കേരളം

kerala

ETV Bharat / entertainment

രാം ചരണ്‍ - കിയാര ഒന്നിക്കുന്ന 'ഗെയിം ചേഞ്ചര്‍' ; 'ജരഗണ്ടി' ലിറിക്കല്‍ വീഡിയോ പുറത്ത് - Game Changer Jaragandi song out - GAME CHANGER JARAGANDI SONG OUT

രാം ചരണിന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറ പ്രവർത്തകർ 'ജരഗണ്ടി' എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടത്

SHANKAR GAME CHANGER MOVIE  JARAGANDI LYRICAL VIDEO  GAME CHANGER MOVIE RELEASE  RAM CHARAN KIARA ADVANI MOVIE
Game Changer song

By ETV Bharat Kerala Team

Published : Mar 27, 2024, 7:16 PM IST

ഗ്ലോബല്‍സ്റ്റാര്‍ രാം ചരണിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗെയിം ചേഞ്ചര്‍'. രാം ചരൺ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിൽ ബോളിവുഡ് താരം കിയാര അദ്വാനിയാണ് നായികയായി എത്തുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഗാനം പുറത്തുവന്നിരിക്കുകയാണ്.

ചിത്രത്തിലെ 'ജരഗണ്ടി' എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തിറങ്ങിയത്. രാം ചരണിന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറ പ്രവർത്തകർ ഗാനം പുറത്തുവിട്ടത്. അനന്ത ശ്രീറാമിന്‍റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് തമന്‍ എസ് ആണ്. ദലേര്‍ മെഹന്ദിയും സുനിധി ചൗഹാനും ചേര്‍ന്നാണ് ആലാപനം.

രാം ചരണിന്‍റെയും കിയാരയുടെയും തകർപ്പൻ നൃത്തരംഗങ്ങളുമായാണ് 'ജരഗണ്ടി' ഗാനത്തിന്‍റെ വരവ്. പ്രഭുദേവയാണ് നൃത്തരംഗം സംവിധാനം ചെയ്‌തത്. ഏതായാലും ചിത്രത്തിന്‍റെ തിയേറ്റർ റിലീസിനായി ആകാംക്ഷാപൂർവം കാത്തിരിക്കുന്ന ആരാധകർ ഗാനം ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു. രാജമൗലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'ആര്‍ആര്‍ആര്‍' എന്ന ചിത്രത്തിന്‍റെ മികച്ച വിജയത്തിന് ശേഷം രാം ചരണ്‍ നായകനായെത്തുന്ന സിനിമയാണ് 'ഗെയിം ചേഞ്ചര്‍'.

അനിത അവതരിപ്പിക്കുന്ന ഈ ചിത്രം ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും സിരീഷും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഹര്‍ഷിത്ത് സഹ നിര്‍മ്മാതാവാണ്. ആക്ഷൻ ത്രില്ലറായി അണിയിച്ചൊരുക്കുന്ന ചിത്രത്തിന്‍റെ കഥ ഒരുക്കിയത് കാര്‍ത്തിക് സുബ്ബരാജാണ്. തിരക്കഥ സു വെങ്കിടേശന്‍, ഫര്‍ഹാദ് സാംജി, വിവേക് എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയത്. ചിത്രത്തിലെ സംഭാഷണങ്ങള്‍ സായ് മാധവ് ബുറയും തയ്യാറാക്കിയിരിക്കുന്നു.

പ്രേക്ഷകര്‍ക്ക് അസാധാരണമായ ഒരു സിനിമാറ്റിക് അനുഭവം ഈ പാന്‍ ഇന്ത്യന്‍ സിനിമ സമ്മാനിക്കുമെന്നാണ് അണിയറ പ്രവർത്തകർ ഉറപ്പുതരുന്നത്. അഞ്ജലി, സമുദ്രക്കനി, എസ് ജെ സൂര്യ, ശ്രീകാന്ത്, സുനില്‍ തുടങ്ങിയവരും ഈ ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലുണ്ട്.

ലൈന്‍ പ്രൊഡ്യൂസര്‍ : എസ് കെ സബീര്‍, നരസിംഹറാവു എന്‍, ഛായാഗ്രഹണം : എസ് തിരുനാവുക്കരശു, എഡിറ്റർ : ഷമീര്‍ മുഹമ്മദ്, ഗാനരചന : രാമജോഗയ്യ ശാസ്‌ത്രി, അനന്ത ശ്രീറാം, കാസര്‍ള ശ്യാം, കലാസംവിധാനം : അവിനാഷ് കൊല്ല, ആക്ഷന്‍ : അന്‍ബറിവ്, കോറിയോഗ്രഫി : പ്രഭുദേവ, ഗണേഷ് ആചാര്യ, പ്രേം രക്ഷിത്, ബോസ്‌കോ മാര്‍ഷ്യ, ജാനി, സാന്‍ഡി, സൗണ്ട് ഡിസൈന്‍ : ടി ഉദയ് കുമാര്‍.

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