അഭിനയിച്ച സിനിമ തിയേറ്ററില്‍ സൂപ്പര്‍ഹിറ്റായി മാറുമ്പോള്‍ നായകന്‍ ഇതൊന്നുമറിയാതെ യാത്രയിലായിരിക്കും. പിന്നെ കക്ഷിയെ കാണണമെങ്കില്‍ അടുത്ത സിനിമ ഓണ്‍ ആവണം. അതാണല്ലോ പതിവ്. പറഞ്ഞു വരുന്നത് പ്രണവ് മോഹന്‍ലാലിനെ കുറിച്ചാണ്.
സമൂഹമാധ്യമങ്ങളില്‍ സജീവമല്ലെങ്കിലും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെടുത്ത യാത്രയുടെ മനോഹരമായ ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്‌റ്റഗ്രാമിലൂടെ താരം പങ്കുവയ്‌ക്കാറുണ്ട്. പലപ്പോഴും ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പൊന്നും കാണാറില്ല അതുകൊണ്ട് തന്നെ സ്ഥലങ്ങള്‍ ഏതാണെന്നറിയാന്‍ പ്രേക്ഷകര്‍ ഏറെ പണിപ്പെടാറുമുണ്ട്. എന്നാല്‍ ഈ ചിത്രങ്ങള്‍ക്ക് താഴെ രസകരമായ കമന്‍റുകളാണ് കാണാന്‍ കഴിയാറുള്ളത്.
സിനിമയേക്കാള്‍ തന്‍റെ യാത്രകള്‍ക്ക് പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ് പ്രണവ്. അതുകൊണ്ട് തന്നെ യാത്രയും സാഹസികതയും എഴുത്തും ഒപ്പം സംഗീതവും ചേര്‍ന്നതാണ് പ്രണവിന്‍റെ ജീവിതമെന്ന് ആരാധകര്‍ക്ക് തോന്നിയിട്ടുമുണ്ടാകും.
സാധാരണക്കാരെ പോലെ അവധി ആഘോഷിച്ചും മലമുകളില്‍ കയറിയും ട്രെക്കിങ് നടത്തിയുമൊക്കെ അങ്ങനെ ആസ്വദിച്ച് കറങ്ങി തിരിഞ്ഞാണ് പ്രണവ് വീട്ടില്‍ എത്തുന്നത്. പലപ്പോഴും സ്വന്തം വീട്ടുകാര്‍ക്ക് പോലും പ്രണവ് എവിടെയാണെന്ന കാര്യത്തില്‍ വലിയ ധാരണയൊന്നും ഉണ്ടാവാറില്ല.
ഇപ്പോഴിതാ മോഹന്‍ലാലിന്‍റെ അമ്മയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത വീഡിയോയുടെ ട്രോള്‍ വേര്‍ഷനാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്. മോഹന്‍ലാലിന്‍റെ എക്കാലത്തെയും ഹിറ്റ് സിനിമയായ 'ദേവാസുര'ത്തിലെ മോഹന്‍ലാലും ഒടുവില്‍ ഉണ്ണികൃഷ്‌ണനും തമ്മിലുള്ള ''വന്നോ ഊരുതെണ്ടി'' എന്ന സംഭാഷണമാണ് ഈ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.