തെന്നിന്ത്യന്‍ താരങ്ങളായ രശ്‌മിക മന്ദാനയും വിജയ് ദേവരകൊണ്ടയും തമ്മില്‍ പ്രണയത്തിലാണെന്ന് ഏറെകാലമായി അഭ്യൂഹമുണ്ടായിരുന്നു. ഇതുവരെ ഇക്കാര്യത്തെ കുറിച്ച് ഇരുവരും തുറന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ ഇരു താരങ്ങളും യാത്ര പോകുന്നതും ആഘോഷ വേളകളില്‍ ഒന്നിച്ചെത്തുന്നതുമൊക്കെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ഇക്കാരണങ്ങള്‍ക്കൊണ്ടു തന്നെ ഇരുവരും പ്രണയത്തിലാണെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടുപിടുത്തം.
ഒന്നിച്ചുള്ള ഒരു ചിത്രം പോലും ഇരുവരും പുറത്തു വിടാറില്ലെങ്കില്‍ പോലും സ്വന്തം പേജുകളില്‍ പോസ്‌റ്റു ചെയ്യുന്ന ചിത്രങ്ങളില്‍ സാമ്യതയുണ്ടെന്ന് പലപ്പോഴും സോഷ്യല്‍ മീഡിയ കണ്ടുപിടിക്കാറുണ്ട്. ഇപ്പോഴിതാ വിജയ് ദേവരകൊണ്ടയുമായി പ്രണയത്തിലാണെന്ന് പറയാതെ പറഞ്ഞിരിക്കുകയാണ് രശ്‌മിക മന്ദാന.
ചെന്നൈയില്‍ പുഷ്‌പ2 വിന്‍റെ പ്രീ റിലീസില്‍ പങ്കെടുക്കവേ നിങ്ങള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന പുരുഷന്‍ സിനിമാ മേഖലയില്‍ നിന്നാണോ എന്ന് അവതാരക ചോദിച്ചു. ഇതിന് മറുപടിയായി രശ്‌മിക പറഞ്ഞത് അതിനെപ്പറ്റി എല്ലാവര്‍ക്കും അറിയാമെന്നായിരുന്നു.
അതേസമയം വിജയ് ദേവരകൊണ്ടയുടെ പേരെടുത്ത് പറഞ്ഞതുമില്ല. എനിക്കറിയാം നിങ്ങള്‍ക്ക് വേണ്ട ഉത്തരമിതാണെന്നും രശ്‌മിക കൂട്ടിച്ചേര്‍ത്തു. ഇത് കേട്ടതോടെ അല്ലു അര്‍ജുനടക്കമുള്ള താരങ്ങള്‍ ചിരിക്കുന്നുണ്ട്. മാത്രമല്ല വലിയ ആവേശത്തോടെയാണ് ആരാധകര്‍ ഇത് ഏറ്റെടുത്തതും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അതേസമയം താന്‍ സിംഗിളല്ലെന്നും ഡേറ്റിങ്ങിലാണെന്നും വിജയ് ദേവരകൊണ്ട അടുത്തിടെ ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു. എനിക്ക് 35 വയസായി, ഞാന്‍ സിംഗിളായിരിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്നായിരുന്നു വിജയ് ദേവരകൊണ്ടയുടെ പ്രതികരണം.
പ്രണയ ബന്ധത്തിലേക്ക് കടക്കുന്നതിന് മുമ്പ് ശക്തമായ ഒരു സൗഹൃദം കെട്ടിപ്പടുക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് താരം പറഞ്ഞു. ഞാൻ ഡേറ്റിന് പോകാറില്ല. ഒരാളെ പരിചയപ്പെട്ടതിന് ശേഷം വളരെക്കാലം സംസാരിച്ച് സൗഹൃദം കെട്ടിപ്പടുത്തതിന് ശേഷം മാത്രമാണ് താൻ ഡേറ്റിന് പോകാറുള്ളതെന്നും താരം പറഞ്ഞു.
പ്രണയിക്കുന്നത് എങ്ങനെയാണെന്ന് തനിക്ക് അറിയാമെന്നും അത് ഉപാധികളില്ലാത്തതാണോ എന്ന് അറിയില്ലെന്നും താരം പറഞ്ഞു. കാരണം തന്‍റെ പ്രണയം പ്രതീക്ഷകള്‍ക്കൂടി ചേര്‍ന്നതാണെന്നും പ്രണയത്തില്‍ ഉപാധികള്‍ ഉണ്ടാകുന്നതില്‍ തെറ്റില്ലെന്നാണ് കരുതുന്നതെന്നും വിജയ് പ്രതികരിച്ചു. സഹതാരത്തെ മുന്‍പ് ഡേറ്റ് ചെയ്‌തിട്ടുണ്ടെന്നും താരം സമ്മതിച്ചു.
ഇതിന് പിന്നാലെ ഇരുതാരങ്ങളും ശ്രീലങ്കയില്‍ ഒന്നിച്ചിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്നതിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്‌തിരുന്നു.
ഗീത ഗോവിന്ദം, ഡിയർ കോമ്രേഡ് തുടങ്ങിയ ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചശേഷമാണ് വിജയിയും രശ്‌മിക മന്ദാനയും പ്രണയത്തിലാണെന്നുള്ള റിപ്പോർട്ടുകൾ പ്രചരിച്ചു തുടങ്ങിയത്.
Also Read:ആരാധകരെ ഞെട്ടിക്കാന്‍ 'കണ്ണപ്പ' വരുന്നു; വിഷ്‌ണു മഞ്ചുവിന്‍റെ പാന്‍ ഇന്ത്യന്‍ ചിത്രത്തിന്‍റെ റിലീസ് തിയതി പുറത്ത്