കേരളം

kerala

ETV Bharat / entertainment

"നിങ്ങള്‍ പേടിക്കേണ്ട, ലൗഡ്‌നെസ് വാര്‍ നിര്‍ത്തി"; തിയേറ്റര്‍ ഉടമകളോട് അപേക്ഷിച്ച് റസൂല്‍ പൂക്കുട്ടി

പുഷ്‌പ 2 ദി റൂള്‍ റിലീസിനൊരുങ്ങുമ്പോള്‍ സിനിമയുടെ സൗണ്ട് മിക്‌സിംഗ് ടീം സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ്. സ്‌പീക്കര്‍ അടിച്ചുപോകുമെന്ന് തിയേറ്റര്‍ ഉടമകള്‍ ഇനി പേടിക്കേണ്ട എന്നാണ് റസൂല്‍ പൂക്കുട്ടി പറയുന്നത്.

PUSHPA 2 THE RULE  RESUL POOKUTTY  റസൂല്‍ പൂക്കുട്ടി  പുഷ്‌പ 2 സൗണ്ട് മിക്‌സിംഗ്
Resul Pookutty (ETV Bharat)

By ETV Bharat Entertainment Team

Published : 19 hours ago

പാന്‍ ഇന്ത്യന്‍ റിലീസായി എത്തുന്ന 'പുഷ്‌പ 2 ദി റൂള്‍' തിയേറ്ററുകളില്‍ എത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നാളെയാണ് (ഡിസംബര്‍ 5) ചിത്രം ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. ലോകമെമ്പാടുമുള്ള 12,000 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

സിനിമയുടെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗും ആരംഭിച്ചു കഴിഞ്ഞു. കേരളത്തില്‍ 500ലധികം സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഇതോടെ തെലുങ്കില്‍ ഒരു താരത്തിനും ലഭിക്കാത്ത ഗംഭീര ഓപ്പണിംഗ് ആണ് 'പുഷ്‌പ 2 ദി റൂളി'ലൂടെ അല്ലു അര്‍ജുന്‍ സ്വന്തമാക്കിയിരിക്കുന്നത്.

ഇപ്പോഴിതാ സിനിമയുടെ സൗണ്ട് ഡിസൈന്‍ ആന്‍ഡ് സൗണ്ട് മിക്‌സിംഗ് ടീം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്‌റ്റാണ് ചര്‍ച്ചയാവുന്നത്. 'പുഷ്‌പ 2 ദി റൂളി'ന്‍റെ സൗണ്ട് മിക്‌സിംഗ് ടീമില്‍ ഉള്‍പ്പെട്ട റസൂല്‍ പൂക്കുട്ടി, വിജയകുമാര്‍, എംആര്‍ രാജകൃഷ്‌ണന്‍ എന്നിവര്‍ ചേര്‍ന്നുകൊണ്ട് ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ്.

"സാധാരണ ഒരു കൊമേഴ്ഷ്യല്‍ സിനിമ മിക്‌സ് ചെയ്യുമ്പോള്‍ മിക്‌സിംഗ് എഞ്ചിനിയേഴ്‌സ് ചിന്തിക്കുന്നത്, തിയേറ്ററില്‍ ചിലപ്പോള്‍ ലെവല്‍ കുറയ്‌ക്കും. അതിനാല്‍ നമ്മള്‍ കൂട്ടണം എന്നാണ്.. അതിനനുസരിച്ച് തിയേറ്ററില്‍ പിന്നെയും കുറയ്‌ക്കും, എഞ്ചിനിയേര്‍സ് കൂട്ടും, അങ്ങനെയാണ്.

പക്ഷേ ഒരു ഹോളിവുഡ് സിനിമ വന്നാല്‍ തിയേറ്ററില്‍ കൃത്യമായി ഡോള്‍ബി സ്‌റ്റാന്‍ഡേഴ്‌സ് ലെവല്‍ 7, എല്ലാ തിയേറ്ററുകളിലും പ്ലേ ചെയ്യും. ഈയൊരു വാറില്‍ നഷ്‌ടപ്പെട്ട് പോകുന്നത് ഓഡിയന്‍സിന് ഒരു ട്രൂ ഓഡിയോ വിഷ്വല്‍ സിനിമാറ്റിക് എക്‌സ്‌പീരിയന്‍സ് ആണ്.

