കേരളം

kerala

ETV Bharat / entertainment

പ്രേക്ഷകമനം നിറച്ച് 'സീക്രട്ട് ഹോമി'ലെ ഓർമച്ചോട്ടിൽ വീഡിയോ സോങ്ങ് പുറത്തിറങ്ങി - സീക്രട്ട് ഹോം

കേരളത്തിൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്‌പദമാക്കി കെ അഭയകുമാർ സംവിധാനം നിർവഹിക്കുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ വീഡിയോ സോങ്ങ് പുറത്തിറങ്ങി

Secret Home movie  Ormachottil Video Song  Secret Home movie video song out  സീക്രട്ട് ഹോം  ഓർമച്ചോട്ടിൽ വീഡിയോ സോങ്ങ്
Secret Home movie

By ETV Bharat Kerala Team

Published : Mar 2, 2024, 7:31 PM IST

എറണാകുളം: സ്വപ്‌നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്‌ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്‌ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ചിത്രയാണ്. മനു മഞ്ജിത്തിൻ്റേതാണ് വരികൾ. മലയാളികളിൽ ഏറെ ഞെട്ടലുളവാക്കിയ കേരളത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്‌പദമാക്കി കെ അഭയകുമാർ സംവിധാനം നിർവഹിക്കുന്ന ഈ ക്രൈം ഡ്രാമയുടെ നിർമ്മാണം സന്തോഷ് ത്രിവിക്രമനാണ്.

ചിത്രം ഉടൻ തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും. അനിൽ കുര്യൻ രചന നിർവഹിക്കുന്ന ചിത്രത്തിൽ ശിവദ, ചന്തുനാഥ്, അപർണ ദാസ്, അനു മോഹൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്' എന്ന ടാഗ്ലൈനുമായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. വിചാരണ തുടങ്ങുവാൻ ഒരുങ്ങുന്ന ഒരു കേസിലേക്ക് അപ്രതീക്ഷിതമായി എത്തിച്ചേരുന്ന ചില ഉൾപ്പെടലുകളാണ് ചിത്രത്തിൻ്റെ പ്രമേയം.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. സൈന മൂവീസിന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ടീസർ മികച്ച പ്രതികരണമാണ് നേടിയത്. 'ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്' എന്ന ടാഗ്‌ലൈനോടെയാണ് 'സീക്രട്ട് ഹോം' പ്രേക്ഷകരിലേക്ക് എത്തുന്നത്.

അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. കോ-പ്രൊഡ്യൂസർ - വിജീഷ് ജോസ്, ലൈൻ പ്രൊഡ്യൂസർ - ഷിബു ജോബ്, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ - അനീഷ് സി സലിം, എഡിറ്റർ - രാജേഷ് രാജേന്ദ്രൻ, മ്യൂസിക്ക് & ബാക്ക്ഗ്രൗണ്ട് സ്കോർ - ശങ്കർ ശർമ്മ, സൗണ്ട് ഡിസൈൻ - ചാൾസ്, പ്രൊഡക്ഷൻ ഡിസൈൻ - അനീഷ് ഗോപാൽ, ആർട്ട് ഡയറക്‌ടർ - നിഖിൽ ചാക്കോ കിഴക്കേത്തടത്തിൽ, മേക്ക് അപ്പ് - മനു മോഹൻ, കോസ്റ്റ്യൂംസ് - സൂര്യ ശേഖർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - പ്രശാന്ത് വി മേനോൻ, സുഹാസ് രാജേഷ്, പ്രൊഡക്ഷൻ കൺട്രോളർ - ഷബീർ മാലവട്ടത്ത്, ഫിനാൻസ് കൺട്രോളർ - അഗ്നിവേഷ്, ശരത്ത്, വി എഫ് എക്‌സ്‌ - പ്രോമിസ് സ്റ്റുഡിയോസ്, സ്റ്റിൽസ് - ഫിറോഷ് കെ ജയാഷ്, പബ്ലിസിറ്റി ഡിസൈൻ - ആൻ്റണി സ്റ്റീഫൻ, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, പി ആർ ഒ ശബരി.

ABOUT THE AUTHOR

...view details