ബോളിവുഡ് താരം സൽമാൻ ഖാന് വീണ്ടും വധഭീഷണി. ഭീഷണി സന്ദേശം അയച്ച അജ്‌ഞാതനെതിരെ മുംബൈയിലെ വോർളി പൊലീസ് കേസെടുത്തു. അതേസമയം ഭീഷണിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങൾ കണ്ടെത്താനായിട്ടില്ല.
"കഴിഞ്ഞ ദിവസം രാത്രി മുംബൈ ട്രാഫിക് കൺട്രോൾ റൂമിൽ ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ നിന്നും നടൻ സൽമാൻ ഖാനെതിരെ ഭീഷണി സന്ദേശം ലഭിച്ചു. അജ്ഞാതനെതിരെ മുംബൈയിലെ വോര്‍ളി പൊലീസ് കേസെടുത്തു. സംഭവത്തില്‍ അന്വേഷണം നടന്നുവരുന്നു."- മുംബൈ പൊലീസ് അറിയിച്ചു.
രണ്ട് ദിവസം മുമ്പ് ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ നിന്നും സല്‍മാന്‍ ഖാന് വധഭീഷണി നേരട്ടതിന് പിന്നാലെയാണ് മറ്റൊരു വധഭീഷണിയും താരം നേരിടുന്നത്. നവംബർ അഞ്ചിനാണ് ലോറൻസ് ബിഷ്‌ണോയ് സംഘത്തിൽ നിന്നും സൽമാൻ ഖാന് വധഭീഷണി ഉണ്ടായത്.