ETV Bharat / entertainment

ഉത്തരേന്ത്യയെ വിറപ്പിച്ച് 'മാര്‍ക്കോ'; പതിനൊന്നാം ദിനത്തിലും ബോക്‌സ് ഓഫീസില്‍ ഉണ്ണിമുകുന്ദന്‍റെ ആക്ഷന്‍ ഫൈറ്റ് - MARCO DAY 11 BOX OFFICE COLLECTION

ഹിന്ദി പതിപ്പിന് വമ്പന്‍ സ്വീകാര്യത. തെലുഗില്‍ നാളെ റിലീസ്.

HANEEF ADENI DIRECTORIAL MOVIE  ABHIMANYU SHAMMI THILAKAN MOVIE  മാര്‍ക്കോ സിനിമ  ഉണ്ണി മുകുന്ദന്‍ മാര്‍ക്കോ
മാര്‍ക്കോ പോസ്‌റ്റര്‍ (ETV Bharat)
author img

By ETV Bharat Entertainment Team

Published : Dec 31, 2024, 3:52 PM IST

ഉണ്ണിമുകുന്ദന്‍റെ വെടിക്കെട്ട് ആക്ഷന്‍ ചിത്രം മാര്‍ക്കോ മലയാളത്തില്‍ മാത്രമല്ല ബോളിവുഡിനേയും വിറപ്പിച്ചിരിക്കുകയാണ്. ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ പിറന്ന ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് തുടക്കം മുതല്‍ ലഭിച്ചത്. മലയാളത്തില്‍ ഹിറ്റായതിന് പുറമെ ഹിന്ദിയിലും കത്തികയറുകയാണ് ചിത്രം. സിനിമാ പ്രേമികളുടെ തള്ളിക്കയറ്റം മൂലം തിയേറ്റര്‍ ഷോകളുടെ എണ്ണം പോലും വര്‍ധിപ്പിക്കുകയാണ് ഉണ്ടായത്.

മാര്‍ക്കോ റിലീസിനെത്തി 11ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍1.65 കോടി രൂപയാണ് നേടിയിരിക്കുന്നത്. എന്നാല്‍ ഹിന്ദി പതിപ്പിന് വലിയ സ്വീകാര്യത ലഭിച്ചതിനാല്‍ 2.43 കോടി രൂപയാണ് ഹിന്ദിയില്‍ നിന്ന് മാത്രം വാരാന്ത്യത്തില്‍ നിന്ന് നേടിയത്. ഇന്ത്യയില്‍ നിന്ന് 37.35 കോടി രൂപയില്‍ എത്തിയിരിക്കുകയാണെന്ന് പ്രമുഖ ട്രാക്കര്‍മാരായ സാക്‌നില്‍ക് പറയുന്നു. ഉത്തരേന്ത്യയില്‍ 500 ലധികം തിയേറ്ററുകളിലാണ് മാര്‍ക്കോ കുതിപ്പ് തുടരുന്നത്.

HANEEF ADENI DIRECTORIAL MOVIE  ABHIMANYU SHAMMI THILAKAN MOVIE  മാര്‍ക്കോ സിനിമ  ഉണ്ണി മുകുന്ദന്‍ മാര്‍ക്കോ
ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് (ETV Bharat)

ഇന്നലെ പ്രവൃത്തി ദിനമായതിനാല്‍ ഗണ്യമായ മാന്ദ്യം സംഭവിച്ചിട്ടുണ്ട്. 46 ശതമാനമാണ് ഇടിവ് ആണ് സംഭവിച്ചിരിക്കുന്നത്. പതിനൊന്നാം ദിനത്തില്‍ ഹിന്ദിയില്‍ നിന്ന് 0.55 കോടി രൂപയാണ് നേടിയത്. ആഗോളതലത്തില്‍ 71 കോടിയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഗ്രോസ് കളക്ഷന്‍ 43 കോടിരൂപയാണ്. എങ്കില്‍ പോലും ആഗോളതലത്തില്‍ 100 കോടി രൂപ എന്നതാണ് നിര്‍മാതാക്കളുടെ ലക്ഷ്യം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

മാര്‍ക്കോ കേരളം ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും മോസ്‌റ്റ് വയലന്‍റ് ചിത്രം എന്ന ലേബലില്‍ പുറത്തിറങ്ങിയത്.ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

കീര്‍ത്തി സുരേഷും വരുണ്‍ ധവാനും പ്രധാന വേഷത്തില്‍ എത്തിയ ബോളിവുഡ് ചിത്രം ബേബി ജോണിനെ പോലും പിന്തള്ളിയാണ് മാര്‍ക്കോ ബോക്‌സ് ഓഫീസില്‍ കുതിക്കുന്നത്. മാര്‍ക്കോയുടെ എണ്ണം വര്‍ധിപ്പിക്കാനായി മുംബൈയിലെ പല തിയേറ്ററുകളിലും ബേബി ജോണിന്‍റെ ഷോകളുടെ എണ്ണം വെട്ടിച്ചുരുക്കി.

