ETV Bharat / bharat

'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്'; അനുകൂല വാദങ്ങൾ, വിമർശനങ്ങൾ, വെല്ലുവിളികൾ - ONE NATION ONE ELECTION WHATS NEXT - ONE NATION ONE ELECTION WHATS NEXT

പുതിയ തെരഞ്ഞെടുപ്പ് ഘടനയുടെ രാഷ്ട്രീയപരിണിതഫലങ്ങൾ സജീവചർച്ചകളിലാണ്. രാജ്യം ഇത്തരത്തിലൊരു സുപ്രധാന മാറ്റത്തിലേക്ക് കടക്കുമ്പോൾ മുന്നിലുയരുന്ന പ്രധാന വാദങ്ങളും വിമർശനങ്ങളും എന്തൊക്കെയാണ്? 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിന്‍റെ' ഭാവിയെന്ത്?

CRITICISMS ONE NATION ONE ELECTION  BENEFITS ONE NATION ONE ELECTION  ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഭാവി  BJP MODI CHANGE ELECTORAL PROCESS
One Nation, One Election (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 18, 2024, 7:18 PM IST

അങ്ങനെ നിരവധി വിവാദങ്ങൾക്കും രാഷ്ട്രീയ വാഗ്വാദങ്ങൾക്കും ഒടുവിൽ 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്ന ആശയത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിരിക്കുകയാണ്. 2023 സെപ്‌റ്റംബർ 2ന് മുൻ രാഷ്‌ട്രപതി റാം നാഥ് കോവിന്ദിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച എട്ട് അംഗ സമിതി സമർപ്പിച്ച റിപ്പോർട്ടിനാണ് ബുധനാഴ്‌ച അംഗീകാരം ലഭിച്ചത്. ശീതകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ബിൽ ഇരുസഭകളും കടന്നാൽ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്‍റെ തെരഞ്ഞെടുപ്പ് വ്യവസ്ഥിതി പൊളിച്ചെഴുതപ്പെടും.

പുതിയ തിരഞ്ഞെടുപ്പ് ഘടനയുടെ രാഷ്ട്രീയപരിണിതഫലങ്ങൾ സജീവചർച്ചകളിലാണ്. രാജ്യം ഇത്തരത്തിലൊരു സുപ്രധാന മാറ്റത്തിലേക്ക് കടക്കുമ്പോൾ പ്രധാന വാദങ്ങളും വിമർശനങ്ങളും എന്തൊക്കെയാണ്? 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിന്‍റെ' ഭാവിയെന്ത്?

എന്താണ് 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്ന ആശയം?

ലോക്‌സഭാ തെരഞ്ഞെടുപ്പും സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളും ഒരേസമയം നടത്തുക എന്നതാണ് ഈ ആശയം കൊണ്ട് പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ആദ്യഘട്ടത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പും സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളും ഒരുമിച്ചും, രണ്ടാം ഘട്ടത്തിൽ തദ്ദേശ തെരഞ്ഞെടുപ്പുകളും നടത്താനാണ് റാം നാഥ് കോവിന്ദ് സമിതി റിപ്പോർട്ട് ശുപാർശ ചെയ്‌തിരിക്കുന്നത്. ആദ്യഘട്ടം നടന്ന് 100 ദിവസത്തിനകം രണ്ടാം ഘട്ടം നടത്താനാണ് സമിതിയുടെ നിർദേശം.

അനുകൂല വാദങ്ങൾ

തെരഞ്ഞെടുപ്പിന്‍റെ നടത്തിപ്പ് ചെലവ് ഗണ്യമായി കുറയ്ക്കാനാകും എന്നതാണ് ഈ ആശയത്തിന്‍റെ ഏറ്റവും മികച്ച നേട്ടമായി വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നത്. വ്യത്യസ്‌ത ഘട്ടങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ഉണ്ടാവുന്ന ധനനഷ്‌ടവും വിഭവനഷ്‌ടവും ഒറ്റ തിരഞ്ഞെടുപ്പിലൂടെ വെട്ടികുറക്കാനാകും. ഈ വിഭവങ്ങളെ രാജ്യത്തിന്‍റെ വികസനത്തിന് വേണ്ടി ഉപയോഗിക്കാനാകുമെന്ന് അനുകൂലിക്കുന്നവർ വാദിക്കുന്നു.

