കേരളം

kerala

ETV Bharat / entertainment

"വിവാഹമോചനത്തിന് ശേഷം സെക്കൻഡ് ഹാൻഡ് എന്ന് വിളിച്ചു, ഇത് ശരിക്കും വേദനിപ്പിച്ചു"; തുറന്ന് പറഞ്ഞ് സാമന്ത - SAMANTHA CALLED SECOND HAND

വിവാഹമോചനത്തിലൂടെ ഒരു സ്‌ത്രീ കടന്നു പോകുമ്പോൾ ഒരുപാട് നാണക്കേടും അപമാനവും ഉണ്ടാകുമെന്ന് തുറന്നുപറഞ്ഞ് സാമന്ത. വിവാഹത്തിന് ധരിച്ച വെള്ള നിറത്തിലുള്ള ഗൗണ്‍ കറുത്ത നിറമാക്കി മാറ്റി ഒരു ഇവന്‍റില്‍ അണിഞ്ഞതിനെ കുറിച്ചും താരം പറഞ്ഞു.

SAMANTHA REALLY HURT  SAMANTHA AFTER DIVORCE  സാമന്ത  സാമന്ത സെക്കൻഡ് ഹാൻഡ്
Samantha (ETV Bharat)

By ETV Bharat Entertainment Team

Published : Nov 26, 2024, 1:31 PM IST

ആരാധകരെയും ലോകത്തെയും നിരാശിരാക്കി 2021ലാണ് സാമന്തയും നാഗ ചൈതന്യയും വേര്‍പിരിഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഇരുവരുടെയും വിവാഹമോചന പ്രഖ്യാപനം. ഇനി തങ്ങള്‍ ഒന്നിച്ചല്ലെന്നായിരുന്നു ഇരുവരും ഈ ലോകത്തോട് വിളിച്ച് പറഞ്ഞത്.

മുന്‍ ഭര്‍ത്താവ് നാഗ ചൈതന്യ പുനര്‍വിവാഹിതനാവാന്‍ തയ്യാറെടുക്കുമ്പോഴും പുതിയൊരു ജീവിതത്തെ കുറിച്ച് സാമന്ത ഇനിയും ഒരു തീരുമാനം എടുത്തിട്ടില്ല. പ്രോജക്‌ടുകളും പ്രൊമോഷനുകളുമായൊക്കെ ജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണ് താരം. ഇപ്പോഴിതാ വിവാഹമോചനത്തിന് ശേഷമുള്ള തന്‍റെ ജീവിത യാത്രയെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സാമന്ത.

ഒരു സ്ത്രീ വിവാഹമോചനത്തിലൂടെ കടന്നു പോകുമ്പോൾ അതിൽ ഒരുപാട് നാണക്കേടും അപമാനവും ഉണ്ടാകുമെന്നാണ് സാമന്ത പറയുന്നത്. തന്നെ സെക്കന്‍ഡ് ഹാന്‍ഡ് എന്ന് വിളിച്ചെന്നും അത് തന്നെ ഒരുപാട് വേദനിപ്പിച്ചെന്നുമാണ് താരം പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്‍റെ ഈ വെളിപ്പെടുത്തല്‍.

"എനിക്ക് 'സെക്കൻഡ് ഹാൻഡ്', 'പാഴായ ജീവിതം' എന്നിങ്ങനെയുള്ള കമന്‍റുകള്‍ ലഭിച്ചു. നിങ്ങൾ ഒരു മൂലയിലേക്ക് ഒതുക്കപ്പെട്ടിരിക്കുന്നു.. നിങ്ങൾ ഒരു പരാജയമാണെന്ന് നിങ്ങൾക്ക് തന്നെ സ്വയം തോന്നണം.. നിങ്ങൾ ഒരിക്കൽ വിവാഹിത ആയിരുന്നു. എന്നാല്‍ ഇപ്പോൾ അല്ല. ചെയ്യുന്നതിലെ കുറ്റബോധവും നാണക്കേടും നിങ്ങൾ അനുഭവിക്കണം. അതിലൂടെ കടന്നുപോയ കുടുംബങ്ങൾക്കും പെൺകുട്ടികൾക്കും ഇത് ശരിക്കും ബുദ്ധിമുട്ടായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു." -സാമന്ത പറഞ്ഞു.

നാഗ ചൈതന്യക്കൊപ്പമുള്ള വിവാഹത്തിന് ധരിച്ച തന്‍റെ വെള്ള നിറത്തിലുള്ള ഗൗണ്‍ കറുത്ത വസ്‌ത്രമാക്കി മാറ്റി മറ്റൊരു ഇവന്‍റില്‍ അണിഞ്ഞതിനെ കുറിച്ചും സാമന്ത ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞു.

"ഞാൻ അത് ചെയ്യാനുള്ള കാരണം എന്തെന്നാല്‍ ഞാനത് അങ്ങനെ ചെയ്യണമെന്ന് ആഗ്രഹിച്ചത് കൊണ്ടാണ്. തുടക്കത്തിൽ അതെന്നെ അല്‍പ്പം വേദനിച്ചു. ശരിക്കും വേദനിച്ചതിനാല്‍ ഞാനത് അങ്ങനെ തന്നെ ചെയ്യാന്‍ തീരുമാനിച്ചു. അതേ, ഞാന്‍ വേര്‍പിരിഞ്ഞു. ഞാന്‍ വിവാഹമോചിതയാണ്.

കാര്യങ്ങൾ ഒരു മുത്തശ്ശിക്കഥ പോലെ ആയിരുന്നില്ല. പക്ഷേ അതിനർത്ഥം ഞാൻ അതിനെ കുറിച്ചോര്‍ത്ത് ഒരു മൂലയിൽ ഇരുന്ന് കരയുന്നു എന്നല്ല.. ഇനി ഒരിക്കലും ജീവിക്കാനുള്ള ധൈര്യം എനിക്കില്ല എന്നും അതിന് അര്‍ത്ഥമില്ല.

ഇത് ഏതെങ്കിലും തരത്തിലുള്ള പ്രതികാരമോ മറ്റെന്തെങ്കിലുമോ അല്ല. അതെ, ഇത് സംഭവിച്ചെന്ന് എനിക്കറിയാം. ഞാൻ അത് മറച്ചുവയ്‌ക്കാന്‍ ശ്രമിക്കുന്നില്ല. എന്‍റെ ജീവിതം ഇവിടെ അവസാനിക്കുന്നു എന്നും അര്‍ത്ഥമില്ല. അത് അവസാനിക്കുന്നിടത്ത് തുടങ്ങുന്നു.

ഞാൻ ഇപ്പോൾ വളരെ വളരെ സന്തോഷതിയാണ്. എനിക്കേറെ വളരാന്‍ സാധിച്ചു. വളരെ നല്ല മനുഷ്യര്‍ക്കൊപ്പം നല്ല ജോലി ചെയ്യാന്‍ കഴിഞ്ഞു. എന്‍റെ ജീവിതത്തിന്‍റെ അടുത്ത ഘട്ടത്തിനായി ഞാൻ കാത്തിരിക്കുകയാണ്," -സാമന്ത പറഞ്ഞു.

Also Read: എക്‌സിന് വിലയേറിയ സമ്മാനങ്ങള്‍ നല്‍കി പണം കളഞ്ഞ് സാമന്ത; വെളിപ്പെടുത്തലുമായി താരം

ABOUT THE AUTHOR

...view details