കേരളം

kerala

ETV Bharat / entertainment

എങ്ങും 'കൽക്കി' മയം; തിയേറ്ററുകൾ കീഴടക്കി പ്രഭാസ് ചിത്രം, സക്‌സസ് ട്രെയിലറും പുറത്ത് - Kalki 2898 AD Success trailer - KALKI 2898 AD SUCCESS TRAILER

ബോക്‌സ് ഓഫിസിൽ കൊടുങ്കാറ്റായി 'കൽക്കി 2898 എഡി'. ആരാധകരിൽ ആവേശം ഇരട്ടിയാക്കാൻ സക്‌സസ് ട്രെയിലറും പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

കൽക്കി 2898 എഡി സക്‌സസ് ട്രെയിലർ  KALKI 2898 AD REVIEW  KALKI 2898 AD COLLECTION  KALKI 2898 AD MOVIE UPDATES
Kalki 2898 AD Success trailer out (ETV Bharat)

By ETV Bharat Kerala Team

Published : Jul 4, 2024, 6:39 PM IST

നാഗ് അശ്വിന്‍റെ സംവിധാനത്തിൽ പ്രഭാസ് നായകനായി എത്തിയ ബ്രഹ്മാണ്ഡ ചിത്രമാണ് 'കൽക്കി 2898 എഡി'. ഏറെ നാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ ജൂൺ 27ന് തിയേറ്ററുകളിലേക്കെത്തിയ ഈ ചിത്രത്തിന് സ്വപ്‌നതുല്യമായ വരവേൽപ്പാണ് സിനിമാസ്വാദകർ ഒരുക്കിയത്. ആദ്യവാരം തന്നെ 500 കോടിയിലേറെ രൂപ ബോക്‌സ് ഓഫിസിൽ നിന്നും സ്വന്തമാക്കാൻ 'കൽക്കി'ക്കായി.

ഇതുവരെ ആഗോള വ്യാപകമായി 700 കോടിയ്‌ക്കടുത്ത് കലക്ഷൻ ചിത്രം വാരിക്കൂട്ടിയതെന്നാണ് വിവരം. പ്രേക്ഷകർ മാത്രമല്ല സിനിമാലോകം ഒന്നടങ്കം 'കൽക്കി' അണിയറക്കാർക്ക് അഭിനന്ദനങ്ങളുമായി എത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്‍റെ സക്‌സസ് ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

46 സെക്കന്‍റ് മാത്രമാണ് ട്രെയിലറിന്‍റെ ദൈർഘ്യം. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ചിത്രത്തിലെ സുപ്രധാന കഥാപാത്രങ്ങളെല്ലാം ട്രെയിലറിൽ വന്നുപോകുന്നുണ്ട്.

അതേസമയം കേരളത്തിലും മികച്ച പ്രതികരണങ്ങളാണ് 'കൽക്കി 2898 എഡി' നേടുന്നത്. 320 സ്‌ക്രീനുകളിൽ നിലവിൽ 'കൽക്കി' പ്രദർശനം തുടരുന്നുണ്ട്. 320 സ്‌ക്രീനുകളിൽ 190 ഇടത്ത് ത്രീഡിയിലാണ് പ്രദർശനം. വൈജയന്തി മൂവീസിന്‍റെ ബാനറിൽ സി അശ്വിനി ദത്ത് നിർമിച്ച സിനിമ കേരളത്തിൽ വിതരണത്തിനെത്തിച്ചത് ദുൽഖർ സൽമാന്‍റെ വേഫറർ ഫിലിംസാണ്.

അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുക്കോൺ, ദിഷ പടാനി, ശോഭന തുടങ്ങിയവരും ഈ സിനിമയിൽ പ്രധാന വേഷങ്ങളിലുണ്ട്. വിജയ് ദേവരകൊണ്ട, ദുൽഖർ സൽമാൻ തുടങ്ങിയ വമ്പൻ താരങ്ങളും ഈ ചിത്രത്തിൽ അണിനിരന്നിരിക്കുന്നു. ഭൈരവ എന്ന കഥാപാത്രമായാണ് പ്രഭാസ് ഈ ചിത്രത്തിൽ എത്തുന്നത്. 'കൽക്കി 2898 എഡി'യിലെ നായിക കഥാപാത്രമായ സുമതിയെ ദീപിക പദുക്കോണും കൈകാര്യം ചെയ്‌തിരിക്കുന്നു. മറ്റ് സുപ്രധാന കഥാപാത്രങ്ങളായ അശ്വത്ഥാമാവിനെ അമിതാഭ് ബച്ചനും യാസ്‌കിനെ കമൽ ഹാസനും ക്യാപ്റ്റനെ ദുൽഖർ സൽമാനും റോക്‌സിയെ ദിഷ പടാനിയും അവതരിപ്പിച്ചിരിക്കുന്നു.

ALSO READ:ബോക്‌സ് ഓഫീസ് തൂക്കി 'കൽക്കി 2898 എഡി'; ആറ് ദിവസങ്ങൾക്കുള്ളിൽ 700 കോടിയ്‌ക്ക് അടുത്ത്

ABOUT THE AUTHOR

...view details