എറണാകുളം: ശ്യാമപ്രസാദ് സംവിധാനം ചെയ്‌ത ഋതു എന്ന ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്‌തു കൊണ്ടാണ് ആസിഫ് അലി മലയാള സിനിമയിൽ ചുവടുറപ്പിക്കുന്നത്. ചിത്രത്തിൽ ആസിഫിനെ കാസ്റ്റ് ചെയ്യാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് ഓർത്തെടുക്കുകയാണ് സംവിധായകൻ ശ്യാമപ്രസാദ്. ആസിഫ് അലി ചിത്രത്തിൽ അവതരിപ്പിച്ച കഥാപാത്രത്തിന് വേണ്ടി മലയാളത്തിലെ ഇപ്പോഴുള്ള പല മുൻനിര നടന്മാരെയും ഓഡിഷൻ ചെയ്‌തിട്ടുണ്ട്.
അന്നൊരു ദീപാവലി ദിവസമായിരുന്നു. ആസിഫ് അലി അവതരിപ്പിച്ച ഋതു എന്ന ചിത്രത്തിലെ കഥാപാത്രം നമുക്കറിയാം. ചെറിയ കുസൃതിയും കൗശലവും ഒക്കെ നിറഞ്ഞ സ്വഭാവ സവിശേഷതകൾ ഉള്ള വ്യക്തിയാണ്. പലരും ഓഡിഷനുവേണ്ടി ഞങ്ങൾക്കു മുന്നിലേക്ക് കയറി വരുന്നത് ഭയന്നും ഒരല്‍പം നെർവസുമായാണ്. അപ്പോഴാണ് ഒരു ചെറുപ്പക്കാരൻ വളരെ കോൺഫിഡൻസോടുകൂടി കൈകൾ ഉയർത്തി കാണിച്ച് ഹാപ്പി ദീവാലി എന്ന് പറഞ്ഞുകൊണ്ട് ചിരിച്ച് കയറി വരുന്നത്.