ബോളിവുഡിൽ അടുത്തിടെ ഇറങ്ങിയ സിനിമകളിൽ വിജയംകൊയ്‌ത അപൂർവം ചിത്രങ്ങളിൽ ഒന്നാണ് 'ശൈത്താൻ'. അജയ് ദേവ്‍ഗണ്‍ നായകനായി എത്തിയ ഈ ചിത്രം മികച്ച കലക്ഷൻ സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ ഈ സിനിമയുടെ ഒടിടി റിലീസ് സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്.
മെയ് മൂന്നിനാകും 'ശൈത്താൻ' ഒടിടിയില്‍ എത്തുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സിലൂടെയാകും ഈ ചിത്രം പ്രദർശനത്തിനെത്തുക. അജയ് ദേവ്‍ഗണിനൊപ്പം ജ്യോതികയും മാധവനുമാണ് ഈ ഹൊറര്‍ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.
വികാസ് ബഹ്‍ലാണ് 'ശൈത്താൻ' സിനിമയുടെ സംവിധായകൻ. നായകനായ അജയ് ദേവ്‍ഗണ്‍ ഈ ചിത്രത്തിന്‍റെ നിര്‍മാണ പങ്കാളിയുമാണ്. മാർച്ച് എട്ടിനാണ് 'ശൈത്താൻ' തിയേറ്ററുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. തിയേറ്ററുകളിൽ തിളങ്ങിയ ശൈത്താൻ ഒടിടിയിൽ എത്തുന്നതിന്‍റെ സന്തോഷത്തിലാണ് ആരാധകർ.