കേരളം

kerala

ETV Bharat / entertainment

'സ്വന്തം കുഞ്ഞിനെ ഗര്‍ഭം ധരിക്കാനാവില്ല'; വെളിപ്പെടുത്തി നടിയും ഗായികയുമായ സെലീന ഗോമസ് - Selena Gomez health conditions - SELENA GOMEZ HEALTH CONDITIONS

32 കാരിയാണ് സെലീന ഗോമസ്. ടെലിവിഷന്‍ പരമ്പരയില്‍ അഭിനയിച്ച് ബാലതാരാമായാണ് സെലീന് തന്‍റെ കരിയര്‍ ആരംഭിക്കുന്നത്.

SELENA GOMEZ Movies  SELENA GOMEZ songs  സെലീന ഗോമസ് നടി  SELENA GOMEZ interview
Selena Gomez (Instagram)

By ETV Bharat Kerala Team

Published : Sep 13, 2024, 6:51 PM IST

സ്വന്തം കുഞ്ഞിനെ ഗര്‍ഭം ധരിക്കാനാവില്ലെന്ന് വെളിപ്പെടുത്തി നടിയും ഗായികയുമായ സെലീന ഗോമസ്. വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഗര്‍ഭധാരണം തനിക്കും കുഞ്ഞിനും അപകടകരമാണെന്ന് ഗായിക തുറന്നു പറഞ്ഞു. തന്‍റെ ശാരീരിക സ്ഥിതിവച്ച് അതിന് കഴിയില്ലെന്നാണ് സെലീന പറഞ്ഞത്.

അമ്മയാകാന്‍ അതിയായ ആഗ്രഹമുണ്ടെങ്കിലും തന്‍റെ ശരീരം അതിന് അനുവദിക്കുന്നില്ല. ഗര്‍ഭം ധരിച്ചാല്‍ തന്‍റെയും കുഞ്ഞിന്‍റെയും ജീവന്‍ അപകടത്തിലാവുമെന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞുവെന്നുമാണ് താരം പറയുന്നത്.

'എന്നെപ്പോലെ ഗര്‍ഭധാരണത്തില്‍ പ്രശ്‌നമുള്ളവര്‍ക്ക് പല മാര്‍ഗങ്ങള്‍ സ്വീകരിക്കാമല്ലോ. വാടക ഗര്‍ഭധാരണം, ദത്തെടുക്കല്‍ തുടങ്ങിയ സാധ്യതകളെ കുറിച്ച് ആലോചിക്കുകയാണ്. ആ മാര്‍ഗം എങ്ങനെയായിരിക്കും ഞാന്‍ തെരഞ്ഞെടുക്കുക എന്നതിനെ കുറിച്ച് ആലോചിച്ച് അതിയായ ആവേശവും ആകാംക്ഷയുമുണ്ട്. എന്നെപ്പോലെ അമ്മയാകാന്‍ കൊതിക്കുന്ന എത്ര സ്‌ത്രീകള്‍ ഉണ്ടാവും. വാടക ഗര്‍ഭപാത്രത്തിലൂടെ ഞാന്‍ അമ്മയായാല്‍ ആ കുഞ്ഞ് എന്‍റേത് തന്നെയായിരിക്കുമല്ലോ.' -താരം പറഞ്ഞു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

2015 ലാണ് സെലീനയ്ക്ക് ലൂപസ് രോഗം സ്ഥിരീകരിച്ചത്. ശരീരത്തിന്‍റെ രോഗപ്രതിരോധ സംവിധാനത്തെ തകരാറിലാക്കുന്ന രോഗമാണിത്. സിസ്‌റ്റമിക് ലൂപസ് എരിതോമറ്റോസിസ് എന്ന ഓട്ടോ ഇമ്മ്യൂണ്‍ അസുഖത്തിന്‍റെ ചുരുക്കപ്പേരാണ് ലൂപസ്. ഈ രോഗാവസ്ഥ ഗര്‍ഭാവസ്ഥയെ സങ്കീര്‍ണമാക്കും. രക്തസമ്മര്‍ദം ഉയരാനും മറ്റു ശാരീരിക വിഷമതകള്‍ ഉണ്ടാകാനും ഇടയാക്കുകയും ചെയ്യും.

Also Read:കുഞ്ഞ് അതിഥിയെ വരവേറ്റ് ദീപ്‌വീര്‍; താരദമ്പതികള്‍ക്ക് പെൺകുഞ്ഞ് പിറന്നു

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