ബോളിവുഡിൻ്റെ 'ലേഡി ദബാംഗ്' സൊനാക്ഷി സിൻഹയുടെ വിവാഹമാണ് സോഷ്യൽ മീഡിയയിലാകെ ഇപ്പോൾ ചർച്ചാവിഷയം. സൊനാക്ഷിയുടെ വിവാഹ തീയതി വരെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. തൻ്റെ കാമുകനും നടനുമായ സഹീർ ഇഖ്ബാലിനെ ജൂൺ 23ന് സൊനാക്ഷി വിവാഹം ചെയ്യുമെന്നാണ് വ്യാപകമായി പ്രചരിക്കുന്ന റിപ്പോർട്ടുകൾ.
ഇപ്പോഴിതാ വിഷയത്തിൽ മൗനം വെടിഞ്ഞിരിക്കുകയാണ് പിതാവായ ശത്രുഘ്നൻ സിൻഹ. മകളുടെ വിവാഹത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് നടനും രാഷ്‌ട്രീയ പ്രവർത്തകനും കൂടിയായ ശത്രുഘ്നൻ സിംഹ പറയുന്നത്. ഇക്കാലത്ത് കുട്ടികൾ വിവാഹത്തെ കുറിച്ച് ചോദിക്കുകയല്ല മറിച്ച് അറിയിക്കുകയാണ് ചെയ്യാറെന്ന് ശത്രുഘ്‌നൻ സിംഹ വ്യക്തമാക്കി.
ഒരു അഭിമുഖത്തിലായിരുന്നു ശത്രുഘ്നൻ സിൻഹയുടെ പ്രതികരണം. 'ഞാൻ ഇപ്പോൾ ഡൽഹിയിലാണ്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഞാനിവിടെയുണ്ട്. മാധ്യമങ്ങളിൽ വന്ന വാർത്തകളിൽ നിന്നാണ് ഇക്കാര്യങ്ങളെല്ലാം ഞാനും അറിഞ്ഞത്. മകളോട് സംസാരിച്ചാലേ എന്തെങ്കിലും അറിയാൻ കഴിയൂ.