കേരളം

kerala

ETV Bharat / entertainment

മോഹന്‍ലാലിനെ കാണാന്‍ എത്തിയ പ്രണവിനെ തടഞ്ഞ് സെക്യൂരിറ്റി; തിരിച്ചൊന്നും പറയാതെ ഗേറ്റിന് പുറത്ത് നിന്ന് താരം

ആരെയും കടത്തി വിടരുതെന്ന് മോഹന്‍ലാലിന്‍റെ കര്‍ശന നിര്‍ദേശം.. അച്ഛനെ കാണണമെന്ന് പ്രണവും. ആരെയും കാണാന്‍ പറ്റില്ലെന്ന് പറഞ്ഞ് അകത്തേയ്‌ക്കുള്ള പ്രവേശനം തടഞ്ഞ് സെക്യൂരിറ്റി. തിരിച്ചുപോകാതെ ഗേറ്റിന് പുറത്ത് നിലയുറപ്പിച്ച് പ്രണവ്.

PRANAV MOHANLAL SPAIN VISIT  MOHANLAL PRANAV MEETING  പ്രണവിനെ തടഞ്ഞ് സെക്യൂരിറ്റി  പ്രണവ് മോഹന്‍ലാല്‍
Pranav Mohanlal Spain visit (ETV Bharat)

By ETV Bharat Entertainment Team

Published : 4 hours ago

മോഹന്‍ലാലിനെ പോലെ മകന്‍ പ്രണവ് മോഹന്‍ലാലിനും ആരാധകര്‍ ഏറെയാണ്. സിനിമ താരങ്ങളില്‍ വളരെ വ്യത്യസ്‌തനാണ് പ്രണവ്. ആഡംബര ജീവിതത്തില്‍ നിന്നും മാറി വളരെ ലളിതമായ ജീവിതം നയിക്കുന്ന താരം കൂടിയാണ് ഈ താരപുത്രന്‍.

യാത്രകളെ സ്‌നേഹിക്കുന്ന പ്രണവിന്‍റെ പല യാത്രകളും സോഷ്യല്‍ മീഡിയല്‍ വൈറലാവാറുണ്ട്. ഇപ്പോഴിതാ 'ബറോസി'ന്‍റെ ഷൂട്ടിംഗിനിടെ മോഹന്‍ലാലിനെ കാണാന്‍ എത്തിയ പ്രണവിന്‍റെ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

'ബറോസി'ന്‍റെ സ്‌പെയിന്‍ ലൊക്കോഷനില്‍ മോഹന്‍ലാലിനെ കാണാന്‍ എത്തിയതായിരുന്നു പ്രണവ്. അച്ഛനെ കാണാന്‍ സെറ്റിലെത്തിയ താരത്തെ സെക്യൂരിറ്റി അകത്തേയ്‌ക്ക് കടത്തിവിട്ടിരുന്നില്ല. ഇക്കാര്യം വിശദീകരിക്കുകയാണ് നടനും സംവിധായകനും നിര്‍മ്മാതാവുമായ ആലപ്പി അഷ്‌റഫ്. തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹത്തിന്‍റെ ഈ വെളിപ്പെടുത്തല്‍.

"ബറോസിന്‍റെ ചിത്രീകരണം സ്‌പെയിനില്‍ നടക്കുന്ന സമയത്ത് അച്ഛന്‍ മോഹന്‍ലാലിനെ കാണാന്‍ പ്രണവ് യൂബറില്‍ വന്നിറങ്ങുന്നു.. പതിവുപോലെ വളരെ ലളിതമായ വേഷത്തിലായിരുന്നു പ്രണവ്. ഇതുകണ്ട സെക്യൂരിറ്റിക്കാരന്‍ പ്രണവിനെ തടഞ്ഞു. ഷൂട്ടിംഗ് സ്ഥലത്തേയ്‌ക്ക് ആരെയും കടത്തി വിടരുതെന്ന് മോഹന്‍ലാലിന്‍റെ കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു.

ഇക്കാരണത്താലാണ് സെക്യൂരിറ്റി പ്രണവിനെ തടഞ്ഞത്. പ്രണവ് ആരാണെന്നും സെക്യൂരിറ്റിയ്‌ക്ക് അറിയില്ലായിരുന്നു. ആരെ കാണാന്‍ വന്നതാണെന്ന് സെക്യൂരിട്ടി ചോദിച്ചപ്പോള്‍ അച്ഛനെ കാണാന്‍ വന്നതാണെന്ന് പ്രണവ് മറുപടി പറഞ്ഞു. എന്നാല്‍ അകത്തുകയറാന്‍ സാധിക്കില്ലെന്ന് സെക്യൂരിറ്റി അറിയിച്ചു.

തിരച്ചൊന്നും പറയാതെ പ്രണവ് അവിടെ തന്നെ ചിരിച്ച് കൊണ്ട് നിലയുറപ്പിച്ചു. ആരെയും കാണാന്‍ സാധിക്കില്ലെന്നും തിരിച്ചുപോകാനും സെക്യൂരിറ്റി പറഞ്ഞിട്ടും പ്രണവ് അവിടെ തന്നെ നിന്നു. കുറെനേരം കഴിഞ്ഞപ്പോള്‍ സംശയം തോന്നിയ സെക്യൂരിറ്റി, ഗേറ്റിന് പുറത്ത് അച്ഛനെ കാണാന്‍ ഒരു പയ്യന്‍ വന്ന് നില്‍പ്പുണ്ടെന്ന് ഷൂട്ടിംഗ് സംഘത്തെ അറിയിച്ചു. ഇവിടെയുള്ള ആരുടെയെങ്കിലും മകനാണോ എന്ന് വന്നു നോക്കാമോ എന്നും പറഞ്ഞിരുന്നു.

ഇതുകേട്ട് ഷൂട്ടിംഗ് സംഘത്തിലുണ്ടായിരുന്ന ഫോട്ടോഗ്രാഫറും സംവിധായകനുമായ അനീഷ് ഉപാസന വന്ന് നോക്കുമ്പോഴാണ് അത് പ്രണവ് ആണെന്ന് മനസ്സിലായത്. പ്രണവ് ആരാണെന്ന് പറഞ്ഞപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരന്‍ പോലും ഞെട്ടിപ്പോയി.

പ്രണവ് ഒരിക്കലും മോഹന്‍ലാലിന്‍റെ മകനാണെന്ന ആനുകൂല്യം പറ്റാന്‍ ശ്രമിച്ചിട്ടില്ല. വീട്ടില്‍ ആഡംബര കാറുകളുടെ ശേഖരം ഉണ്ടെങ്കിലും പ്രണവ് യാത്ര ചെയ്യുന്നത് ബസ്സിലും ട്രെയിനിലുമാണ്. ട്രെയിനില്‍ തന്നെ സ്ലീപ്പറിലും ജനറല്‍ കംപാര്‍ട്ട്‌മെന്‍റിലും ഒക്കെയായിരിക്കും യാത്ര. മദ്യമോ മറ്റ് ലഹരി വസ്‌തുക്കളോ ഉപയോഗിക്കാത്ത വ്യക്‌തി കൂടിയാണ് പ്രണവ്." -ആലപ്പി അഷ്‌റഫ് പറഞ്ഞു.

Also Read: പുരാതന കെട്ടിടത്തിന് പുറത്ത് ബെഞ്ചില്‍ കിടന്നുറങ്ങി പ്രണവ്

ABOUT THE AUTHOR

...view details