സർക്കാരുകൾക്ക് തെരഞ്ഞെടുപ്പ് നയങ്ങളിലേക്ക് ചിലവഴിക്കുന്ന ഊർജം ഭരണകാര്യങ്ങളിലേക്ക് തിരിച്ചുവിടാൻ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞിരുന്നു. ഓരോ തെരഞ്ഞെടുപ്പിനും ഓരോ വോട്ടര്‍ പട്ടികയുണ്ടാക്കുന്നത് തീര്‍ത്തും അനാവശ്യമായ കാര്യമാണ്. ഒറ്റ തെരഞ്ഞെടുപ്പാക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ പൊതു ഖജനാവിന് വലിയ ലാഭം സമ്മാനിക്കുമെന്നും രാജ്യത്തിന്‍റെ വികസനത്തെ അത് കൂടുതൽ ത്വരിതപ്പെടുത്തുമെന്നും സമിതിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഇടവിട്ടുള്ള തെരഞ്ഞെടുപ്പുകൾ രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ച, പൊതുചെലവിൻ്റെ ഗുണനിലവാരം, വിദ്യാഭ്യാസം തുടങ്ങി ഒട്ടേറെ മേഖലകളിലുണ്ടാക്കുന്ന പ്രതികൂല പ്രത്യാഘാതങ്ങളെ 'ഒറ്റ തെരഞ്ഞെടുപ്പിലൂടെ' ഇല്ലാതാക്കാമെന്നും സാമൂഹിക സൗഹാർദ്ദത്തെ കൂടുതൽ ഊട്ടിയുറപ്പിക്കാൻ സഹായിക്കുമെന്നും വിദഗ്‌ധർ പറയുന്നു.

വിമർശനങ്ങൾ

തെരഞ്ഞെടുപ്പ് ഒറ്റ തവണ നടത്തുന്നതിലൂടെ രാജ്യത്തിന്‍റെ ഫെഡറൽ സംവിധാനം അട്ടിമറിക്കപ്പെടും എന്നതാണ് ഈ ആശയത്തിനെതിരെ ഉയരുന്ന പ്രധാന വിമർശനം. ജിഎസ്‌ടി പോലെ എല്ലാം കേന്ദ്രീകൃതമാക്കാനുള്ള സംഘപരിവാർ അജണ്ടയാണിതെന്നും നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും പ്രതിപക്ഷപാർട്ടികൾ വിമർശനമുന്നയിച്ചിരുന്നു.

ഒരുമിച്ച് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ സ്വാഭാവികമായും ദേശീയ വിഷയങ്ങൾ ആയിരിക്കും തിരഞ്ഞെടുപ്പിൽ ചർച്ചയാവുക. ഇത് സംസ്ഥാനത്തെയും പ്രാദേശിക പ്രശ്‌നങ്ങളെയും അവഗണിക്കുമെന്നും തദ്ദേശീയ തെരഞ്ഞെടുപ്പുകളിൽ പോലും വോട്ടർമാർ ദേശീയ വിഷയങ്ങളാൽ സ്വാധീനിക്കപ്പെടാൻ സാധ്യതയുണ്ടെന്നും പ്രതിപക്ഷ കക്ഷികൾ വാദിക്കുന്നു. ഇത്തരത്തിൽ തങ്ങൾക്ക് ഹിതകരമല്ലാത്ത സംസ്‌ഥാന സർക്കാരുകളെ അസ്‌ഥിരപ്പെടുത്തി കുറുക്കുവഴിയിലൂടെ സംസ്‌ഥാന ഭരണം കയ്യാളാനുള്ള രാഷ്‌ട്രീയ നീക്കമാണിതെന്നാണ് പ്രതിപക്ഷം പറയുന്നത്.

വ്യത്യസ്‌ത ഘട്ടങ്ങളിൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലെ കക്ഷി നിലകളാണ് രാജ്യസഭയിലെ പ്രാതിനിധ്യത്തെ പുതുക്കുന്നത്. ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരേ സമയം നടക്കുന്നതുവഴി രാജ്യസഭയുടെയും ജനാധിപത്യത്തിന്‍റെയും രാഷ്ട്രീയ വൈവിധ്യം ഇല്ലാതാകുമെന്നും പ്രതികൂലിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു.

CRITICISMS ONE NATION ONE ELECTION  BENEFITS ONE NATION ONE ELECTION  ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഭാവി  BJP MODI CHANGE ELECTORAL PROCESS
Kovind's panel submit report to President Droupadi Murmu (ETV Bharat)

