തെന്നിന്ത്യന്‍ താരസുന്ദരി തമന്ന ഭാട്ടിയയുടെ വിവാഹ വാര്‍ത്തയാണിപ്പോള്‍ സിനിമയ്‌ക്കകത്തും പുറത്തും ചര്‍ച്ചയാവുന്നത്. നടന്‍ വിജയ് വര്‍മ്മയുമായി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ ഇതിനോടകം തന്നെ പുറത്തു വന്നിരുന്നു. പല വേദികളിലും ഇരുവരും ഒന്നിച്ചെത്തിയതോടെ ഇരുവരും പ്രണയത്തിലാണെന്ന് ആരാധകരും ഉറപ്പിച്ചു കഴിഞ്ഞു.
ഇപ്പോഴിതാ തമന്നയും വിജയ് വര്‍മ്മയും ഉടന്‍ വിവാഹിതരാകുമെന്നാണ് ഏറ്റവും ഒടുവിലായി പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷാരംഭത്തോടെ വിവാഹം ഉണ്ടാകുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവഹ തീയതി ഉടന്‍ തന്നെ പുറത്തു വിടുമെന്നും മാതാപിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലാകും വിവാഹമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തങ്ങളുടെ ജീവിതത്തിലെ ആ വലിയ ദിവസത്തിനായി ഇരു താരങ്ങളും ഒരുങ്ങുകയാണെന്നാണ് ഒരു തെലുങ്ക് മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. വിവാഹ ശേഷം താമസിക്കാനായി ഇരുവരും മുംബൈയില്‍ ആഡംബര അപ്പാര്‍ട്ട്‌മെന്‍റ് വാങ്ങാനൊരുങ്ങുകയാണെന്നും സൂചനയുണ്ട്.
തങ്ങളുടെ വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുമ്പോള്‍ വിവാഹത്തിന് സൂചന നല്‍കിയിരിക്കുകയാണ് തമന്ന ഭാട്ടിയ. തന്‍റെ വിവാഹം നടക്കാമെന്നാണ് തമന്ന പറയുന്നത്. ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്‌തമാക്കിയത്.
"ഞാനിപ്പോള്‍ ജീവിതത്തില്‍ വളരെ സന്തോഷത്തിലാണ്. വിവാഹം നടക്കാം. എന്തുകൊണ്ട് വിവാഹം നടക്കില്ല?" -ഇപ്രകാരമായിരുന്നു വിവാഹത്തെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകന്‍റെ ചോദ്യത്തിനുള്ള തമന്ന ഭാട്ടിയയുടെ മറുപടി.