിവരാണ് നടികറിൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്.

ഈ ചിത്രത്തിൽ വിവിധ വേഷപ്പകർച്ചകളിലാണ് ടൊവിനോ പ്രത്യക്ഷപ്പെടുന്നത്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിന്‍ 'നടികറി'ൽ അവതരിപ്പിക്കുന്നത്. ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്‌ക്കുണ്ട്. കൂടാതെ സംവിധായകൻ ലാൽ ജൂനിയറുമായി ടൊവിനോ കൈകോർക്കുന്നതും ഇതാദ്യമായാണ്.

ഹിറ്റ് ചിത്രം 'ഡ്രൈവിംഗ് ലൈസന്‍സി'ന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് 'നടികർ'. അലന്‍ ആന്‍റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ ഗോഡ്‌സ്‌പീഡാണ് ഈ ചിത്രം നിര്‍മിക്കുന്നത്. 'പുഷ്‌പ - ദി റൈസ് പാര്‍ട്ട് 1' ഉള്‍പ്പടെയുള്ള ഒട്ടേറെ ബ്ലോക്ക്‌ബസ്റ്റർ ചിത്രങ്ങള്‍ നിര്‍മിച്ച മൈത്രി മൂവി മെക്കേഴ്‌സിന്‍റെ നവീൻ യർനേനിയും വൈ രവി ശങ്കറും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്. മെയ് മൂന്നിന് ലോകമെമ്പാടും 'നടികർ' റിലീസ് ചെയ്യും.

സുവിന്‍ എസ് സോമശേഖരൻ തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ ആല്‍ബിയാണ്. ഈ സിനിമയുടെ സംഗീത സംവിധാനം നിർവഹിച്ചത് യക്‌സന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവരാണ്. രതീഷ് രാജാണ് എഡിറ്റര്‍. പ്രശാന്ത് മാധവ് പ്രൊഡക്ഷൻ ഡിസൈനിങ്ങും നിര്‍വഹിച്ചിരിക്കുന്നു. നിതിന്‍ മൈക്കിളാണ് ചീഫ് അസോസിയേറ്റ്.

പ്രൊഡക്ഷൻ കൺട്രോളർ - മനോജ് കാരന്തൂർ, ഓഡിയോഗ്രഫി - ഡാൻ ജോസ്, വസ്‌ത്രാലങ്കാരം -ഏക്ത ഭട്ടേത്,മേക്കപ്പ് - ആര്‍ ജി വയനാടൻ, സൗണ്ട് ഡിസൈൻ - അരുൺ വർമ്മ MPSE, കൊറിയോഗ്രാഫി - ഭൂപതി, ആക്ഷൻ - കാലൈ കിങ്സൺ, വിഷ്വൽ ഇഫക്‌ട്‌സ് - മേരകി വി എഫ് എക്‌സ്, പ്രോമോ സ്റ്റിൽ - രമ ചൗധരി, സ്റ്റിൽ ഫോട്ടോഗ്രഫി - വിവി ചാർളി, പ്രോമോ ഡിസൈൻ - സിജെ അച്ചു, പബ്ലിസിറ്റി ഡിസൈൻ - ഹെസ്റ്റൺ ലിനോ, ഡിജിറ്റൽ പി ആർ - അനൂപ് സുന്ദരൻ, പി ആർ ഒ - ശബരി.

ALSO READ:ആഗോള റിലീസിനൊരുങ്ങി ടൊവിനോ തോമസിന്‍റെ 'നടികർ'; മെയ് മൂന്നിന് തിയേറ്ററുകളിലേക്ക്

ABOUT THE AUTHOR

...view details