പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്‌റ്റാര്‍ നായകനാകുന്ന ‘ദി രാജാ സാബിന്‍റെ കിടിലന്‍ പോസ്‌റ്റര്‍ പുറത്ത്. പ്രഭാസിന്‍റെ പിറന്നാളിന് മുന്നോടിയായാണ് പോസ്‌റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ദി രാജാ സാബ്’ന്‍റെ ആദ്യ ഗ്ലിംപ്‌സ് വീഡിയോ അടുത്തിടെ പുറത്തുവിട്ടിരുന്നു. ഇതോടെ ആരാധകരുടെ പ്രതീക്ഷയും ആകാംക്ഷയും വര്‍ധിച്ചിരിക്കുകയാണ്. മാളവിക മോഹനനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഹൊറർ റൊമാന്‍റിക് കോമഡിയാണ് ചിത്രമെന്നാണ് സൂചന.
ഫാമിലി എൻ്റർടെയ്‌നറായെത്തിയ ‘പ്രതി റോജു പാണ്ഡഗെ’, റൊമാൻ്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി സംവിധാനത്തില്‍ പുതിയ ചിത്രം ഒരുങ്ങുന്നത്.
സമാനതകളില്ലാത്ത സ്‌റ്റൈലിലും സ്വാഗിലുമുള്ള പ്രഭാസിന്‍റെ ലുക്കാണ് പോസ്‌റ്ററിന്‍റെ ആകർഷണം. പ്രഭാസിന്‍റെ 45-ാം ജന്മദിനമായ ഒക്ടോബർ 23ന് പ്രേക്ഷകർക്കായി ഒരു റോയൽ ട്രീറ്റ് കാത്തിരിക്കുന്നു എന്നൊരു സർപ്രൈസും പോസ്‌റ്ററിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
തെലുഗു, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പ്രദർശനത്തിനെത്തുന്ന ചിത്രം 2025 ഏപ്രിൽ 10-നാണ് റിലീസിനായി ഒരുങ്ങുന്നത്.