ETV Bharat / state

ഹരിവരാസനം പുരസ്‌കാരം ജനുവരി 14ന് സമ്മാനിക്കും: പുരസ്‌കാര ജേതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി - HARIVARASANAM AWARD

സാഹിത്യകാരനും സംഗീതജ്ഞനും നടനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് ഇത്തവണത്തെ ഹരിവരാസനം പുരസ്‌കാര ജേതാവ്.

KAITHAPRAM  KAITHAPRAM DAMODARAN NAMBOOTHIRI  HARIVARASANAM AWARD  മകരസംക്രമ ദിനം
Kaithapram Damodaran Namboothiri (ETV Bharat)
author img

By ETV Bharat Kerala Team

Published : 9 hours ago

പത്തനംതിട്ട : മകരസംക്രമ ദിനമായ 2025 ജനുവരി 14ന് ശബരിമല സന്നിധാനത്തെ ശാസ്‌താ ഓഡിറ്റോറിയത്തിൽ വച്ച് ഇത്തവണത്തെ ഹരിവരാസനം പുരസ്‌കാരം സമ്മാനിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത് അറിയിച്ചു. സാഹിത്യകാരനും സംഗീതജ്ഞനും നടനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് ഇത്തവണത്തെ ഹരിവരാസനം പുരസ്‌കാര ജേതാവ്. തുറമുഖ സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വിഎൻ വാസവൻ പുരസ്‌കാരം നൽകും. തമിഴ്‌നാട് ദേവസ്വം മന്ത്രി ശേഖർ ബാബു മുഖ്യാതിഥി ആയിരിക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത്, എംഎൽഎ മാരായ അഡ്വ. പ്രമോദ് നാരായണൻ, അഡ്വ കെ യു ജനീഷ്‌കുമാർ, ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ എ അജികുമാർ, ജി സുന്ദരേശൻ, ദേവസ്വം ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

Read More: വിഐപി ആണ് കണ്ടോന്താർ...! സെലിബ്രിറ്റി ആണ് കൈതപ്രം...!; പ്രശസ്‌തരെ പെറ്റുപോറ്റിയ കണ്ണൂര്‍ ഗ്രാമങ്ങള്‍ - KANDONTHAR KAITHAPRAM VILLAGES

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.