മാത്യു തോമസ് പ്രധാന വേഷത്തിലെത്തുന്ന ബിഗ് ബഡ്‌ജറ്റില്‍ ഒരുങ്ങുന്ന ചിത്രം 'നൈറ്റ് റൈഡേഴ്‌സ്' ചിത്രീകരണം ആരംഭിച്ചു. മലയാളത്തിൽ മുപ്പത്തി അഞ്ചോളം സിനിമകളിൽ ചിത്രസംയോജകനായി പ്രവർത്തിച്ചിട്ടുള്ള നൗഫൽ അബ്ദുള്ള ആദ്യമായി സംവിധായകനാകുന്ന ചിത്രമാണിത്. പാലക്കാടാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്.
അടുത്തിടെ 'നൈറ്റ് റൈഡേഴ്‌സിന്‍റെ' ടൈറ്റിൽ ടീസർ പുറത്തിറങ്ങിയിരുന്നു. ഇതിന് സോഷ്യൽ മീഡിയയില്‍ തരംഗമാവുകയും ചെയ്‌തു. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങുന്ന സിനിമ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ റിലീസ് ചെയ്യും.
![Night Riders Movie NOUFAL ABDULLA DIRECTOR നൗഫല്‍ അബ്‌ദുള്ള സിനിമ മാത്യു തോമസ് സിനിമ](https://etvbharatimages.akamaized.net/etvbharat/prod-images/31-12-2024/kl-ekm-1-mathewthomasnewmovieupdate-7211893_30122024131239_3012f_1735544559_937.jpeg)
ഉള്ളാക്ക് ഫിലിംസിന്‍റെ ബാനറിൽ നിസാർ ബാബു, സജിൻ അലി എന്നിവരാണ് 'നൈറ്റ് റൈഡേഴ്‌സി'ന്‍റെ നിർമ്മാണം. പാലക്കാട്, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ അറുപതു ദിവസത്തോളം സിനിമയുടെ ചിത്രീകരണമുണ്ടാകും.
![Night Riders Movie NOUFAL ABDULLA DIRECTOR നൗഫല്‍ അബ്‌ദുള്ള സിനിമ മാത്യു തോമസ് സിനിമ](https://etvbharatimages.akamaized.net/etvbharat/prod-images/31-12-2024/kl-ekm-1-mathewthomasnewmovieupdate-7211893_30122024131239_3012f_1735544559_281.jpeg)
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
' പ്രണയവിലാസത്തിന്‍റെ' തിരക്കഥാകൃത്തുക്കളായ ജ്യോതിഷ് എം., സുനു എ.വി. എന്നിവരാണ് നൈറ്റ് റൈഡേഴ്‌സിന്‍റെ രചന നിര്‍വഹിക്കുന്നത്. വാഴ എന്ന സിനിമയിലൂടെ ശ്രദ്ധേയായ മീനാക്ഷി ഉണ്ണികൃഷ്ണൻ നൈറ്റ് റൈഡേഴ്സിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
![Night Riders Movie NOUFAL ABDULLA DIRECTOR നൗഫല്‍ അബ്‌ദുള്ള സിനിമ മാത്യു തോമസ് സിനിമ](https://etvbharatimages.akamaized.net/etvbharat/prod-images/31-12-2024/kl-ekm-1-mathewthomasnewmovieupdate-7211893_30122024131239_3012f_1735544559_840.jpeg)
അബു സലിം, റോണി ഡേവിഡ് രാജ്, റോഷൻ ഷാനവാസ് (ആവേശം ഫെയിം), ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ധീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
![Night Riders Movie NOUFAL ABDULLA DIRECTOR നൗഫല്‍ അബ്‌ദുള്ള സിനിമ മാത്യു തോമസ് സിനിമ](https://etvbharatimages.akamaized.net/etvbharat/prod-images/31-12-2024/kl-ekm-1-mathewthomasnewmovieupdate-7211893_30122024131239_3012f_1735544559_58.jpeg)
![Night Riders Movie NOUFAL ABDULLA DIRECTOR നൗഫല്‍ അബ്‌ദുള്ള സിനിമ മാത്യു തോമസ് സിനിമ](https://etvbharatimages.akamaized.net/etvbharat/prod-images/31-12-2024/kl-ekm-1-mathewthomasnewmovieupdate-7211893_30122024131239_3012f_1735544559_512.jpeg)
നേഹ എസ്. നായർ, സൗണ്ട് ഡിസൈൻ: വിക്കി, ഫൈനൽ മിക്സ്: എം.ആർ. രാജാകൃഷ്ണൻ, വസ്ത്രലങ്കാരം: മെൽവി ജെ., മേക്കപ്പ്: റോണക്സ് സേവ്യർ, ആർട്ട് ഡയറക്റ്റർ: നവാബ് അബ്ദുള്ള, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഫിലിപ്പ് ഫ്രാൻസിസ്, പ്രൊഡക്ഷൻ കൺട്രോളർ :ജിനു പി.കെ, സ്റ്റിൽസ്: സിഹാർ അഷ്‌റഫ്, ഡിസൈൻ:എസ്.കെ.ഡി, പി ആർ ഒ: പ്രതീഷ് ശേഖർ.
Also Read:കേന്ദ്ര നേതൃത്വത്തിന്‍റെ അനുമതിയോടെ 'ഒറ്റക്കൊമ്പനാ'യി സുരേഷ് ഗോപി സെൻട്രൽ ജയിലിൽ