എസ് എസ് രാജമൗലി- മഹേഷ് ബാബു കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന 'എസ് എസ് എംബി 29' എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. താത്കാലികമായിട്ടാണ് ഈ പേരിട്ടതെങ്കിലും ചിത്രത്തിന്‍റെ തുടക്കം മുതലുള്ള അപ്‌ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ ആരാധകര്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് ചിത്രവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടാണ് പുറത്തു വരുന്നത്.
ബോളിവുഡിന്‍റെ ഐക്കണ്‍ സ്‌റ്റാര്‍ പ്രിയങ്ക ചോപ്രയും മലയാളത്തിന്‍റെ ആക്ഷന്‍ ഹീറോ പൃഥ്വിരാജും എസ് എസ് രാജമൗലിയുടെ ചിത്രത്തിന്‍റെ ഭാഗമാകുമെന്നാണ് സൂചന. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രിയങ്ക വീണ്ടും തിരിച്ചെത്തുന്നത്. എന്നാല്‍ ചിത്രത്തെ കുറിച്ചോ അഭിനേതാക്കളെ കുറിച്ചോ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും അതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.
ഹോളിവുഡില്‍ നിന്ന് ഇന്ത്യന്‍ സിനിമയിലേക്ക് തന്നെ വീണ്ടും പ്രിയങ്ക തിരികെയെത്തുമെന്നാണ് വിവരം. ആഗോളതലത്തില്‍ അറിയപ്പെടുന്ന ഒരു നായികയേയാണ് രാജമൗലി പരിഗണിക്കുകയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കഴിഞ്ഞ ആറുമാസമായി സംവിധായകന്‍ പ്രിയങ്കയുമായി ഒട്ടേറേ തവണ കൂടിക്കാഴ്‌ചകള്‍ നടത്തിയെന്നും വിവരമുണ്ട്. ഏറ്റവും ഒടുവില്‍ പ്രിയങ്കയുടേതായി 2019 ല്‍ പുറത്തിറങ്ങിയ 'ദ് സ്കൈ ഈസ് പിങ്ക്' എന്ന ചിത്രവും സിറ്റാഡല്‍ ഹണിയുമാണ് പ്രേക്ഷകരിലേക്ക് എത്തിയത്.