കേരളം

kerala

ETV Bharat / entertainment

മരണം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ, ഇപ്പോള്‍ അതും ആയി; വിവാദങ്ങളുടെ പര്യായമായി പൂനം പാണ്ഡെ - Poonam Pandey Controversies

വിവാദങ്ങളിലൂടെ പ്രശസ്‌തി നേടിയ താരമാണ് പൂനം പാണ്ഡെ. സെർവിക്കൽ കാൻസർ ബാധിച്ച് വെള്ളിയാഴ്‌ചയാണ് താരം മരിച്ചുവെന്ന വാര്‍ത്ത പ്രചരിച്ചത്. ഇപ്പോഴിതാ താൻ മരിച്ചിട്ടില്ലെന്ന് തന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ പ്രതികരിച്ചിരിക്കുകയാണ് പൂനം.

poonam pandey  വിവാദങ്ങളുടെ പര്യായമായി പൂനം  Poonam Pandey Controversies  poonam pandey death controversies
വിവാദങ്ങളുടെ പര്യായമായി മാറി പൂനം പാണ്ഡെ

By ETV Bharat Kerala Team

Published : Feb 3, 2024, 3:45 PM IST

Updated : Feb 3, 2024, 4:12 PM IST

ഹൈദരാബാദ് : വിവാദങ്ങളിലൂടെ പ്രശസ്‌തി നേടിയ താരമാണ് പൂനം പാണ്ഡെ. മരണം എന്ന തലക്കെട്ട് മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. ഒടുവില്‍ അതും അവര്‍ വാര്‍ത്തയാക്കി. തന്‍റെ മരണം ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെ അവർ തന്നെ പങ്കുവച്ചു. എപ്പോഴുമുള്ള പോലെ ജനങ്ങൾ ആ വാര്‍ത്തയും ഏറ്റെടുത്തു. കമന്‍റുകൾ പലതും 'ഇത് ശരിയായ വാര്‍ത്ത ആണോ, അവർ ശരിക്കും മരിച്ചോ, പ്രശസ്‌തിക്ക് വേണ്ടി നുണ പറയുകയല്ലേ' എന്നിങ്ങനെയായിരുന്നു.

രണ്ടു ദിവസം മുൻപ് ഷൂട്ടിങ് ലക്ഷദ്വീപിലേക്ക് മാറ്റണമെന്ന തരത്തില്‍ ഒരു പോസ്‌റ്റ് താരം പങ്കുവച്ചിരുന്നു. ഇതും ജനങ്ങളില്‍ അവരുടെ മരണം സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്‌ടിച്ചു. ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ എപ്പോഴും വാർത്തകളിൽ നിറയുന്നത് അവരെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ കാരണമാണ്.

വർഷങ്ങളായി, പൂനം പാണ്ഡെയുടെ പേര് വിവാദങ്ങളുടെ പര്യായമായി മാറിയിരിക്കുകയാണ്. സെർവിക്കൽ കാൻസർ ബാധിച്ച് വെള്ളിയാഴ്‌ചയാണ് (02-02-2024) താരം മരിച്ചുവെന്ന വാര്‍ത്ത പ്രചരിച്ചത്. താരത്തിന്‍റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് മരണവാര്‍ത്ത പുറത്തുവന്നത്. 2013ൽ നഷ എന്ന ചിത്രത്തിലൂടെയാണ് പൂനെ പാണ്ഡെ തന്‍റെ ബോളിവുഡ് കരിയർ ആരംഭിച്ചത്. അന്നുമുതൽ താരം ട്രോളുകളും വിമർശനങ്ങളും ക്ഷണിച്ചുവരുത്തി. താരത്തിന്‍റെ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട വിവാദങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

രാജ് കുന്ദ്രയെ കുറ്റപ്പെടുത്തി പൂനം പാണ്ഡെ :ലോക്ക് അപ്പ് എന്ന റിയാലിറ്റി ഷോയിലെ മത്സരാർഥിയായിരുന്ന പൂനം പാണ്ഡെ നിരവധി വിവാദങ്ങളിൽ അകപ്പെട്ടിരുന്നു. എന്നിരുന്നാലും, ഏറ്റവും കൂടുതൽ പ്രേക്ഷകശ്രദ്ധ നേടിയത് രാജ് കുന്ദ്രയുടെ ഉയർന്ന പ്രൊഫൈൽ കേസാണ്. രാജ് കുന്ദ്ര ഉൾപ്പെട്ട ഒരു സ്ഥാപനവുമായി കരാർ ഒപ്പിടാൻ പൂനത്തെ ഭയപ്പെടുത്തിയെന്നായിരുന്നു റിപ്പോർട്ടുകൾ. അതിന്‍റെ പ്രതികാരമായി പൂനം പാണ്ഡെയുടെ ഫോൺ നമ്പർ ചോർത്തിയെന്നും അവർ അവകാശപ്പെട്ടിരുന്നു.

