പ്രമുഖ ആത്മീയ ഗുരു പ്രേമാനന്ദ് മഹാരാജിനെ സന്ദര്‍ശിച്ച് ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും. ഉത്തര്‍പ്രദേശിലെ വൃന്ദാവനിലാണ് ഇരുവരും മക്കളായ വാമികയ്ക്കും അകായ്‌ക്കൊപ്പവും എത്തിയത്. കൂപ്പുകൈകളോടെയാണ് അദ്ദേഹം സ്വീകരിച്ചത്. മഹാരാജുമായി അനുഷ്‌കയും കോഹ്‌ലിയും ആശയ വിനിമയം നടത്തി. സന്ദര്‍ശനത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഒരു വീഡിയോയില്‍ അനുഷ്‌ക തന്‍റെ ആത്മീയ യാത്രകളെ കുറിച്ച് മഹാരാജയുമായി ചര്‍ച്ച ചെയ്യുന്നത് കാണാം. അദ്ദേഹത്തിന്‍റെ പ്രസംഗങ്ങള്‍ ശ്രദ്ധിക്കാറുണ്ടെന്നും താരം പറയുന്നുണ്ട്.
"കഴിഞ്ഞ തവണ ഞങ്ങള്‍ വന്നപ്പോള്‍ ഞങ്ങള്‍ക്ക് ചില ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. ഞങ്ങളുടെ മനസില്‍ ചോദിക്കണമെന്ന് കരുതിയ ചോദ്യങ്ങള്‍ ഇവിടെ വരുന്നവര്‍ ചോദിക്കുന്നത് കേട്ടു. ഇനി അങ്ങയുടെ ആനുഗ്രഹം മാത്രമാണ് വേണ്ടത്", അനുഷ്‌ക പ്രേമാനന്ദ് മഹാരാജിനോട് പറഞ്ഞു.
Shri Premanand Ji Maharaj said - " ye (virat kohli) pure bharat ko prashannta dete hai, ye agar vijay hote hai to pura bharat khushiyon manata hai. inke saath pura bharat juda hua hai (virat kohli gives happiness to the whole of india, if he wins then whole india happy & whole… pic.twitter.com/gVknTOxgTa
— Tanuj Singh (@ImTanujSingh) January 10, 2025
"ഇവർ രണ്ട് പേരും വലിയ ധൈര്യശാലികളാണ്. വലിയ നേട്ടങ്ങളിലേക്ക് എത്തിയിട്ടും എല്ലാം ദൈവത്തില്‍ സമര്‍പ്പിക്കുന്നത് വലിയ കാര്യമാണ്. കോഹ്‌ലിക്ക് ദൈവത്തോടുള്ള വിശ്വാസം കോഹ്‌ലിയിലും സ്വാധീനം ചെലുത്തുന്നുവെന്നാണ് ഞങ്ങള്‍ മനസിലാക്കുന്നത്", ഗുരു പ്രേമാനന്ദ് മഹാരാജ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
2013ൽ ഒരു പരസ്യചിത്രത്തിൽ അഭിനയിക്കുന്നതിനിടെയാണ് അനുഷ്‌കയുടെയും വിരാടിന്‍റെയും പ്രണയകഥ ആരംഭിക്കുന്നത്. 2017-ൽ ഇറ്റലിയിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. 2021 ജനുവരിയിൽ ദമ്പതികൾക്ക് ആദ്യ കണ്‍മണിയായ വാമിക പിറന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഒരാണ്‍കുഞ്ഞുകൂടി ഈ ദമ്പതിമാര്‍ക്ക് പിറന്നു.
Virat Kohli and Anushka Sharma with their kids visited Premanand Maharaj. ❤️
— Mufaddal Vohra (@mufaddal_vohra) January 10, 2025
- VIDEO OF THE DAY...!!! 🙏 pic.twitter.com/vn1wiD5Lfc
ഷാരൂഖ് ഖാനും കത്രീന കൈഫിനുമൊപ്പം 2018ൽ പുറത്തിറങ്ങിയ 'സീറോ' എന്ന ചിത്രമാണ് അനുഷ്‌കയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്. ഇതിന് ശേഷം അഭിനയത്തില്‍ നിന്ന് ചെറിയ ഇടവേള എടുക്കുകയായിരുന്നു. സ്‌പോര്‍ട്‌സ് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന പ്രോസിത് റോയിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന പ്രൊജക്‌ടാണ് അനുഷ്‌കയുടേതായി ഇനി വരാനുള്ളത്.
ദിബ്യേന്ദു ഭട്ടാചാര്യ, രേണുക ഷഹാനെ, അൻഷുൽ ചൗഹാൻ, കൗശിക് സെൻ, മഹേഷ് താക്കൂർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Also Read:'മാര്‍ക്കോ 2' വില്‍ ചിയാന്‍ വിക്രം? ആകാംക്ഷ വര്‍ധിപ്പിച്ച് നിര്‍മാതാവിന്‍റെ പോസ്‌റ്റ്