സിംഗപ്പൂര്‍: വംശീയാധിക്ഷേപം നടത്തിയതിനും കാഷ്യറുടെ ടിപ് ബോക്‌സ് തട്ടിത്തെറിപ്പിച്ചതിനും സിംഗപ്പൂരില്‍ ഇന്ത്യാക്കാരനെതിരെ കേസ്. നാലാഴ്‌ച ജയില്‍വാസവും നാലായിരം സിംഗപ്പൂര്‍ ഡോളറുമാണ് ശിക്ഷ. ഋഷി ഡേവിഡ് രമേഷ് നന്ദ്വാനി(27) എന്ന യുവാവിനെതിരെയാണ് കേസ്.
ഇയാള്‍ അപകീര്‍ത്തികരമായ വാക്കുകള്‍ ഉപയോഗിക്കുകയും കഫെയിലെ ജീവനക്കാരന്‍റെ സുരക്ഷയെ ബാധിക്കും വിധം പെരുമാറിയെന്നും കേസുണ്ട്. ഹോളണ്ട് ഗ്രാമത്തിലെ ഒരു വാണിജ്യസമുച്ചയത്തിലാണ് സംഭവമുണ്ടായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സമാനമായ രണ്ട് കേസുകളെ തുടര്‍ന്നാണ് ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്. ഇയാള്‍ റിമാന്‍ഡില്‍ കഴിയുന്ന ജയിലില്‍ നിന്നാണ് കോടതി നടപടികളില്‍ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ പങ്കെടുത്തതെന്ന് ന്യൂസ് ഏഷ്യ എന്ന ചാനല്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഒക്‌ടോബര്‍ 31നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കഫെയില്‍ കുട്ടികളടക്കം ധാരാളം ആളുകള്‍ ഉണ്ടായിരുന്ന സമയമാണ് ഇയാളുടെ അതിക്രമം നടന്നത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഇയാള്‍ ഒരു കൗണ്ടറിന് മുന്നില്‍ നില്‍ക്കുമ്പോഴാണ് സംഭവം. താന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുള്ള കൗണ്ടറിലാണ് നില്‍ക്കുന്നതെന്നായിരുന്നു ഇയാള്‍ കരുതിയത്. എന്നാല്‍ ഇയാള്‍ മറ്റൊരു വരിയുടെ അവസാനമായിരുന്നു ഇയാള്‍ നിന്നിരുന്നത്. ഇയാള്‍ കാഷ്യറുടെ അടുത്ത് എത്തി ഭക്ഷണം ഓര്‍ഡര്‍ െചയ്‌തപ്പോള്‍ അയാളോട് മാറി നില്‍ക്കാനും അയാളുടെ അവസരം വരും വരെ കാത്ത് നില്‍ക്കാനും അവര്‍ ആവശ്യപ്പെട്ടു. ഇതോടെ റിഷി കോപാകുലനാകുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ചൈനാക്കാര്‍ക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്‌തു.
ഇയാള്‍ പിന്നിലേക്ക് മാറി നില്‍ക്കാന്‍ കൂട്ടാക്കിയുമില്ല. പെണ്‍കുട്ടി തന്‍റെ മേലധികാരിയോട് പരാതിപ്പെടാനായി എഴുന്നേറ്റപ്പോള്‍ കൗണ്ടറിലുണ്ടായിരുന്ന ടിപ് ബോക്‌സ് തട്ടി പെണ്‍കുട്ടിയുടെ പുറത്തേക്ക് ഇടുകയും ചെയ്‌തു. തുടര്‍ന്ന് രണ്ട് സെര്‍വിങ് ട്രേകളും അവരുടെ ദേഹത്തേക്ക് എറിഞ്ഞെങ്കിലും അത് ദേഹത്തേക്ക് പതിച്ചില്ല. പിന്നീട് കടയില്‍ നിന്ന് പോയ ഇയാളെ പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ഒരു മണിക്കൂറിനകം പൊലീസ് അറസ്റ്റ് ചെയ്‌തു.
സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ കോടതിയില്‍ നിര്‍ണായക തെളിവായി. ഇയാള്‍ ബഹളമുണ്ടാക്കുമ്പോഴെല്ലാം കുറയേറെ ആളുകള്‍ ഇത് നോക്കി നിശബ്‌ദരായി നില്‍ക്കുന്നത് കാണാമായിരുന്നു.
ഋഷിയുടെ കുറ്റകൃത്യങ്ങൾ പൊതുജനങ്ങൾക്ക് അസ്വസ്ഥതയുണ്ടാക്കിയെന്നും ജീവനക്കാരെ ദുരുപയോഗത്തിൽ നിന്ന് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത നിയമം അംഗീകരിക്കുന്നുവെന്നും ജില്ലാ ജഡ്‌ജി ജാനറ്റ് വാങ് ശിക്ഷ വിധിച്ച് കൊണ്ട് പറഞ്ഞു.
Also Read: കൈക്കൂലിക്കേസില്‍ അകത്തായി;സിബിഐ മുന്‍ ഇന്‍സ്‌പെക്‌ടര്‍ക്ക് അന്വേഷണ മികവിനുള്ള മെഡല്‍ നഷ്‌ടമായി