ഭർത്താവ് സാം ബോംബെക്കെതിരെ ഗാർഹിക പീഡന ആരോപണം : 2020-ൽ വിവാഹിതയായതിന് തൊട്ടുപിന്നാലെ ഭര്‍ത്താവ് സാം ബോംബെ തന്നെ പീഡിപ്പിച്ചുവെന്ന് പൂനം ആരോപിച്ചിരുന്നു. പിന്നീട് അദ്ദേഹത്തെ അറസ്‌റ്റ് ചെയ്യുകയും ഒടുവിൽ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്‌തു. മുൻ ഭർത്താവ് സാമിൽ നിന്നുള്ള ഗാർഹിക പീഡനം കാരണം തനിക്ക് ഗന്ധം തിരിച്ചറിയാൻ കഴിയുന്നില്ല എന്ന് പൂനം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

മർദനത്തിനിടെ ഉണ്ടായ മസ്‌തിഷ്‌ക രക്തസ്രാവം മൂലമാണ് ഇത് സംഭവിച്ചതെന്നും താരം പറഞ്ഞിരുന്നു. പൂനെ പാണ്ഡെയുടെ ഭര്‍ത്താവിനെതിരെ പൊലീസ് മർദനത്തിന് കേസെടുത്തിരുന്നു.

കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് അറസ്‌റ്റ് :ലോക്ക്ഡൗൺ സമയത്തും പൂനം പാണ്ഡെ വിവാദങ്ങളിൽ പെട്ടിരുന്നു. ലോക്ക്ഡൗൺ സമയത്ത് അവർ മുൻ ഭർത്താവ് സാമിനൊപ്പം പുറത്ത് നടക്കാൻ പോകുകയും, നിയമങ്ങൾ ലംഘിച്ചതിന് മുംബൈ പൊലീസ് അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. സോഷ്യൽ മീഡിയയിലും ഇവർക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.

2011 ലോകകപ്പ് :2011-ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യൻ ടീം സ്വന്തമാക്കുകയാണെങ്കിൽ നഗ്നയായി ആളുകള്‍ക്ക് മുമ്പില്‍ എത്തുമെന്ന് പൂനം പാണ്ഡെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതിന് ബിസിസിഐ അനുമതി നൽകിയില്ല.

ഗൂഗിൾ പൂനം പാണ്ഡെയുടെ ആപ്പ് പിൻവലിച്ചു :പൂനം പാണ്ഡെ 2017-ൽ പാണ്ഡെ ആപ്പ് പുറത്തിറക്കി. എന്നാല്‍ ആപ്പിലെ പ്രകോപനപരമായ ഉള്ളടക്കം കാരണം, ഗൂഗിൾ ഒരു മണിക്കൂറിനുള്ളിൽ പ്ലേ സ്‌റ്റോറിൽ നിന്ന് ഇത് ബ്ലോക്ക് ചെയ്‌തു.

മോഡലായി കരിയർ ആരംഭിച്ച പൂനം ഗ്ലാഡ്രാഗ്‌സ് മാൻഹണ്ട്, മെഗാമോഡൽ മത്സരങ്ങളിലെ മുൻനിര മോഡലുകളിൽ ഒരാളായിരുന്നു. ഒരു വിവാദ പരമ്പര പോലെയാണ് പൂനം പാണ്ഡെയുടെ ജീവിതം. 'പുലി വരുന്നേ' എന്ന കഥപോലെ താരത്തിന്‍റെ ജീവിതത്തില്‍ യഥാര്‍ഥത്തില്‍ എന്തെങ്കിലും നടന്നാലും പ്രേക്ഷകര്‍ ഏറ്റെടുക്കാത്ത അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്.

Last Updated : Feb 3, 2024, 4:12 PM IST

ABOUT THE AUTHOR

...view details