ഞങ്ങള്‍ ഈ സിനിമയിലൂടെ ഈ ലൗഡ്‌നെസ് വാര്‍ നിര്‍ത്തുകയാണ്. പുഷ്‌പ 2 ലെവല്‍ 7ല്‍ ആണ് മിക്‌സ്‌ ചെയ്‌തിരിക്കുന്നത്. തിയേറ്റര്‍ ഉടമകള്‍ക്ക് സ്‌പീക്കര്‍ അടിച്ചുപോകുമെന്ന് പേടിക്കേണ്ട. പ്രേക്ഷകര്‍ക്ക് ഒരു ട്രൂ ഓഡിയോ വിഷ്വല്‍ എക്‌സ്‌പീരിയന്‍സ് കൊടുക്കണം എന്നാണ് തിയേറ്റര്‍ ഉടമകളോട് ഞങ്ങളുടെ ഈ ടീമിന്‍റെ റിക്വസ്‌റ്റ്." -റസൂല്‍ പൂക്കുട്ടി പറഞ്ഞു.

പുഷ്‌പയിലെ സൗണ്ട് മിക്‌സിംഗിനെ കുറിച്ച് എം.ആര്‍ രാജാകൃഷ്‌ണനും പ്രതികരിച്ചിട്ടുണ്ട്. ഞങ്ങള്‍ കുറച്ച് മലയാളികളും 'പുഷ്‌പ 2 ദി റൂളി'ന്‍റെ പിന്നണിയില്‍ ഉണ്ടെന്ന് അഭിമാനത്തോടെ അറിയിക്കുന്നു എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

"ഞാന്‍ ഭയങ്കര എക്‌സൈറ്റഡാണ്. മലയാളികള്‍ക്കും ഇന്ത്യയ്‌ക്കും അഭിമാനമായ ഓസ്‌കര്‍ കൊണ്ടുവന്ന റസൂല്‍ പൂക്കൂട്ടിയോടൊപ്പം വര്‍ക്ക് ചെയ്യാന്‍ പുഷ്‌പ 2വിലൂടെ എനിക്ക് കഴിഞ്ഞു. ഇതിലൂടെ ഞങ്ങള്‍ക്കിടയില്‍ വലിയ സുഹൃത്ത് ബന്ധവും വളര്‍ന്നു. അമെയ്‌സിം സിനിമയാണ് പുഷ്‌പ 2. ഞങ്ങള്‍ വളരെ എന്‍ജോയ് ചെയ്‌ത് വര്‍ക്ക് ചെയ്‌തു. സൗണ്ടിലും വിഷ്വലിനും വളരെ സാധ്യതകളുണ്ട് ഈ ചിത്രത്തില്‍.

ഈ വീഡിയോയിലൂടെ ഉദ്ദേശ്യം ഞങ്ങള്‍ കുറച്ച് മലയാളികളും പുഷ്‌പ 2ന്‍റെ പിന്നണിയില്‍ ഉണ്ടെന്ന് അഭിമാനത്തോടെ നിങ്ങളെ അറിയിക്കാനാണ്. ശബ്‌ദവും വെളിച്ചവും ചേര്‍ന്നതാണ് സിനിമ. വെളിച്ചം നന്നാവുകയും ശബ്‌ദം മോശം ആവുകയും ചെയ്‌താല്‍ ആര്‍ക്കും ആസ്വദിക്കാന്‍ പറ്റില്ല.

അതിനാല്‍ പ്രേക്ഷകര്‍ ഈ സിനിമ തിയേറ്ററില്‍ കാണുമ്പോള്‍ ശബ്‌ദം അരോചകമായി തോന്നിയാല്‍ പൂര്‍ണ്ണ അധികാരത്തോടെ തിയേറ്റര്‍ അധികൃതരോട് സംസാരിച്ച് ശബ്‌ദം കൂട്ടാനാണെങ്കില്‍ കൂട്ടാനും കുറയ്‌ക്കാന്‍ ആണെങ്കില്‍ കുറയ്‌ക്കാനും പറയാന്‍ മനസ്സുണ്ടാകണം. ഞങ്ങള്‍ മൂന്ന് മാസത്തോളം കഷ്‌ടപ്പെട്ടത് കൃത്യമായ ആസ്വാദനം നിങ്ങള്‍ക്ക് നല്‍കുന്നതിന് വേണ്ടിയാണ്, ബി ബോള്‍ഡ്."- എംആര്‍ രാജാകൃഷ്‌ണന്‍ പറഞ്ഞു.

Also Read: പുഷ്‌പ 3 ഉറപ്പിച്ചു, വില്ലന്‍ വിജയ്‌ ദേവരകൊണ്ടയോ?

ABOUT THE AUTHOR

...view details