വെല്ലുവിളികൾ

1952, 1957, 1962, 1967 എന്നീ വർഷങ്ങളിൽ ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയമാണ് തെരഞ്ഞെടുപ്പുകൾ നടന്നത്. എന്നാൽ 1959ൽ അന്നത്തെ കേരള സർക്കാരിനെ വിമോചനസമരവുമായി ബന്ധപ്പെട്ടുയർന്ന പ്രശ്‌നങ്ങളിൽ ആർട്ടിക്കിൾ 356 ണ് കീഴിൽ പിരിച്ച് വിട്ടതോടെയാണ് തിരഞ്ഞെടുപ്പ് ഘടന മാറിത്തുടങ്ങുന്നത്. പിന്നീട് കക്ഷികൾ തമ്മിലുള്ള കൂറുമാറ്റങ്ങളും പ്രത്യാക്രമണങ്ങളുംമൂലം പല സംസ്ഥാനങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പുകൾ പല ഘട്ടങ്ങളിലേക്ക് മാറുകയായിരുന്നു. 'ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പിലേക്ക്' ഇനി മാറിയാൽ തന്നെയും കാലാവധി കഴിയാതെ സംസ്ഥാന സർക്കാരുകൾ ഭരണത്തിൽ നിന്നിറങ്ങേണ്ടി വരുന്ന ഇത്തരം അവസരങ്ങളിലും ഉപതെരഞ്ഞെടുപ്പുകളിലുമെല്ലാം എന്ത് നീക്കങ്ങൾ നടത്തും എന്നത് പ്രസക്തമാണ്.

ഈ തീരുമാനം നടപ്പിലാക്കുകയാണെങ്കിൽ ഭരണഘടനയിലും മറ്റു നിയമചട്ടക്കൂടുകളിലും ആവശ്യമായി വരുന്ന ഭേദഗതിയാണ് മറ്റൊരു വെല്ലുവിളി. റാം നാഥ് കോവിന്ദ് സമിതിയുടെ റിപ്പോർട്ട് അനുസരിച്ച് ഭരണഘടനയിലെ അഞ്ച് അനുച്ഛേദങ്ങളും ജനപ്രാതിനിധ്യ നിയമവും ഭേദഗതി ചെയ്യേണ്ടിവരും. പാർലമെൻ്റിൻ്റെ സഭകളുടെ കാലാവധി സംബന്ധിച്ച ആർട്ടിക്കിൾ 83, സംസ്ഥാന നിയമസഭകളുടെ കാലാവധി സംബന്ധിച്ച ആർട്ടിക്കിൾ 172 എന്നിവ ഉൾപ്പെടെയാണ് ഭേദഗതി ചെയ്യേണ്ടി വരിക. ഇവക്ക് സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമില്ലെങ്കിലും പാർലമെന്‍റിൽ ഈ ബില്ലുകൾ പാസാവേണ്ടതുണ്ട്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൂടാതെ എല്ലാ രാഷ്ട്രീയപാർട്ടികളും ഇക്കാര്യത്തിൽ സമവായത്തിൽ എത്തിയാൽ മാത്രമേ ഇത്തരത്തിൽ ഒരു സുപ്രധാന മാറ്റം സുഗമമായി നടപ്പിലാക്കാൻ ആകൂ. കോൺഗ്രസും തൃണമൂലും ആം ആദ്‌മിയും മറ്റു ഇടത്പക്ഷ സംഘടനകളും ഉൾപ്പെടെയുള്ള പ്രതിപക്ഷ നിര ഇടഞ്ഞ്നിൽക്കുമ്പോൾ ഇതിന്‍റെ പ്രായോഗിക നടത്തിപ്പ് എത്രത്തോളം സുഗമമാകുമെന്ന് കണ്ടറിയണം. ജെഡിയു ഉൾപ്പെടെയുള്ള സഖ്യകക്ഷികളുടെ പിന്തുണ ഉള്ളതിനാൽ ബിൽ ഇരുസഭകളും കടക്കാൻ പ്രയാസമുണ്ടാവില്ലെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടൽ.

ആന്ധ്രാപ്രദേശ്, ഒഡീഷ, അരുണാചൽ പ്രദേശ്, സിക്കിം എന്നീ നാല് സംസ്ഥാനങ്ങളിൽ ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്തോടനുബന്ധിച്ച് തന്നെയാണ് നിലവിൽ നിയമസഭ തെരഞ്ഞെടുപ്പുകളും നടക്കുന്നത്. ദക്ഷിണാഫ്രിക്ക, സ്വീഡൻ, ബെൽജിയം, ജർമ്മനി, ജപ്പാൻ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലും ഒരേ സമയത്താണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്തായാലും രാജ്യം ഒട്ടാകെ ഇത്തരത്തിലൊരു മാറ്റം നടക്കുമ്പോൾ അത് രാഷ്ട്രീയ പ്രൊപഗാണ്ടയായി മാറുമോ അതോ നയപരമായ നീക്കമാകുമോ എന്നത് ജനാധിപത്യവ്യവസ്ഥയുടെ നിലനിൽപിനെതന്നെ തന്നെ ബാധിക്കുന്ന വിഷയമാണ്.

Also Read:'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന്' കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.