കേരളം

kerala

തമിഴ് താരം പ്രീതി മുകുന്ദൻ മലയാളത്തിലേക്ക്; മേനേ പ്യാർ കിയ പോസ്‌റ്റര്‍ പുറത്ത് - Preeti Mukundan in Malayalam

By ETV Bharat Kerala Team

Published : Sep 1, 2024, 3:42 PM IST

നവാഗതനായ ഫൈസൽ ഫസിലുദ്ദീൻ സംവിധാനം ചെയ്യുന്ന 'മേനേ പ്യാർ കിയ' എന്ന ചിത്രത്തിലൂടെ തമിഴ് താരം പ്രീതി മുകുന്ദൻ മലയാളത്തില്‍ എത്തുന്നു

Maine Pyaar Kiya movie  Preeti Mukundan Malayalam movie  പ്രീതി മുകുന്ദൻ മലയാളത്തിലേക്ക്  മേനേ പ്യാർ കിയ സിനിമ
Maine Pyaar Kiya poster (ETV Bharat)

പ്രശസ്‌ത തമിഴ് താരം പ്രീതി മുകുന്ദൻ മലയാളത്തിലേക്ക് ചുവടുവെക്കുന്നു. സ്പൈർ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് നവാഗതനായ ഫൈസൽ ഫസിലുദ്ദീൻ സംവിധാനം ചെയ്യുന്ന 'മേനേ പ്യാർ കിയ' എന്ന ചിത്രത്തിൽ നായികയായി ആണ് പ്രീതി മുകുന്ദൻ എത്തുന്നത്. കവിൻ നായകനായ സ്റ്റാർ എന്ന തമിഴ് ചിത്രത്തിലെ നായിക വേഷത്തിലൂടെയും 'ആസൈ കൂടൈ' എന്ന സൂപ്പർ ഹിറ്റ് മ്യൂസിക് വീഡിയോയിലെ പ്രകടനത്തിലൂടെയും ശ്രദ്ധ നേടിയ പ്രീതി മുകുന്ദന്‍റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രമാണ് ഇത്.

കഴിഞ്ഞ മെയ് മാസത്തിൽ റിലീസ് ചെയ്‌ത് മികച്ച വിജയം നേടിയ 'മന്ദാകിനി' എന്ന റൊമാന്‍റിക് കോമഡി ചിത്രത്തിന് ശേഷം സ്പൈർ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം ഒരു റൊമാന്‍റിക് കോമഡി ത്രില്ലറാണ്. ചിത്രത്തിന്‍റെ പോസ്റ്റർ എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. പ്രശസ്‌ത എ ഐ ആർട്ടിസ്റ്റും വീഡിയോ എഡിറ്ററുമായ ലിബിൻ ബാഹുലേയനാണ് പോസ്റ്റർ ഒരുക്കിയത്.

സംവിധായകനായ ഫൈസൽ ഫസിലുദീൻ, ബിൽകെഫ്‌സൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം- ഡോൺപോൾ പി, സംഗീതം- അജ്‌മൽ ഹസ്ബുള്ള, എഡിറ്റിങ്- കണ്ണൻ മോഹൻ, സംഘട്ടനം- കലൈ കിങ്സണ്‍, കലാസംവിധാനം- സുനിൽ കുമാരൻ, പ്രൊഡക്ഷൻ കൺട്രോളർ- ശിഹാബ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ- രാജേഷ് അടൂർ,

കോസ്‌റ്റ്യൂം- അരുൺ മനോഹർ, മേക്കപ്പ്- ജിത്തു പയ്യന്നൂർ, സൗണ്ട് ഡിസൈൻ- രംഗനാഥ് രവി, പ്രൊജക്റ്റ് ഡിസൈനർ- സൗമ്യത വർമ്മ, ഡിഐ- ബിലാൽ റഷീദ്, ഡിസ്ട്രിബൂഷൻ ഹെഡ്- പ്രദീപ് മേനോൻ, അസ്സോസിയേറ്റ് ഡയറക്ടർ- സവിൻ സാ, സ്റ്റിൽസ്- ഷൈൻ ചെട്ടികുളങ്ങര, ഡിസൈൻ- യെല്ലോ ടൂല്‍സ്, വിതരണം- സ്പൈർ പ്രൊഡക്ഷൻസ്, പിആർഒ ശബരി.

Also Read :ശേഖരവർമ്മ രാജാവായി നിവിൻ പോളി; സോഷ്യൽ സറ്റയറുമായി അനുരാജ് മനോഹർ

ABOUT THE AUTHOR

...view details