കേരളം

kerala

ETV Bharat / entertainment

സൂപ്പർ ഹീറോ തേജ സജ്ജയും കാർത്തിക് ഗട്ടംനേനിയും ഒന്നിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പ്രഖ്യാപനം ഏപ്രിൽ 18ന് - Teja Sajja Karthik Gatamneni Film - TEJA SAJJA KARTHIK GATAMNENI FILM

ടോളിവുഡിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസായ പീപ്പിൾ മീഡിയ ഫാക്‌ടറിയുടെ ബാനറിൽ ടി ജി വിശ്വപ്രസാദ് ഗാരുവാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്

KARTHIK GATAMNENI NEW FILM  TEJA SAJJA NEW FILM  TEJA SAJJA AND KARTHIK GATAMNENI  TOLLYWOOD
Super hero Teja Sajja and Karthik Gatamneni's film title announcement on April 18

By ETV Bharat Kerala Team

Published : Apr 15, 2024, 10:07 PM IST

സൂപ്പർ ഹീറോ തേജ സജ്ജയും കാർത്തിക് ഗട്ടംനേനിയും ഒന്നിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റിൽ ഏപ്രിൽ 18ന് പ്രഖ്യാപിക്കും. ടോളിവുഡിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസായ പീപ്പിൾ മീഡിയ ഫാക്‌ടറിയുടെ ബാനറിൽ ടി ജി വിശ്വപ്രസാദ് ഗാരു നിർമ്മിക്കുന്ന പാൻ ഇന്ത്യൻ ചിത്രം 'പ്രൊഡക്ഷൻ നമ്പർ 36' നുവേണ്ടിയാണ് സൂപ്പർ ഹീറോ തേജ സജ്ജയും പ്രതിഭാധനനായ സംവിധായകൻ കാർത്തിക് ഗട്ടംനേനിയും ഒന്നിക്കുന്നത്.

ചിത്രത്തിന്‍റെ അനൗൺസ്മെന്‍റ് പോസ്‌റ്റർ പുറത്തുവിട്ടിട്ടുണ്ട്. പരമ്പരാഗത വസ്ത്രം ധരിച്ച്, സൂപ്പർ യോദ്ധയായ് പിൻതിരിഞ്ഞ് നിൽക്കുന്ന തേജ സജ്ജയെയാണ് പോസ്‌റ്ററിൽ കാണുന്നത്. സിനിമയുടെ ടൈറ്റിൽ ഏപ്രിൽ 18ന് പ്രഖ്യാപിക്കും എന്നും പോസ്‌റ്ററിൽ കാണാം. തേജ സജ്ജയുടെ ഒടുവിലായി തിയറ്റർ റിലീസ് ചെയ്‌ത പ്രശാന്ത് വർമ്മ ചിത്രം 'ഹനു-മാൻ' ചരിത്ര വിജയം കൊയ്‌ത് സുപ്പർഹിറ്റടിച്ചിരുന്നു.

രവി തേജ ചിത്രം 'ഈഗിൾ' ന് ശേഷം കാർത്തിക് ഗട്ടംനേനി പീപ്പിൾ മീഡിയ ഫാക്‌ടറിയോടൊപ്പം ഒരുമിക്കുന്ന രണ്ടാമത്തെ പ്രോജക്റ്റാണിത്. മണിബാബു കരണമാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചത്. തേജ സജ്ജയെ ഒരു വലിയ കഥാപാത്രമായ് പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിക്കാൻ ​ഗംഭീരമായൊരു തിരക്കഥയാണ് തയ്യാറാക്കിയിട്ടുള്ളത്.

സൂപ്പർ യോദ്ധയുടെ സാഹസിക കഥയാണ് ഈ സിനിമ പറയുന്നത്. ഉയർന്ന സാങ്കേതിക നിലവാരം പുലർത്തികൊണ്ടാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്‍റെ മറ്റ് വിവരങ്ങൾ ടൈറ്റിൽ പ്രഖ്യാപിക്കുന്ന ദിനത്തിൽ അറിയിക്കും. തന്‍റെ മുൻ ചിത്രമായ 'ഹനു-മാൻ'ലൂടെ തേജ സജ്ജ വമ്പൻ ഹിറ്റ് സ്വന്തമാക്കിയതിനാൽ അദ്ദേഹത്തിൻ്റെ അടുത്ത ചിത്രത്തിനായ് രാജ്യം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുജിത്ത് കുമാർ കൊല്ലി, സഹനിർമ്മാതാവ്: വിവേക് ​​കുച്ചിഭോട്ല, ക്രിയേറ്റീവ് പ്രൊഡ്യൂസർ: കൃതി പ്രസാദ്, കലാസംവിധാനം: ശ്രീ നാഗേന്ദ്ര തങ്കാല, ഡിജിറ്റൽ മാർക്കറ്റിംഗ്: ഹാഷ്ടാഗ് മീഡിയ, പിആർഒ: ശബരി.

ABOUT THE AUTHOR

...view details