ഹൈദരാബാദ്: ഓപ്പോ റെനോ 13 5ജി സീരീസ് സ്‌മാർട്ട്‌ഫോൺ ഇന്ത്യ ഉൾപ്പെടെയുള്ള ആഗോള വിപണിയിൽ അവതരിപ്പിച്ചു. ഇന്ന് ഞ്ജഞ(നുവരി 9) വൈകുന്നേരം 5 മണിക്ക് നടന്ന ഇവന്‍റിലാണ് അവതരിപ്പിച്ചത്. ഓപ്പോ റെനോ 13, 13 പ്രോ എന്നീ മോഡലുകളാണ് ഈ ശ്രേണിയിൽ പുറത്തിരിക്കുന്നത്. ചൈനയിൽ ലോഞ്ച് ചെയ്‌ത് രണ്ട് മാസങ്ങൾക്ക് ശേഷമാണ് ഫോൺ ആഗോള ലോഞ്ചിനെത്തിയത്.
2024 നവംബറിലാണ് ഓപ്പോ റെനോ 13 സീരീസ് ചൈനയിൽ ലോഞ്ച് ചെയ്‌തത്. മീഡിയാടെക് ഡയമെൻസിറ്റി 8350 ചിപ്‌സെറ്റിലായിരിക്കും ഈ സീരീസിലെ ഫോണുകൾ പ്രവർത്തിക്കുക. 50 എംപി ഫ്രണ്ട് ക്യാമറയാണ് മറ്റൊരു എടുത്തുപറയേണ്ട ഫീച്ചർ. ട്രിപ്പിൾ ക്യാമറ സജ്ജീകരണവുമായെത്തുന്ന ഓപ്പോ റെനോ 13 പ്രോ മോഡലിൽ സോണി IMX890 പ്രൈമറി ക്യാമറയാണ് നൽകിയിരിക്കുന്നത്. അതിനാൽ തന്നെ ഫോട്ടോഗ്രഫിക്ക് പുതിയ ഫോൺ മികച്ചതായിരിക്കുമെന്നതിൽ സംശയമില്ല. പ്രോ മോഡലിൽ 80 വാട്ട് ഫാസ്റ്റ് ചാർജിങാണ് നൽകിയിരിക്കുന്നത്.
Power and performance, perfected.
— OPPO India (@OPPOIndia) January 9, 2025
The #OPPOReno13Pro is powered by the MediaTek Dimensity 8350 Chip and features a massive 5800mAh battery, the largest in Reno history.#OPPOAIPhone #LiveInTheMoment pic.twitter.com/PdMry5s92y
ഈ സീരീസ് സ്‌മാർട്ട്‌ഫോണുകൾ പ്രവർത്തിക്കുന്നത് ആൻഡ്രോയ്‌ഡ് 15 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 15 ഓപ്പറേറ്റിങ് സിസ്റ്റത്തിലായിരിക്കും. ബേസിക് മോഡൽ 4nm മീഡിയാടെക് ഡയമെൻസിറ്റി 8350 ചിപ്‌സെറ്റിലായിരിക്കും പ്രവർത്തിക്കുക. 5G, Wi-Fi 6, ബ്ലൂടൂത്ത് 5.4, GPS, യുഎസ്‌ബി ടൈപ്പ് സി എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകൾ ഈ സീരീസിലെ രണ്ട് ഫോണുകൾക്കും നൽകിയിട്ടുണ്ട്. പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കുന്ന IP66,IP68,IP69 റേറ്റിങുകൾ സീരീസിലെ ഫോണുകൾക്ക് ലഭിക്കും. കൂടാതെ ഈ സീരീസിൽ ഓപ്പോ വികസിപ്പിച്ച X1 നെറ്റ്‌വർക്ക് ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്. ഇത് മെച്ചപ്പെട്ട സിഗ്നൽ കവറേജ് നൽകുമെന്നാണ് ഓപ്പോ അവകാശപ്പെടുന്നത്. ഓപ്പോ റെനോ 13 5ജി സീരീസിലെ രണ്ട് ഫോണുകളുടെയും വിലയും മറ്റ് സവിശേഷതകളും പരിശോധിക്കാം.
ഓപ്പോ റെനോ 13 സീരീസിന്‍റെ വില:
ഓപ്പോ റെനോ 13 സീരീസിലെ ഫോണുകളുടെ വില പരിശോധിക്കുമ്പോൾ, ഓപ്പോ റെനോ 13 മോഡലിന്‍റെ 8 ജിബി+128 ജിബി വേരിയന്‍റിന്‍റെ വില 37,999 രൂപയാണ്. 8 ജിബി+256 ജിബി വേരിയന്‍റിന്‍റെ വില 39,999 രൂപയാണ്. അതേസമയം ഓപ്പോ റെനോ 13 പ്രോ മോഡലിന്‍റെ 12 ജിബി+256 ജിബി വേരിയന്‍റിന്‍റെ വില 49,999 രൂപയാണ്. 12 ജിബി+512 ജിബി വേരിയന്‍റിന്‍റെ വില 54,999 രൂപയാണ്.
ഓപ്പോ റെനോ 13 സീരീസിലെ ഫോണുകൾ ഫ്ലിപ്‌കാർട്ട് വഴിയും ഓപ്പോയുടെ ഓൺലൈൻ സ്റ്റോറുകൾ വഴിയുമാകും വിൽപ്പനയ്‌ക്കെത്തുക. ജനുവരി 11ന് ഉച്ചയ്‌ക്ക് 12 മണി മുതൽ വിൽപ്പന ആരംഭിക്കും.
