കേരളം

kerala

ETV Bharat / entertainment

"ഊഹാപോഹങ്ങൾക്ക് വിട!" SG 250 അപ്‌ഡേറ്റ് പുറത്ത്; പുതിയ പോസ്‌റ്റുമായി സുരേഷ് ഗോപി - SG 250 MOVIE POSTER

പുതിയ സിനിമയുടെ അപ്‌ഡേറ്റുമായി സുരേഷ് ഗോപി. തന്‍റെ 250-ാം സിനിമയുടെ അപ്‌ഡേറ്റാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. സിനിമയുടെ പുതിയ പോസ്‌റ്ററാണ് താരം ഫേസ്‌ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ഒപ്പം ഒരു അടിക്കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്.

സുരേഷ് ഗോപി  SG 250  SURESH GOPI  ഒറ്റക്കൊമ്പന്‍
Suresh Gopi (ETV Bharat)

By ETV Bharat Entertainment Team

Published : Nov 7, 2024, 11:50 AM IST

നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഒരു ചിത്രം പങ്കുവച്ചിരുന്നു. താടി വടിച്ച ചിത്രമാണ് സുരേഷ് ഗോപി തന്‍റെ ഫേസ്‌ബുക്കില്‍ പങ്കുവച്ചത്. പോസ്‌റ്റിന് പിന്നാലെ താരം 'ഒറ്റക്കൊമ്പന്‍' ഉപേക്ഷിച്ചതായി വാര്‍ത്തകളും പ്രത്യക്ഷപ്പെട്ടു.

സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രമാണ് 'ഒറ്റക്കൊമ്പന്‍'. കഴിഞ്ഞ കുറച്ചു നാളുകളായി 'ഒറ്റക്കൊമ്പന്‍റെ' രൂപഭാവങ്ങളോടാണ് സുരേഷ് ഗോപിയെ കാണാൻ സാധിച്ചിരുന്നത്. എന്നാൽ താരം താടി വടിച്ചതോടെ 'ഒറ്റക്കൊമ്പൻ' ഉപേക്ഷിച്ചു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.

സുരേഷ് ഗോപി 'ഒറ്റക്കൊമ്പൻ' ഉപേക്ഷിച്ചതായി ചലച്ചിത്ര മേഖലയിൽ നിന്നുതന്നെ ഇടിവി ഭാരതതിന് വിവരം ലഭിച്ചിരുന്നു. എന്നാൽ നവംബർ 6-ാം തീയതി രാത്രി 10 മണിയോടെ വീണ്ടും ട്വിസ്‌റ്റ് സംഭവിച്ചു. തന്‍റെ 250-ാം സിനിമയുടെ പോസ്‌റ്റര്‍ സുരേഷ് ഗോപി തന്‍റെ ഫേസ്‌ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ്.

പോസ്‌റ്റ് നിമിഷ നേരം കൊണ്ട് തന്നെ വൈറലായി. പിന്നാലെ നിരവധി പേര്‍ താരത്തിന് പിന്തുണയും അഭിനന്ദനങ്ങളുമായി രംഗത്തെത്തി. ചിത്രം 2025ൽ തിയേറ്ററുകളില്‍ എത്തുമെന്നാണ് സൂചന. ഗോകുലം ഗോപാലൻ ആണ് സിനിമയുടെ നിര്‍മ്മാണം.

അതേസമയം 'ഒറ്റക്കൊമ്പന്‍റെ' ചിത്രീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സുരേഷ് ഗോപിയും അണിയറ പ്രവർത്തകരും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. 'ഒറ്റക്കൊമ്പൻ' എന്ന സിനിമ പ്രഖ്യാപനം ചെയ്‌തിട്ട് നാല് വര്‍ഷങ്ങള്‍ പിന്നിട്ടു.

'ഒറ്റക്കൊമ്പൻ' അല്ലാതെ നിലവിൽ മറ്റൊരു ചിത്രവും സുരേഷ് ഗോപി കരാറിലൂടെ ഉറപ്പിച്ചിട്ടില്ലെന്ന വിവരവും ഇടിവി ഭാരതതിന് ലഭിച്ചിരുന്നു. കരാറിലൂടെ ചിത്രങ്ങൾ ഉറപ്പിച്ചിട്ടില്ലെങ്കിലും സുരേഷ് ഗോപി നായകനാകുന്ന നാലോളം സിനിമകൾ സജീവ ചർച്ചയിൽ ആണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

ഇതിനിടെ മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഒരു ചിത്രത്തിലും സുരേഷ് ഗോപി പ്രധാന വേഷത്തിൽ എത്തുമെന്ന് താരം തന്നെ നേരത്തെ തുറന്നു പറഞ്ഞിരുന്നു. അതേസമയം സിനിമയുടെ മറ്റ് വിശദാംശങ്ങൾ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല.

സുരേഷ് ഗോപിയുമായി ചർച്ചയിലുള്ള ചിത്രങ്ങളിൽ ഏതാകും ആദ്യം ആരംഭിക്കുന്നത് എന്നതിനുള്ള മറുപടിയും ലഭിച്ചിരിക്കുകയാണ്. ചിത്രീകരണം പൂർത്തിയാക്കിയ 'വരാഹം', 'ജെഎസ്കെ' തുടങ്ങിയ ചിത്രങ്ങളാണ് സുരേഷ് ഗോപിയുടേതായി ഉടൻ തന്നെ തിയേറ്ററുകളില്‍ എത്തുന്ന ചിത്രങ്ങള്‍.

സഞ്ജയ് പടിയൂർ എന്‍റര്‍ടെയിന്‍മെന്‍റ്‌സിന്‍റെ ബാനറിൽ സനൽ ദേവനാണ് 'വരാഹ'ത്തിന്‍റെ സംവിധാനം. 'വരാഹ'ത്തിന്‍റെ പോസ്‌റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ചിത്രം ഡിസംബറിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ നീക്കം.

Also Read: താടിവടിച്ച് സുരേഷ് ഗോപി, ഒറ്റക്കൊമ്പനില്‍ നിന്നും പിന്‍മാറിയോ?

ABOUT THE AUTHOR

...view details