ബോക്‌സ് ഓഫീസില്‍ കുതിച്ച് 'സ്‌ത്രീ 2'. ശ്രദ്ധ കപൂര്‍ - രാജ്‌കുമാർ റാവു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമര്‍ കൗശിക്ക് സംവിധാനം ചെയ്‌ത 'സ്‌ത്രീ 2' ബോക്‌സ് ഓഫീസില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്. 34 ദിവസം കൊണ്ട് ചിത്രം ആഭ്യന്തര ബോക്‌സ് ഓഫീസിൽ 560 കോടി രൂപയാണ് വാരിക്കൂട്ടിയത്.
ഇതോടെ 'സ്‌ത്രീ 2' എക്കാലത്തെയും ഒന്നാം നമ്പര്‍ ബോളിവുഡ് ചിത്രമായി മാറി. 2018ൽ പുറത്തിറങ്ങിയ ബോളിവുഡ് ഹിറ്റ് 'സ്‌ത്രീ'യുടെ രണ്ടാം ഭാഗമാണ് 'സ്‌ത്രീ 2'. രൺബീർ കപൂർ നായകനായ 'അനിമൽ', ഷാരൂഖ് ഖാന്‍റെ 'ജവാൻ' എന്നീ ചിത്രങ്ങളെ പിന്തള്ളിയാണ് 'സ്‌ത്രീ 2' ഒന്നാം സ്ഥാനത്തെത്തിയത്.
#Stree2 scripts HISTORY... Becomes the HIGHEST-GROSSING *HINDI* FILM EVER... Crosses *lifetime biz* of #Jawan [#Hindi version]... Next stop: Inaugurating the ₹ 600 cr Club.
— taran adarsh (@taran_adarsh) September 18, 2024
[Week 5] Fri 3.60 cr, Sat 5.55 cr, Sun 6.85 cr, Mon 3.17 cr, Tue 2.65 cr. Total: ₹ 586 cr. #India biz.… pic.twitter.com/b5KtiIuZYZ
സ്‌ത്രീ 2ന്‍റെ നിര്‍മ്മാതാക്കളായ മാഡോക്ക് ഫിലിംസാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. 'റെക്കോര്‍ഡ് സ്വന്തമാക്കി സ്‌ത്രീ 2. ഇന്ത്യയില്‍ നമ്പര്‍ 1. എക്കാലത്തെയും നമ്പര്‍ 1 ബോളിവുഡ് ചിത്രം. സിനിമയെ വിജയിപ്പിച്ച എല്ലാ ആരാധകര്‍ക്കും ഒരുപാട് നന്ദി... സ്‌ത്രീ 2 ഇപ്പോഴും തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുന്നു... ഇനിയും റെക്കോര്‍ഡുകള്‍ നേടാന്‍... തിയേറ്ററില്‍ വരൂ' -ഇപ്രകാരമാണ് സിനിമയുടെ വിജയത്തെ നിര്‍മ്മാതാക്കള്‍ വിവരിച്ചത്.
ബോക്‌സ് ഓഫീസ് കളക്ഷനില്‍ ഈ ഹൊറർ-കോമഡി സീക്വൽ വലിയ നാഴികക്കല്ലാണ് പിന്നിട്ടിരിക്കുന്നത്. മുൻ റെക്കോർഡുകളെയെല്ലാം കാറ്റില്‍ പറത്തി എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹിന്ദി ചിത്രമായി 'സ്‌ത്രീ 2' മാറി. 55.4 കോടി രൂപയുടെ മികച്ച ഓപ്പണിംഗ് ദിന കളക്ഷനും, ആദ്യ വാരാന്ത്യത്തിൽ ശ്രദ്ധേയമായ 204 കോടി രൂപയും നേടിയ ശേഷം, വെറും അഞ്ച് ആഴ്‌ചകള്‍ക്കകമാണ് ചിത്രം 560.35 കോടി രൂപ നേടിയത്.