തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അതിജീവിതമാർക്ക് പരാതി നൽകാൻ പൊലീസിന്‍റെ ഫോൺ നമ്പറും ഇ-മെയിൽ മേൽവിലാസവും. റേഞ്ച് ഡിഐജി അജിത ബീഗത്തിൻ്റെ 04712330768 എന്ന ഔദ്യോഗിക നമ്പറാണ് പൊലീസ് പ്രസിദ്ധീകരിച്ചത്. അന്വേഷണം വഴിമുട്ടി നിൽക്കെ, പുതുതായി ഏർപ്പെടുത്തിയ സംവിധാനത്തിലൂടെ ഇതിനെ മറികടക്കാനാകുമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പ്രതീക്ഷ.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളിൽ സ്വമേധയാ കേസെടുക്കേണ്ടെന്ന തീരുമാനത്തിലായിരുന്നു തുടക്കത്തിൽ പ്രത്യേക അന്വേഷണ സംഘം. അന്വേഷണവുമായി സഹകരിക്കുമെന്ന ഉറപ്പ് സാക്ഷികളിൽ നിന്ന് ലഭിക്കുകയോ, പരാതികൾ നൽകുകയോ ചെയ്‌താൽ മാത്രം കേസെടുത്താൽ മതി എന്നായിരുന്നു അന്വേഷണ സംഘത്തിൻ്റെ നിലപാട്.
ഇതിനിടെ റിപ്പോർട്ടിലെ അതീവ ഗൗരവ സ്വഭാവമുള്ള ഇരുപതോളം മൊഴികൾ നൽകിയ സാക്ഷികളെ നേരിൽ കണ്ടെങ്കിലും അന്വേഷണ സംഘത്തിന് മുൻപാകെ ആരും പരാതിയുമായി സമീപിച്ചില്ല. ഈ സാഹചര്യത്തിൽ തുടങ്ങിവച്ച അന്വേഷണം അനിശ്ചിതത്വത്തിലായതോടെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ അതിജീവതമാർക്ക് പരാതി നൽകാൻ പൊലീസ് സംവിധാനം ഒരുക്കിയത്.
ഫോണിലൂടെയും ഇ-മെയിന്‍ മുഖേനയും പരാതി അറിയിക്കാം. നിലവിൽ റിപ്പോർട്ടിലെ പല സാക്ഷികളുടെയും പേര് വിവരങ്ങളിൽ വ്യക്‌തത ഇല്ലാത്തതിലെ പ്രതിസന്ധി പരിഹരിക്കാനും പുതിയതായി ഏർപ്പെടുത്തിയ സംവിധാനത്തിലൂടെ മറികടക്കാൻ സാധിക്കുമെന്നാന്ന് അന്വേഷണ സംഘത്തിൻ്റെ പ്രതീക്ഷ.
Also Read: "വിവരം ലഭിച്ചിട്ടും നടപടി സ്വീകരിക്കാത്തത് ക്രിമിനൽ കുറ്റം"; സിനിമ മേഖലയിൽ പുതിയ നിയമം