കേരളം

kerala

ETV Bharat / entertainment

റിയൽ ലൈഫ് അച്ഛനും മകനും റീലിലും; ടി ജി രവിയും ശ്രീജിത്ത് രവിയും ഒന്നിക്കുന്ന 'വടു' ഒരുങ്ങുന്നു - T G Ravi Sreejith Ravi movie - T G RAVI SREEJITH RAVI MOVIE

ശ്രീജിത്ത് പൊയിൽക്കാവാണ് 'വടു' സംവിധാനം ചെയ്യുന്നത്.

T G RAVI WITH SREEJITH RAVI  VADU MOVIE  SREEJITH POYILKAVU MOVIES  MALAYALAM UPCOMING MOVIES
Vadu movie (Source: ETV Bharat Reporter)

By ETV Bharat Kerala Team

Published : May 15, 2024, 7:09 AM IST

ലയാളത്തിലെ പ്രശസ്‌ത നടൻ ടി ജി രവിയേയും അദ്ദേഹത്തിന്‍റെ മകനും നടനുമായ ശ്രീജിത്ത് രവിയേയും നായകരാക്കി ശ്രീജിത്ത് പൊയിൽക്കാവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'വടു'. വൈഡ് സ്‌ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്‍റെയും നീലാംബരി പ്രൊഡക്ഷൻസിന്‍റെയും ബാനറിൽ ഡോ. മനോജ് ഗോവിന്ദൻ, മുരളി നീലാംബരി എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. ഒരു അച്ഛന്‍റെയും മകന്‍റെയും സ്‌നേഹബന്ധത്തിന്‍റെ കഥയാണ് വടു പറയുന്നത്.

ടി ജി രവിയും ശ്രീജിത്ത് രവിയുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിയൽ ലൈഫിലെ അച്ഛനും മകനും റീലിലും ഒന്നിക്കുമ്പോൾ പ്രേക്ഷകരും ആവേശത്തിലാണ്. ഇരുവരുടെയും അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരിക്കും വടു എന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. പെട്ടിമുടി ദുരന്തത്തിൽ ശ്രദ്ധാകേന്ദ്രമായിരുന്ന 'കുവി' എന്ന നായയെ പ്രധാന കഥാപാത്രമാക്കി
ഒരുക്കിയ 'നജസ്' എന്ന ചിത്രത്തിന് ശേഷം മനോജും മുരളിയും ശ്രീജിത്തും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് 'വടു'. വൈഡ് സ്‌ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്‍റെ പതിമൂന്നാമത്തെ സിനിമയുമാണിത്.

ജൂലൈ പകുതിയോടെ 'വടു'വിന്‍റെ ചിത്രീകരണം ആരംഭിക്കും. തൃശൂരിലും പരിസരങ്ങളിലുമായാണ് ഷൂട്ടിങ് നടക്കുക. പി ആർ ഒ - എ എസ് ദിനേശ്.

ALSO READ:'ഒടിടി കൂടുതൽ അവസരങ്ങൾ തുറന്നു, ശബ്‌ദം കൃത്യമായി ഉപയോഗിക്കാൻ പഠിച്ചത് അച്‌ഛനിൽനിന്ന്': മനസുതുറന്ന് ഷോബി തിലകൻ

ABOUT THE AUTHOR

...view details