ETV Bharat / entertainment

ഈ വാരാന്ത്യത്തില്‍ കിടിലന്‍ ഒടിടി റിലീസുകള്‍; 'സൂക്ഷ്‌മദര്‍ശിനി' മുതല്‍ 'സബര്‍മതി റിപ്പോര്‍ട്ട്' വരെ - OTT RELEASE THIS WEEKEND

തിയേറ്റര്‍ റിലീസ് ചിത്രങ്ങളോടൊപ്പം മികച്ച ഒടിടി റിലീസുകളാണ് ഈ ആഴ്‌ച പ്രേക്ഷകരെ കാത്തിരിക്കുന്നത്.

SOOKSHMADARSHINI  PANI MOVIE  SABARMATHI REPORT  MISS YOU MOVIE
ഒടിടി റിലീസുകള്‍ (ETV Bharat)
author img

By ETV Bharat Entertainment Team

Published : Jan 10, 2025, 7:49 PM IST

തിയേറ്ററില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത് പോലെ തന്നെ ഈ ആഴ്‌ചയിലെ ഒ ടിടി റിലീസുകള്‍ക്കായും ആകാംക്ഷയോടെ നോക്കിയിരിക്കുകയാണ് പ്രേക്ഷകര്‍. ഇത്തവണ ഒടിടിയില്‍ എത്തുന്നത് തിയേറ്ററില്‍ മികച്ച വിജയം സ്വന്തമാക്കിയ ചിത്രങ്ങളാണ്. 'സൂക്ഷ്‌മദര്‍ശിനി'യും 'പണി'യുമൊക്കെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാനായി ഇന്നുമുതല്‍ എത്തുന്നുണ്ട്. ഈ ആഴ്‌ചയിലെ ഒടിടി റിലീസുകള്‍ ഏതൊക്കെ പ്ലാറ്റ്‌ഫോമികളിലാണ് എത്തുന്നത് എന്ന് നോക്കാം.

സൂക്ഷ്‌മദര്‍ശിനി

ബേസില്‍ ജോസഫും നസ്രിയ നസീമും പ്രധാന വേഷത്തില്‍ എത്തിയ ചിത്രമാണ് 'സൂക്ഷ്‌മദര്‍ശിനി'. എം ജെ ജിതിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ത്രില്ലര്‍ ചിത്രമാണിത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്‌റ്റാറിലൂടെയാണ് ജനുവരി 11 മുതലാണ് ചിത്രം പ്രദര്‍ശനം ആരംഭിക്കുക.

പണി

നടന്‍ ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്‌ത ചിത്രമാണ് 'പണി'. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. 50 ദിവസം തിയേറ്ററില്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഒടിടിയില്‍ എത്തുന്നത്. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രങ്ങളെ അവതിരിപ്പിച്ച സാഗര്‍ സൂര്യയുടെയും ജുനൈസിന്‍റെയും പ്രകടനം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. സോണി ലിവിലൂടെ ജനുവരി 16 മുതലാണ് പ്രദര്‍ശനത്തിന് എത്തുന്നത്.

മിസ് യു

സിദ്ധാര്‍ഥും ആഷിക രംഗനാഥും പ്രധാന വേഷത്തില്‍ എത്തിയ റൊമാന്‍റിക് ചിത്രമാണ് 'മിസ് യൂ'. രാജശേഖരന്‍റെ സംവിധാനത്തില്‍ പിറന്ന ചിത്രമാണിത്. തമിഴ്, തെലുഗു ഭാഷകളിലാണ് പ്രദര്‍ശനത്തിന് എത്തുന്നത്. ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം ആസ്വദിക്കാം.

അതോമുഖം

സുനില്‍ ദേവ് സംവിധാനം ചെയ്‌ത ചിത്രമാണ് 'അതോമുഖം'. ഇന്നു മുതല്‍ ആഹാ ഒടിടി സൈറ്റില്‍ ലഭ്യമാണ്.

ദി സബര്‍മതി റിപ്പോര്‍ട്ട്

2002 ലെ ഗോദ്ര സംഭവത്തെ ആസ്‌പദമാക്കി ഒരുക്കിയ ചിത്രമാണ് 'സബര്‍മതി റിപ്പോര്‍ട്ട്'. വിക്രാന്ത് മാസി, റാഷി ഖന്ന, റിദ്ദി ധോറ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രമാണിത്. സീ 5ലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. ഇന്നു (ജനുവരി10) ചിത്രം കാണാം.

ഗൂസ്ബംപ്‌സ് രണ്ടാം സീസണ്‍

ആന്തോളജി സീരിസായ 'ഗൂസ്ബംപ്‌സിന്‍റെ രണ്ടാം സീസനാ'ണ് ഇത്. ഹൊറര്‍ ത്രില്ലര്‍ വിഭാഗമാണ്. ഈ സീരിസില്‍ ഫ്രണ്ട്സ് താരം ഡേവിഡ് ഷിമ്മറാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്നു(ജനുവരി 10) മുതല്‍ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ലഭ്യമാണ്.

ബ്ലാക്ക് വാറണ്ട്

കണ്‍ഫെഷന്‍സ് ഓഫ് എ തീഹാര്‍ ജയിലര്‍ എന്ന പുസ്തകത്തെ ആസ്പദമാക്കി ഒരുക്കിയ സീരീസാണ് 'ബ്ലാക്ക് വാറണ്ട്'. തിഹാര്‍ ജയിലിനെ ആസ്പദമാക്കി ഒരുക്കിയ സീരീസില്‍ സഹാന്‍ കപൂര്‍, പരംവീര്‍ സിങ് ചീമ, അനുരാഗ് താക്കൂര്‍, സിദ്ദാന്ദ് ഗുപ്ത എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. നെറ്റ്ഫ്ലിക്‌സിലൂടെയാണ് ഈ സീരിസ് പ്രദര്‍ശനത്തിന് എത്തുന്നത്. ജനുവരി 10 മുതല്‍ സിനിമ ആസ്വദിക്കാനാവും.

Also Read:രശ്മിക മന്ദാനയ്ക്ക് പരിക്ക്; സൽമാൻ ഖാൻ ചിത്രം 'സിക്കന്ദറി'ൻ്റെ ഷൂട്ടിംഗ് നിർത്തി വച്ചു - രശ്മിക ജിമ്മിൽ പരിക്കേറ്റു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.