കേരളം

kerala

ETV Bharat / entertainment

സോണിയ അഗർവാളിന്‍റെ 'ബിഹൈൻഡ്' വരുന്നു; പുതിയ പോസ്‌റ്ററെത്തി - SONIA AGARWAL BEHINDD MOVIE POSTER - SONIA AGARWAL BEHINDD MOVIE POSTER

ജിനു ഇ തോമസും ഈ ഹൊറർ സസ്‌പെൻസ് ത്രില്ലർ ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്

SONIA AGARWAL BACK IN MALAYALAM  BEHINDD MOVIE RELEASE  MALAYALAM NEW RELEASES  സോണിയ അഗർവാൾ ബിഹൈൻഡ് സിനിമ
Behindd Movie

By ETV Bharat Kerala Team

Published : Apr 13, 2024, 10:04 PM IST

തെന്നിന്ത്യൻ താരം സോണിയ അഗർവാൾ പ്രധാന വേഷത്തിലെത്തുന്ന മലയാള ചിത്രമാണ് 'ബിഹൈൻഡ്'. ഹൊറർ സസ്‌പെൻസ് ത്രില്ലറായി ഒരുങ്ങുന്ന ഈ ചിത്രത്തിൽ ജിനു ഇ തോമസും പ്രധാന വേഷത്തിലുണ്ട്. ഒരു പതിറ്റാണ്ട് നീണ്ട ഇടവേള അവസാനിപ്പിച്ചാണ് സോണിയ അഗർവാൾ മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ഈ സിനിമയ്‌ക്കായി കാത്തിരിക്കുന്നത്. നിലവിൽ അവസാന ഘട്ട മിനുക്ക് പണിയിലാണ് ഈ ചിത്രം. അമൻ റാഫിയാണ് 'ബിഹൈൻഡ്' സിനിമയുടെ സംവിധായകൻ.

പാവക്കുട്ടി ക്രിയേഷൻസിന്‍റെ ബാനറിൽ ഷിജ ജിനു ആണ് ഈ ചിത്രത്തിന്‍റെ നിർമാണം. ഷിജ ജിനു തന്നെയാണ് 'ബിഹൈൻഡ്' സിനിമയക്കായി തിരക്കഥയും ഒരുക്കിയത്. ഇപ്പോഴിതാ ഈ സിനിമയുടെ പുതിയ പോസ്‌റ്റർ പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിന്‍റെ ഏറെ കൗതുകമുണർത്തുന്ന പോസ്‌റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.

സരിഗമയാണ് ഈ ബിഹൈൻഡിന്‍റെ മ്യൂസിക് പാർട്‌ണർ എന്ന് നിർമാതാക്കൾ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഉടൻ തന്നെ ഈ ചിത്രത്തിന്‍റെ ടീസറും ഗാനങ്ങളും റിലീസ് ചെയ്യും എന്നാണ് വിവരം.

സോണിയ അഗർവാൾ,ജിനു ഇ തോമസ് എന്നിവരെ കൂടാതെ മെറീന മൈക്കിൾ, നോബി മർക്കോസ്, സിനോജ് വർഗീസ്, അമൻ റാഫി, ഗായത്രി മയൂര, സുനിൽ സുഖദ, വി കെ ബൈജു, കണ്ണൻ സാഗർ, ജെൻസൺ ആലപ്പാട്ട്, ശിവദാസൻ മാറമ്പിള്ളി, അമ്പിളി സുനിൽ, തുടങ്ങിയവരാണ് ഈ ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബിഹൈൻഡിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സന്ദീപ് ശങ്കറും ടി ഷമീർ മുഹമ്മദും ചേർന്നാണ്. മുരളി അപ്പാടത്തും, സണ്ണി മാധവനും, ആരിഫ് ആൻസാറും ചേർന്നാണ് ഈ സിനിമയ്‌ക്ക് സംഗീതം ഒരുക്കിയത്. ബി ജി എം മുരളി അപ്പാടത്തും നിർവഹിക്കുന്നു. വൈശാഖ് രാജൻ ആണ് എഡിറ്റർ.

ചീഫ് അസോസിയേറ്റ് - വൈശാഖ് എം സുകുമാരൻ, പ്രൊഡക്ഷൻ കൺട്രോളർ - ഷൗക്കത്ത് മന്നലാംകുന്ന്, കോസ്റ്റ്യൂം - സജിത്ത് മുക്കം, മേക്കപ്പ് - സിജിൻ, ആക്ഷൻ: ബ്രൂസ്‌ലി രാജേഷ്, കൊറിയോഗ്രാഫർ - കിരൺ ക്രിഷ്, പി ആർ ഒ - ശിവപ്രസാദ് പി, എ എസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. പൂമല, കുട്ടിക്കാനം, ഏലപ്പാറ, വാഗമൺ എന്നിവിടങ്ങളിലായാണ് ഈ സിനിമയുടെ ഷൂട്ടിങ് പൂർത്തിയായത്. സിനിമയുടെ റിലീസ് തീയതി ഉൾപ്പടെയുള്ള കൂടുതൽ അപ്‌ഡേറ്റുകൾ അണിയറ പ്രവർത്തകർ വരും ദിസങ്ങളിൽ പുറത്ത് വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ALSO READ:സോണിയ അഗർവാൾ വീണ്ടും മലയാളത്തിൽ ; 'ബിഹൈൻഡ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ABOUT THE AUTHOR

...view details