സൗത്ത് ഇന്ത്യൻ ഇൻഡസ്ട്രിയിൽ ഗംഭീര വിജയം സൃഷ്‌ടിച്ച പ്രേമലുവിന്‍റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു. കൊച്ചിയിൽ വെച്ച് ചിത്രത്തിന്‍റെ വിജയാഘോഷ ചടങ്ങിലാണ് രണ്ടാം ഭാഗത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം സംവിധായകൻ നടത്തിയത്. ഭാവന സ്റ്റുഡിയോസിൻ്റെ ഏഴാമത് നിർമാണസംരംഭമായിരിക്കും ചിത്രം. 2025 ലാണ് ചിത്രം റിലീസ് ചെയ്യുക.
ചടങ്ങിൽ പ്രേമലു ടീമിനെക്കൂടാതെ മന്ത്രി പി രാജീവ്, നസ്രിയ, അമൽ നീരദ്, അന്‍വര്‍ റഷീദ്, ബി ഉണ്ണികൃഷ്‌ണന്‍, ആന്‍റണി പെരുമ്പാവൂര്‍, വിജയരാഘവന്‍ തുടങ്ങിയവരും, എസ്എസ് രാജമൗലിയുടെ മകനും വിതരണക്കാരനുമായ എസ് എസ് കാർത്തികേയയും സന്നിഹിതരായിരുന്നു. ചിത്രത്തിന്‍റെ രണ്ടാം ഭാഗം തമിഴ്, തെലുങ്ക് ഭാഷകളിൽ കൂടി ഡബ്ബ് ചെയ്‌ത് ഒരുമിച്ച് റിലീസ് ചെയ്യാനാണ് പദ്ധതി.
ആദ്യ ഭാഗത്തിലെ അണിയറപ്രവർത്തകരും അഭിനേതാക്കളും തന്നെയാകും രണ്ടാം ഭാഗത്തിലും ഉണ്ടാകുക. നസ്‍ലിന്‍റെ സച്ചിൻ എന്ന കഥാപാത്രവും മമിതയുടെ റീനുവും തമ്മിൽ പ്രണയത്തിലാവുകയും സച്ചിൻ യുകെയിലേക്ക് പോവുന്നതോടെയുമാണ് പ്രേമലു അവസാനിക്കുന്നത്. എന്നാൽ, തുടർന്ന് അവരുടെ ജീവിതം എങ്ങോട്ട് പോകും? അതിനുള്ള രസകരമായ ഉത്തരമായിരിക്കും പ്രേമലു 2.
പ്രേമലു സംവിധാനം ചെയ്‌തത് ഗിരീഷ് എഡിയാണ്. ഹൈദരാബാദിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ നസ്‌ലിനെയും മമിതയെയും കൂടാതെ ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും അണിനിരന്നിരുന്നു.
ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഭാവനാ സ്റ്റുഡിയോസിന്‍റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ക്യാമറ: അജ്‌മല്‍ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വര്‍ഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രന്‍, കോസ്റ്റ്യൂം ഡിസൈന്‍ : ധന്യ ബാലകൃഷ്‌ണന്‍, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, ആക്ഷന്‍: ജോളി ബാസ്റ്റിന്‍, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാന്‍സിറ്റി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സേവ്യര്‍ റിച്ചാര്‍ഡ്, വിഎഫ്എക്‌സ്: എഗ് വൈറ്റ് വിഎഫ്എക്‌സ്, ഡി ഐ: കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്‌സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.
ALSO READ:'നല്ല സിനിമകൾ എന്നെ സന്തോഷിപ്പിക്കുന്നു' ; പ്രേമലുവിന് കയ്യടിച്ച് നയൻസ്