കാസർകോട് : ഫുട്‌ബോൾ മത്സരത്തിൻ്റെ വിജയത്തിൽ റോഡിൽ അഭ്യാസ പ്രകടനം നടത്തിയ അൻപതോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. പടന്ന ടൗണിൽ സ്പോർട്‌സ് ക്ലബിൻ്റെ നേതൃത്വത്തിൽ പടന്ന പ്രീമിയർ ലീഗിൻ്റെ വിജയാഘോഷത്തിൻ്റെ ഭാഗമായാണ് വാഹന റാലി നടത്തിയത്.
ബൈക്ക്, കാർ എന്നിവയിൽ അതിരു കടന്ന വിജയാഘോഷം നടത്തുകയായിരുന്നു. ഡ്രൈവറുടെ കാഴ്‌ച മറയ്‌ക്കുന്ന രീതിയിൽ ബോണറ്റിലും മുകൾ ഭാഗത്തും ഡിക്കിയിലും ഇരുന്നാണ് ചിലർ ആഘോഷിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കാറുകൾ, ബൈക്കുകൾ ഉൾപെടെ 20 വാഹനങ്ങളിൽ 50 ഓളം പേർ റോഡ് ഗതാഗതം സ്‌തംഭിപ്പിച്ച് പൊലീസ് അനുമതിയില്ലാതെ റാലി നടത്തി എന്നതാണ് കേസ്. മൂസാ ഹാജി മുക്കിൽ നിന്നും ഐസിടി സ്‌കൂൾ വഴി വടക്കേ പുറത്തേക്കായിരുന്നു റാലി.