കേരളം

kerala

ETV Bharat / entertainment

'എന്‍റെ ആദ്യ മലയാളഗാനം' ; 'വിടുതൽ' ഏറെ പ്രത്യേകതകളുള്ള പാട്ടെന്ന് ധീ

സന്തോഷ് നാരായണനാണ് 'അന്വേഷിപ്പിൻ കണ്ടെത്തും' സിനിമയുടെ സംഗീത സംവിധായകൻ. സന്തോഷ് നാരായണന്‍റെയും മലയാള അരങ്ങേറ്റമാണിത്

dhee malayalam debut  santhosh narayanan in malayalam  അന്വേഷിപ്പിൻ കണ്ടെത്തും  tovino thomas Anweshippin Kandethum  ദീ സന്തോഷ് നാരായണൻ
dhee malayalam debut

By ETV Bharat Kerala Team

Published : Feb 7, 2024, 6:10 PM IST

ലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ് നായകനായി, റിലീസ് കാത്തിരിക്കുന്ന ചിത്രമാണ് 'അന്വേഷിപ്പിൻ കണ്ടെത്തും'. ടൊവിനോ പൊലീസ് വേഷത്തിലെത്തുന്ന ഈ ചിത്രത്തിലെ ആദ്യഗാനം അടുത്തിടെയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. തെന്നിന്ത്യയിലെ ശ്രദ്ധേയ ഗായിക ധീയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് (Viduthal song from Anweshippin Kandethum movie).

ധീയുടെ മലയാള അരങ്ങേറ്റം കൂടിയായിരുന്നു ഈ ഗാനം. ഇപ്പോഴിതാ തന്‍റെ ആദ്യ മലയാള ഗാനത്തെക്കുറിച്ചുള്ള ധീയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ധീ തന്‍റെ സന്തോഷം ആരാധകരുമായി പങ്കുവച്ചത് (singer Dhee about her Malayalam debut song Viduthal).

'എന്‍റെ ജീവിതത്തിൽ ആദ്യമായി ഞാൻ മലയാളത്തിൽ പാടി. ഈ ഗാനം എനിക്കേറെ ഇഷ്‌ടമായി. എന്‍റെ ആദ്യ മലയാള അരങ്ങേറ്റം, കൂടാതെ സന്തോഷ് നാരായണനോടും ഓഫ്റോയോടും ഒപ്പമുള്ള ഗാനം എന്ന നിലയിലും ഒത്തിരി പ്രത്യേകതകളുള്ള പാട്ടാണിത്.

ധീയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

ഈ മനോഹരമായ ഭാഷ പഠിപ്പിച്ചതിന് ഡാർവിൻ കുര്യാക്കോസിന് നന്ദി. മുഹ്സിൻ പരാരിയുടെ വരികള്‍ക്കും'- ധീ ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു. തെന്നിന്ത്യയിലെ ഏറെ ശ്രദ്ധേയനായ, സംഗീതാസ്വാദകർക്ക് അവിസ്‌മരണീയ ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകൻ സന്തോഷ് നാരായണനാണ് 'അന്വേഷിപ്പിൻ കണ്ടെത്തും' സിനിമയിലെ 'വിടുതൽ' പാട്ടിന്‍റെ ഈണത്തിന് പിന്നിൽ. സന്തോഷ് നാരയണന്‍റെയും മലയാള അരങ്ങേറ്റമാണിത്.

ലോകമാകെ തരംഗമായി മാറിയ 'എന്‍ജോയ് എന്‍ജാമി' ഗാനത്തിന്‍റെ അണിയറക്കാർ മലയാളത്തിൽ ആദ്യമായി എത്തിയപ്പോൾ അത് പ്രേക്ഷകർക്കും ആവേശമായി. ഇതിനോടകം തന്നെ ഗാനം സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. സന്തോഷ് നാരായണന്‍റെ സംഗീതവും മുഹ്സിൻ പരാരിയുടെ വരികളും ധീ - ഓഫ്‌റോ കൂട്ടുകെട്ടിന്‍റെ ആലാപനവും സംഗീതാസ്വാദകർക്ക് വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്.

ഡാർവിൻ കുര്യാക്കോസാണ് 'അന്വേഷിപ്പിൻ കണ്ടെത്തും' സംവിധാനം ചെയ്‌തിരിക്കുന്നത്. ഫെബ്രുവരി 9ന് ഈ ചിത്രം തിയേറ്റർ റിലീസിനെത്തും. തിയേറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ സംവിധായകൻ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൽ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യ സുവി (നൻ പകൽ മയക്കം ഫെയിം) എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അതേസമയം 2012ൽ 'ആട്ടക്കത്തി' എന്ന സിനിമയിലൂടെയാണ് സന്തോഷ് നാരായണൻ സിനിമാമേഖലയിലേക്ക് കടന്നുവരുന്നത്. തുടർന്ന് 'പിസ', 'സൂധുകാവും', 'ജിഗർതണ്ട', 'ഇരൈവി', 'കബാലി', 'പരിയേറും പെരുമാൾ', 'വട ചെന്നൈ', 'ജിപ്‌സി', 'കർണൻ', 'സർപാട്ട പരമ്പരൈ', 'മഹാൻ', 'ദസര', 'ചിറ്റ', 'ജിഗർതണ്ട ഡബിൾ എക്‌സ്' തുടങ്ങി ഏവരും ഏറ്റെടുത്ത ഒട്ടേറെ ഹിറ്റ് സിനിമകളുടെ ഭാഗമാവാൻ അദ്ദേഹത്തിന് കഴിഞ്ഞു.

ABOUT THE AUTHOR

...view details