ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ഇത്തവണത്തെ കേരളത്തിന്‍റെ സന്തോഷങ്ങള്‍ക്ക് ഹൈദരാബാദില്‍ വിരാമം. ആവേശം വാനോളം ഉയര്‍ത്തിയ മത്സരത്തിന്‍റെ അവസാന ഘട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോള്‍ നേട്ടത്തോടെ ബംഗാള്‍ കീരീടമണിഞ്ഞു. രണ്ട് ടീമും ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും ഇന്‍ജറി ടൈമിലാണ് കേരളത്തിന്‍റെ വലകുലുക്കി ഹൃദയം തകര്‍ത്ത ആ ഗോള്‍ മുന്നേറ്റമുണ്ടായത്. ബംഗാളിന്‍റെ ചുണകുട്ടി 9ാം നമ്പര്‍ താരം റോബി ഹന്‍സ്‌ദയാണ് കേരളത്തെ തകര്‍ത്ത് വിജയഗോള്‍ നേടിയത്. ഇതോടെ 12 ഗോളുകളുമായി ഹന്‍സ്‌ദ ടൂര്‍ണമെന്‍റിലെ ഗോള്‍വേട്ടക്കാരില്‍ ഒന്നാമനായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സന്തോഷ് ട്രോഫി ചരിത്രത്തിൽ 47–ാം ഫൈനലില്‍ മാറ്റുരച്ച 33ാം കീരിടനോട്ടമാണിത്. 16ാം മത്സരത്തില്‍ പോരാടിയ കേരളത്തിന്‍റെ 9ാം തോല്‍വിയും. അവസാന രണ്ട് മത്സരങ്ങളിലും കേരളം വിജയ കിരീടം ചൂടിയപ്പോള്‍ നോക്കി നില്‍ക്കേണ്ടിവന്ന ബംഗാളിന് ഇന്ന് വലിയ നേട്ടം തന്നെയാണ്.
ബംഗാളിന്‍റെ നീക്കങ്ങളോടെ ആരംഭിച്ച പേരാട്ടത്തില്‍ ഒപ്പത്തിനൊപ്പം ഇരു ടീമുകളും തകര്‍ത്താടി. ഇരുസംഘങ്ങളും വിജയത്തിനായി പോരാട്ടം മുറുക്കിയെങ്കിലും ആദ്യ സെക്കന്‍റുകളില്‍ ആര്‍ക്കും ഗോള്‍ വല കുലുക്കാനായില്ല. എന്നാല്‍ 92ാം മിനിറ്റിലാണ് കേരളത്തിന്‍റെ ഹൃദയം തകര്‍ത്ത ബംഗാളിന്‍റെ മുന്നേറ്റമുണ്ടായത്. റോബി ഹന്‍സ്‌ദയുടെ കാല്‍പാദം തൊട്ട ബോള്‍ അനായാസമാണ് പിന്നെ കേരളത്തിന്‍റെ പോസ്റ്റിലേക്ക് പറന്നെത്തിയത്. പോയിന്‍റ് ബ്ലാങ്ക് റേഞ്ചിൽ നിന്നായിരുന്നു ആ കുതിപ്പ്.
ശേഷം രണ്ട് ഫ്രീകിക്കുകൾ ലഭിച്ചെങ്കിലും കേരളത്തിന് തിരിച്ചടിക്കാനായില്ല. ഒടുക്കം ഫൈനല്‍ വിസില്‍ ഉയര്‍ന്നതോടെ ഗ്രൗണ്ടില്‍ ബംഗാള്‍ താരങ്ങളുടെ ആഹ്ലാദ പ്രകടനമായി. വര്‍ഷാവസാനം തോല്‍വിയേറ്റു വാങ്ങിയ കേരളം പതിയെ മൈതാനത്ത് നിന്നും തിരികെ മടങ്ങുകയും ചെയ്‌തു.
Also Read: രോഹിതും കോലിയുമല്ല, ക്യാപ്‌റ്റനായി ബുംറ; ടെസ്റ്റ് ടീമുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