കേരളം

kerala

ETV Bharat / entertainment

ആലിയേയും കെട്ടിപ്പിടിച്ചുറങ്ങുന്ന പൃഥിരാജ്; പുതിയ ചിത്രം പങ്കുവച്ച് സുപ്രിയ - PRITHVIRAI AND ALAMKRITA NEW PHOTO

പൃഥ്വിരാജിന്‍റെയും അലംകൃതയുടെയും പുതിയ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. സുപ്രിയ മേനോനാണ ചിത്രങ്ങള്‍ പകര്‍ത്തിയത്.

Prithvirai And Alamkrita Photo  Prithvirai and Supriya Menon  പൃഥ്വിരജ് അലംകൃത ഫോട്ടോ  പൃഥ്വിരാജ് സുപ്രിയ മേനോന്‍
Alamkrita (ETV Bharat)

By ETV Bharat Entertainment Team

Published : Oct 15, 2024, 2:14 PM IST

നടന്‍ പൃഥ്വിരാജ് സുകുമാരന്‍റെയും സുപ്രിയ മേനോന്‍റെയും മകളായ അലംകൃത എന്ന ആലിക്ക് ആരാധകര്‍ ഏറെയാണ്. പൊതുപരിപാടികളിലോ മറ്റ് ചടങ്ങുകളിലോ ആലിയെ ആരും കാണാറില്ലെങ്കിലും ആലിയുടെ വിശേഷങ്ങള്‍ ആകാംക്ഷയോടെയാണ് ആരാധകര്‍ കേള്‍ക്കാറുള്ളത്. മകളുടെ സ്വകാര്യതയ്‌ക്ക് അങ്ങേയറ്റം വില കല്‍പ്പിക്കുന്നവരാണ് പൃഥിരാജ് സുകുമാരനും ഭാര്യ സുപ്രിയ മേനോനും. അതുകൊണ്ട് തന്നെ ആലി എന്ന് വിളിക്കുന്ന അലംകൃതയുടെ ഫോട്ടോകളോ മറ്റ് വിശേഷങ്ങളോ വല്ലപ്പോഴും മാത്രമേ ഇവരില്‍ രണ്ടുപേരും പങ്കുവയ്‌ക്കാറുള്ളു. മാത്രമല്ല അപൂര്‍വമായാണ് ആലിയുടെ മുഖം വ്യക്തമാകുന്ന തരത്തിലുള്ള ചിത്രം പോലും പങ്കുവയ്‌ക്കാറുളളത്.

ആലിയുടെ വിശേഷങ്ങള്‍ അറിയണമെങ്കില്‍ ഇവരില്‍ രണ്ടുപേരും അതല്ലങ്കില്‍ കുടുംബാംഗങ്ങളില്‍ ആരെങ്കിലും പറയണം. ഇപ്പോഴിതാ ഡാഡയുടെയും മോളുടെയും മനോഹരമായ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് സുപ്രിയ മേനോന്‍.

മകള്‍ അലംകൃതയെ കെട്ടിപ്പിടിച്ചിരുന്ന് ഉറങ്ങുന്ന പൃഥ്വിരാജിന്‍റെ ക്യൂട്ട് ചിത്രമാണ് ഭാര്യ സുപ്രിയ മേനോന്‍ പങ്കുവച്ചത്. ഹോം എന്ന ക്യാപ്ഷനോടെയാണ് സുപ്രിയ സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രം പങ്കുവച്ചത്. ഈ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

Prithvirai and Alamkrita Photo (Instagram)

ഒന്‍പത് വയസ്സുകാരിയായ മകള്‍ക്ക് ആശംസകള്‍ നേര്‍ന്ന് സെപ്റ്റംബറിലെ പിറന്നാള്‍ ദിനത്തില്‍ മകളെ കുറിച്ച് അഭിമാനിക്കുന്നുവെന്ന് പൃഥിരാജ് പറഞ്ഞിരുന്നു. ഒരുപാട് നിമിഷങ്ങളില്‍ തങ്ങള്‍ കുട്ടികളാണെന്നും നീ ഞങ്ങളുടെ രക്ഷിതാവാണെന്നും മമ്മയേയും ഡാഡയേയും പലപ്പോഴും തോന്നിപ്പിച്ചിട്ടുണ്ടെന്നും ആയിരുന്നു അന്ന് പൃഥ്വിരാജ് കുറിച്ചത്. ചുറ്റിലുള്ളവരോടും ചുറ്റിലുമുള്ള സാഹചര്യങ്ങളോടും എത്ര അനുകമ്പയോടും സഹാനുഭൂതിയോടെയുമാണ് മകള്‍ പെരുമാറുന്നതെന്നും തങ്ങളുടെ ജീവിതത്തിലെ നിത്യപ്രകാശമാണ് മകളെന്നും പൃഥ്വി കുറിച്ചിരുന്നു.

അലംകൃതയുടെ ചെറിയ ചെറിയ വിശേഷങ്ങള്‍ സുപ്രിയ ഇടയ്‌ക്കിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കാറുണ്ട്,. കവിതകള്‍ എഴുതുന്നതാണ് അലംകൃതയുടെ പ്രധാന പരിപാടി. ഇതിനകം തന്നെ സ്വന്തം കവിതകള്‍ പുസ്‌തകരൂപത്തിലാക്കി പബ്ലിഷ് ചെയ്‌തിട്ടുമുണ്ട്. 'ദ ബുക്ക് ഓഫ് എന്‍ചാന്‍റിംഗ് പോയംസ്' എന്നാണ് പുസ്‌തകത്തിന്‍റെ പേര്. ആമസോണില്‍ പുസ്‌തകം ലഭ്യമാണ്. സുധ മൂര്‍ത്തി ഉള്‍പ്പെടെയുള്ളവരാണ് അലംകൃതയുടെ ഇഷ്‌ടപ്പെട്ട എഴുത്തുകാര്‍. പുസ്‌കോത്സത്തിനൊക്കെ പോകുമ്പോള്‍ സുപ്രിയ ആലിയേയും കൊണ്ടുപോകാറുണ്ട്.

നടിയും അലംകൃതയുടെ മുത്തശ്ശിയുമായ മല്ലിക സുകുമാരന്‍ ആലിയുടെ വിശേഷങ്ങള്‍ ഇടയ്‌ക്കൊക്കെ പറയാറുണ്ട്. തന്‍റെ കാര്യത്തില്‍ പലപ്പോഴും മരുമകളേക്കാള്‍ ഉത്തരവാദിത്തം കാണിക്കാറുളളത് കൊച്ചുമകളാണെന്ന് അലംകൃതയാണെന്ന് മല്ലിക സുകുമാരന്‍ പറഞ്ഞിരുന്നു.

Also Read:'അല്ലി, നിന്നെ ഓര്‍ത്ത് അഭിമാനിക്കുന്നു'; മകളുടെ മുഖം കാണിച്ച് ഹൃദയസ്‌പര്‍ശിയായ കുറിപ്പുമായി പൃഥ്വിരാജ്

ABOUT THE AUTHOR

...view details