കേരളം

kerala

ETV Bharat / entertainment

'മൂന്ന് സിനിമകളെ മാത്രം പ്രൊമോട്ട് ചെയ്‌തത് ശരിയായില്ല'; നടന്മാര്‍ക്കെതിരെ ഷീലു എബ്രഹാം രംഗത്ത് - Sheelu Abrahams social media post

‘കമ്മാട്ടിക്കളി’യും, ഗ്യാങ്സ് ഓഫ്‌ സുകുമാരക്കുറുപ്പും’ ഓണം റിലീസായി തിയേറ്ററുകളില്‍ എത്തുന്നുണ്ട്.

SHEELU ABRAHAM ONAM CINIMA  ആസിഫ് അലിക്കെതിരെ ഷീലു എബ്രഹാം  ടൊവിനോ തോമസ് ചിത്രങ്ങള്‍  sheelu Abraham Against Film Stars
Sheelu Abrahams social media post (Instagram)

By ETV Bharat Entertainment Team

Published : Sep 12, 2024, 2:02 PM IST

ടൊവിനോ തോമസിനും ആസിഫ് അലിക്കും ആന്‍റണി പെപ്പെയ്ക്കുമെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടിയും നിര്‍മാതാവുമായ ഷീലു എബ്രഹാം. മൂന്ന് സിനിമകളെ മാത്രം ഓണച്ചിത്രങ്ങള്‍ എന്ന പേരില്‍ പ്രമോട്ട് ചെയ്‌തത് ശരിയായില്ലെന്നാണ് ഷീലുവിന്‍റെ വാദം. പവര്‍ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെ എന്നതിന് ഉദാഹരണമാണ് ഇതെന്ന് ഷീലു ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

ഇത്തവണ ഓണത്തിന് ഷീലു എബ്രഹാമിന്‍റെ നിര്‍മാണത്തില്‍ എത്തുന്ന ചിത്രമാണ് 'ബാഡ് ബോയ്‌സ്'. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന റഹ്മാന്‍ നായകനാകുന്ന ചിത്രത്തില്‍ ഷീലു എബ്രഹാമും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ടൊവിനോ തോമസ് നായകനാകുന്ന 'അജയന്‍റെ രണ്ടാം മോഷണം', പെപ്പെ നായകനാകുന്ന 'കൊണ്ടല്‍', ആസിഫ് അലി പ്രാധാന വേഷത്തിലെത്തുന്ന കിഷ്‌കിന്ധാ കാണ്ഡം' എന്നീ സിനിമകളുടെ പ്രമോഷന്‍റെ ഭാഗമായാണ് മൂവരും സോഷ്യല്‍ മീഡിയയില്‍ ഒന്നിച്ചുള്ള വീഡിയോകള്‍ പങ്കുവച്ചത്. 'ബാഡ് ബോയ്‌സിനെ' മനപ്പൂര്‍വ്വം ഒഴിവാക്കിയത് ശരിയായില്ലെന്നാണ് ഷീലുവിന്‍റെ ആരോപണം.

ഷീലു എബ്രഹാമിന്‍റെ കുറിപ്പ്:

'പ്രിയപ്പെട്ട ടൊവിനോ, ആസിഫ്, പെപ്പെ …'പവർ ഗ്രൂപ്പുകൾ' പ്രവർത്തിക്കുന്നത് എങ്ങനെ എന്ന് കാണിച്ച് തന്നതിന് നന്ദി. നിങ്ങളുടെ ഐക്യവും സ്നേഹവും കാണിക്കാൻ നിങ്ങൾ ചെയ്‌ത ഈ വിഡിയോയിൽ, നിങ്ങളുടെ മൂന്ന് ചിത്രങ്ങൾ മാത്രമാണ് ഓണത്തിന് റിലീസ് ചെയ്യുന്നത് എന്ന തെറ്റിധാരണയാണ് നിങ്ങൾ പ്രേക്ഷകരിലേക്ക് കൊടുക്കുന്നത്. എന്നാൽ ഞങ്ങളുടെ ‘ബാഡ് ബോയ്‌സും പിന്നെ ‘കമ്മാട്ടിക്കളി’യും, ഗ്യാങ്സ് ഓഫ്‌ സുകുമാരക്കുറുപ്പും’ നിങ്ങൾ നിർദ്ധാക്ഷണ്യം തഴഞ്ഞു. ഈ ചിത്രങ്ങളും ഓണത്തിന് തന്നെ ആണ് റിലീസ്.. സ്വാർഥമായ പവർ ഗ്രൂപ്പുകളെക്കാൾ പവർഫുൾ ആണ് മലയാളി പ്രേക്ഷകർ. നാളെ ഞങ്ങളുടെ ചിത്രം റിലീസ് ചെയ്യുകയാണ്. ഓണത്തിന് റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും വിജയിക്കട്ടെ, എല്ലാവർക്കും ലാഭവും മുടക്കുമുതലും തിരിച്ചു കിട്ടട്ടെ'.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

നിര്‍മാതാവിന്‍റെ അഭിപ്രായത്തോട് പിന്തുണ അറിയിച്ചുകൊണ്ട് സംവിധായകന്‍ ഒമര്‍ ലുലുവും രംഗത്തെത്തി. ആസിഫ്, ടൊവിനോ, പെപ്പെ നിങ്ങള്‍ എല്ലാവരും സിനിമയില്‍ കഷ്‌ടപ്പെട്ടു വന്നവരല്ലേ. എല്ലാ സിനിമകള്‍ക്കും ഒരേ കഷ്‌ടപ്പാടല്ലേ എന്തിനാണ് ഞങ്ങളെ അവഗണിച്ചത്. എന്നായിരുന്നു ഷീലുവിന്‍റെ കുറിപ്പില്‍ ഒമര്‍ ലുലുവിന്‍റെ കമന്‍റ്.

Also Read:ആസിഫ് അലിയുടെ കിഷ്‌കിന്ധാ കാണ്ഡം തിയേറ്ററുകളില്‍; ബോക്‌സ്‌ ഓഫീസില്‍ പോരടിക്കാന്‍ ടൊവിനോയുടെ എആര്‍എമ്മും

ABOUT THE AUTHOR

...view details