തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാല മദ്യവിൽപന ഉയർന്നു. ഉത്രാടം മുതല്‍ ചതയം വരെ ഈ വര്‍ഷം 2291.57 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ഈ വർഷം ചതയം ഡ്രൈ ഡേ അല്ലാതിരുന്നതാണ് മദ്യ വിൽപ്പനയിൽ നേട്ടമുണ്ടാക്കാൻ ബെവ്കോയ്ക്ക് താങ്ങായത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 766.35 കോടി രൂപയുടെ അധിക വരുമാനമാണ് ബിവറേജസ് കോര്‍പറേഷന് ഓണക്കാലത്തെ മദ്യ വില്‍പ്പനയിലൂടെ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഓണത്തിന് 1525.22 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്.
ഓണക്കാലത്തെ മദ്യ വില്‍പ്പന ഇത്തവണ മുന്‍ കാലത്തെപ്പോലെ ഖജനാവിലേക്ക് വന്‍ വരുമാനം ഉണ്ടാക്കില്ലെന്ന സൂചനയായിരുന്നു ആദ്യം പുറത്തു വന്നത്. ഉത്രാടത്തിനും അവിട്ടത്തിനും മദ്യ വിൽപനയില്‍ പിന്നോട്ട് പോയെങ്കിലും ചതയ ദിനത്തിലെ മദ്യ വിൽപനയില്‍ കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ് മാറ്റി കുറിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഓണത്തിന് രണ്ട് ദിവസം ബെവ്‌കോ അവധിയായതും കണക്കുകളില്‍ വ്യത്യാസമുണ്ടാകാന്‍ കാരണമായി. കഴിഞ്ഞ വര്‍ഷം തിരുവോണത്തിനും ചതയത്തിനും ബീവറേജസ് കോര്‍പ്പറേഷന് അവധിയായിരുന്നു. ഇത്തവണ ചതയ നാളില്‍ അവധി ഉണ്ടായിരുന്നില്ല. കന്നി മാസത്തിലെ ചതയം ആയതിനാലാണ് അവധി ഒഴിവായത്. ആ ഒറ്റ ദിവസം മാത്രം 818.21 കോടി രൂപയുടെ മദ്യമാണ് ബെവ് കോ ഔട്ട് ലെറ്റുകള്‍ വിറ്റത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സംസ്ഥാനത്തെ മദ്യ വില്‍പനയുടെ കണക്കുകള്‍ ഇങ്ങനെ:
ഉത്രാടം:
വർഷം | മദ്യം വിറ്റത് (തുക) |
2023 | 715.97 കോടി |
2024 | 704.06 കോടി |
തിരുവോണം: ബെവ്‌കോ അവധി
അവിട്ടം:
വർഷം | മദ്യം വിറ്റത് (തുക) |
2023 | 809.25 കോടി |
2024 | 769.31 കോടി |
ചതയം:
വർഷം | മദ്യം വിറ്റത് (തുക) |
2023 | ബെവ്‌കോ അവധി |
2024 | 818.21 കോടി |
ഓണക്കാലത്തെ കച്ചവടം:
വർഷം | മദ്യം വിറ്റത് (തുക) |
2023 | 1525.22 കോടി |
2024 | 2291.57 കോടി |