എന്നാല്‍ മാര്‍ക്കോയുടെ ഹിന്ദി പതിപ്പിനെ ആവേശത്തോടെയാണ് ബോളിവുഡ് സിനിമാ പ്രേമികള്‍ ഏറ്റെടുത്തിട്ടുള്ളത്. കേവലം 34 തിയേറുകളില്‍ മാത്രമാണ് ബോളിവുഡില്‍ സിനിമ റിലീസ് ചെയ്‌തതെങ്കില്‍ ഇന്ന് 255 തിയേറ്ററുകളിലായി അത് വര്‍ധിച്ചിപ്പിച്ചിരുന്നു. എങ്കില്‍ പോലും വലിയ തള്ളിക്കയറ്റമാണ് തിയേറ്ററില്‍ അനുഭവപ്പെടുന്നത്.

ആദ്യ ദിനത്തില്‍ 4,29 കോടി രൂപ, രണ്ടാം ദിനത്തില്‍ 4.63 കോടി രൂപ, മൂന്നാം ദിനത്തില്‍ 5.15 കോടി, നാലാം ദിനത്തില്‍ 3.87 കോടി രൂപ, അഞ്ചാം ദിനത്തില്‍ 3.45 കോടി രൂപ, ആറാം ദിനത്തില്‍ 3.45 കോടി, ഏഴാം ദിനത്തില്‍ 2.48 കോടി രൂപ, എട്ടാം ദിനത്തില്‍ 2.5 കോടി, ഒന്‍പതാം ദിനത്തില്‍ 2.2 കോടി രൂപ, പത്താം ദിനത്തില്‍ 3.65 കോടി രൂപ, പതിനൊന്നാം ദിനത്തില്‍ 1.6 കോടി രൂപ എന്നിങ്ങനെയാണ് സാക്നില്‍ക് നല്‍കുന്ന കണക്കുകള്‍.

ഹിന്ദി പതിപ്പിന് പിന്നാലെ തെലുഗ് പതിപ്പ് ജനുവരി ഒന്നിന് തിയേറ്ററുകളില്‍ എത്തും. ഇതോടൊപ്പം തന്നെ തമിഴ് പതിപ്പും ഉടന്‍ പുറത്തിറങ്ങും. ജനുവരി മൂന്നിനാണ് പുറത്തിറങ്ങുക. ജനുവരി ഒന്ന് മുതല്‍ തെലുഗാനയിലും ആന്ധപ്രദേശിലുമായി 300 സ്ക്രീനുകളില്‍ തെലുഗു പതിപ്പ് എത്തുന്നതോടെ മാര്‍ക്കോയ്ക്ക് കൂടുതല്‍ കളക്ഷന്‍ ലഭിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ കരുതുന്നത്.

തെലുഗ് പതിപ്പിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് ആരംച്ചിട്ടുണ്ട്. ഉണ്ണി മുകുന്ദന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയൂടെ ഇക്കാര്യം അറിയിച്ചത്.

സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്‌ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിരിക്കുന്നത്.

നിരവധി ചിത്രങ്ങളുടെ ആക്ഷൻ കോറിയോഗ്രാഫി നിർവഹിച്ച കലൈ കിങ്ങ്സ്റ്റണ്‍ ഒരു കംപ്ലീറ്റ്‌ ആക്ഷൻ ചിത്രത്തിന്‍റെ ഫൈറ്റ് മാസ്റ്ററായി പ്രവർത്തിക്കുന്നത് ഇതാദ്യമായാണ്.

ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിങ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്.

Also Read:തിയേറ്റര്‍ തൂക്കി! ഇനി മാര്‍ക്കോ ഒടിടിയിലേക്ക്; ആകാംക്ഷയോടെ സിനിമാ പ്രേമികള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.