ഡിസൈൻ:
ഫോണിന്‍റെ ഡിസൈൻ പരിശോധിക്കുമ്പോൾ, പ്രോ മോഡലിന് 1272x2800 പിക്‌സൽ റെസല്യൂഷനുള്ള 6.8 ഇഞ്ച് 1.5k ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. 120 ഹെട്‌സ് റിഫ്രഷ് റേറ്റ് ലഭിക്കുന്ന ഫോണിന് 1200 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസ് ലഭിക്കും. അതേസമയം, ബേസിക് മോഡലിന് 1256x2760 പിക്‌സൽ റെസല്യൂഷനുള്ള 6.59 ഇഞ്ച് ഫുൾ എച്ച്‌ഡിപ്ലസ് AMOLED ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. 120 ഹെട്‌സ് റിഫ്രഷ് റേറ്റ് ലഭിക്കുന്ന റെനോ 13ന് പ്രോ മോഡലിന് സമാനമായി 1200 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസ് ലഭിക്കും. ഗ്രാഫൈറ്റ് ഗ്രേ, മിസ്റ്റ് ലാവൻഡർ എന്നീ കളർ ഓപ്‌ഷനുകളിലാണ് ഈ ഫോണുകൾ ലഭ്യമാവുക.
സ്റ്റോറേജ്:
ബേസിക് മോഡൽ 12 ജിബി LPPDR5X റാമും 512 ജിബി വരെ സ്റ്റോറേജുമുള്ള 2 ഓപ്‌ഷനുകളിൽ ലഭ്യമാവും. 8 ജിബി+128 ജിബി, 8 ജിബി+256 ജിബി എന്നീ സ്റ്റോറേജ് ഓപ്‌ഷനുകളിലാണ് റെനോ 13 ലഭ്യമാവുക. അതേസമയം12 ജിബി+256 ജിബി, 12 ജിബി+512 ജിബി എന്നീ സ്റ്റോറേജ് ഓപ്‌ഷനുകളിലാണ് റെനോ 13 പ്രോ ലഭ്യമാവുക.
AI LivePhoto on the #OPPOReno13series captures life in vibrant detail—1.5 seconds before and after your shot for a 3-second LIVE memory.
— OPPO India (@OPPOIndia) January 9, 2025
Relive the moment!#OPPOAIPhone #LiveInTheMoment pic.twitter.com/MVJVrNig2B
ക്യാമറ:
ഓപ്പോ റെനോ 13 സീരീസിലെ പ്രോ മോഡലിൽ ട്രിപ്പിൾ ക്യാമറയാണ് സജ്ജീകരിച്ചിരിക്കുന്നത്. OIS ഉള്ള 50 എംപി സോണി IMX890 1/1.56 ഇഞ്ച് പ്രൈമറി ക്യാമറ, 3.5x ഒപ്റ്റിക്കൽ സൂം ഉള്ള 50 എംപി JN5 ടെലിഫോട്ടോ സെൻസർ, 120x വരെ ഡിജിറ്റൽ സൂം, 8 എംപി OV08D സെൻസർ എന്നിവ ഉൾപ്പെടുന്നതാണ് പ്രോ മോഡലിലെ ക്യാമറ യൂണിറ്റ്. അതേസമയം ബേസിക് മോഡലിൽ OIS ഉള്ള 50 എംപി പ്രൈമറി ക്യാമറയും 8 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവുമാണ് നൽകിയിരിക്കുന്നത്.
ബാറ്ററി:
ഓപ്പോ റെനോ 13 പ്രോയിൽ 80W വയർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയ്‌ക്കുന്ന 5,800mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. വാനില മോഡലിന് (ബേസ് മോഡൽ) 80W വയർഡ് ചാർജിങ് പിന്തുണയ്‌ക്കുന്ന 5,600mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്.
Also Read:
- ഒറ്റ ചാർജിൽ രണ്ട് ദിവസം വരെ ബാറ്ററി ലൈഫ്: വൺപ്ലസ് 13 സീരീസ് അവതരിപ്പിച്ചു: വിൽപ്പന ജനുവരി 10 മുതൽ
- iQOO 13ന് എതിരാളിയാകുമോ വൺപ്ലസ് 13? ആരാണ് കേമൻ ?
- സാംസങ് ഗാലക്‌സി എസ് 25 സീരീസ് വരുന്നു: ലോഞ്ച് ജനുവരി 22ന്; പ്രതീക്ഷിക്കാവുന്ന ഫീച്ചറുകളും പ്രീ-ബുക്കിങ് ആനുകൂല്യങ്ങളും
- സിരി ഉപയോക്താക്കളുടെ സ്വകാര്യത ലംഘിച്ചോ? ഒത്തുതീർപ്പിനായി 814 കോടി നൽകാൻ ആപ്പിൾ തയ്യാറായതിന് പിന്നിൽ? വിശദാംശങ്ങൾ
- റെഡ്‌മി നോട്ട് 14 സീരീസിന്‍റെ ആഗോള ലോഞ്ച് ജനുവരി 10ന്: ഒപ്പം പുതിയ സ്‌മാർട്ട്‌വാച്ചും ഇയർബഡും