കേരളം

kerala

ETV Bharat / entertainment

'നീ ധൈര്യമായിരിക്ക്, ഞാനുണ്ട് കൂടെ'; ട്രെന്‍ഡായി ചിരിക്കുന്ന സുരേഷ് കൃഷ്‌ണ - Suresh Krishna in trending - SURESH KRISHNA IN TRENDING

സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായി സുരേഷ് കൃഷ്‌ണ. ചിരിക്കുന്ന സുരേഷ് കൃഷ്‌ണയുടെ ചിത്രത്തിനൊപ്പം ക്രിസ്ത്യൻ ബ്രദേഴ്‌സിലെ ഗാനത്തിനൊപ്പമുള്ള പോസ്‌റ്ററുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

SURESH KRISHNA  SOCIAL MEDIA TRENDING  ട്രെന്‍ഡായി സുരേഷ് കൃഷ്‌ണ  സുരേഷ് കൃഷ്‌ണ
Suresh Krishna (ETV Bharat)

By ETV Bharat Entertainment Team

Published : Sep 19, 2024, 12:40 PM IST

സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായി നടന്‍ സുരേഷ് കൃഷ്‌ണ. കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയിലെ താരം സുരേഷ് കൃഷ്‌ണയാണ്. ചിരിക്കുന്ന സുരേഷ് കൃഷ്‌ണയുടെ ചിത്രത്തിനൊപ്പം 'ക്രിസ്ത്യൻ ബ്രദേഴ്‌സ്‌' എന്ന സിനിമയിലെ 'മോഹം കൊണ്ടാൽ' എന്ന ഗാനത്തിന്‍റെ അനുപല്ലവിയും ഉൾപ്പെടുത്തി, രസകരമായ ക്യാപ്‌ഷനോടു കൂടിയുള്ള പോസ്‌റ്ററുകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡാവുകയാണ്.

'നീ ധൈര്യമായിരിക്ക്' ഞാനുണ്ട് കൂടെ', 'ഓണാഘോഷത്തിന് വേണ്ടിയുള്ള പൈസ നീ കൊടുക്ക്', 'എന്‍റെ ഷെയർ ഞാൻ ജിപേ ചെയ്യാം', 'പേടിക്കണ്ട, നീ ഈ പറഞ്ഞ കാര്യം ഞാൻ ആരോടും പറയില്ല' എന്നിങ്ങനെയാണ് സുരേഷ് കൃഷ്‌ണയുടെ ചിരിക്കുന്ന ചിത്രത്തിനൊപ്പമുള്ള ക്യാപ്ഷനുകൾ.

Suresh Krishna (ETV Bharat)

എന്നാല്‍ പലർക്കും സംഗതി എന്താണെന്ന് പിടികിട്ടിയിട്ടില്ല. അടുത്തിടെ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയ 'ക്രിസ്ത്യൻ ബ്രദേഴ്‌സി'ലെ ഒരു രംഗമാണ് പുതിയ ട്രെൻഡിന് ആധാരം. 'ക്രിസ്ത്യൻ ബ്രദേഴ്‌സ്‌' സിനിമയിൽ സ്വയം രക്ഷയ്ക്കായി ഒരു കഥാപാത്രത്തെ വെടിയുതിർത്ത് കൊലപ്പെടുത്തിയ ശേഷം, സുരേഷ് കൃഷ്‌ണയുടെ ജോർജ് കുട്ടി എന്ന കഥാപാത്രം, തന്‍റെ തോക്ക് മോഹൻലാലിന്‍റെ കഥാപാത്രമായ ക്രിസ്‌റ്റിയുടെ കയ്യിൽ വച്ചുകൊടുത്ത് ഓടി രക്ഷപ്പെടുന്ന ഒരു രംഗമുണ്ട്.

Suresh Krishna (ETV Bharat)

'സ്വയം രക്ഷയ്ക്ക് വേണ്ടി ചെയ്‌തതല്ലേ നമ്മുക്ക് പൊലീസിനോട് കാര്യങ്ങൾ ബോധ്യപ്പെടുത്താം' -എന്ന് ക്രിസ്‌റ്റി ജോർജ് കുട്ടിയോട് പറയുമ്പോൾ 'കാര്യങ്ങൾ നീ പൊലീസിനെ പറഞ്ഞ് ബോധ്യപ്പെടുത്ത്, ഞാൻ വക്കീലുമായി വരാം' -എന്ന് പറഞ്ഞാണ് സുരേഷ് കൃഷ്‌ണയുടെ കഥാപാത്രമായ ജോർജ് കുട്ടി സ്ഥലം വിടുന്നത്. തുടര്‍ന്ന് സിനിമയിൽ ക്രിസ്‌റ്റിയുടെ കഥാപാത്രത്തെ പൊലീസ് പിടികൂടുകയും അണ്ടർവേൾഡ് ഡോൺ ആയി മാറുകയും ചെയ്യുന്നു.

Suresh Krishna (ETV Bharat)

സ്വന്തം കുറ്റം കൂട്ടുകാരന്‍റെ തലയിൽ വച്ചു കെട്ടി സ്ഥലം വിടുന്ന സുഹൃത്തുക്കളെ മെൻഷൻ ചെയ്യൂ, എന്ന രീതിയിലാണ് സിനിമയിലെ ഈ രംഗം ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആകുന്നത്. മേൽപ്പറഞ്ഞ ട്രെൻഡ് അവസാനിച്ചെങ്കിലും പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും സുരേഷ് കൃഷ്‌ണ എന്ന ചതിയനായ കൂട്ടുകാരൻ പുനർജനിക്കുകയാണ്.

കൂട്ടത്തിൽ നിന്ന് പണി തരുന്ന ചതിയൻ കൂട്ടുകാരനെ ഉദ്ദേശിച്ചിട്ടുള്ളതാണ് സുരേഷ് കൃഷ്‌ണയുടെ ചിത്രങ്ങൾക്കൊപ്പമുള്ള ക്യാപ്ഷനുകൾ സൂചിപ്പിക്കുന്നത്. എല്ലാത്തിനും കൂടെയുണ്ടാകും എന്ന വാഗ്‌ദാനവും, കൃത്യസമയത്ത് മുങ്ങുകയും ചെയ്യുന്ന ഒരു കൂട്ടുകാരൻ എല്ലാ ഗ്യാങ്ങിലും കാണും -മെൻഷൻ ചെയ്യൂ എന്ന ടാഗ് ലൈനിലാണ് സുരേഷ് കൃഷ്‌ണയുടെ ചിരിക്കുന്ന മുഖമുള്ള പുതിയ ട്രെൻഡ് സോഷ്യൽ മീഡിയയിൽ ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസമായി നിരവധി പോസ്‌റ്റുകൾ പബ്ലിഷ് ചെയ്യുകയും ലക്ഷക്കണക്കിന് ഷെയറുകൾ സംഭവിക്കുകയും ചെയ്‌തിട്ടുണ്ട്.

Also Read: 'മമ്മൂക്കാ', 'എന്തോ', കാലമെത്ര കഴിഞ്ഞാലും മാറാത്ത കുറുമ്പും കൗതുകവും; കുറിപ്പ് വൈറല്‍ - mammootty with kids

ABOUT THE AUTHOR

...view details