കേരളം

kerala

ETV Bharat / entertainment

'പൊയ്യാമൊഴി'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്; ആദ്യ പ്രദര്‍ശനം ഫ്രാൻസില്‍ - POYYAMOZHI FIRST LOOK POSTER - POYYAMOZHI FIRST LOOK POSTER

കാൻ ചലച്ചിത്രമേളയിലെ ഫിലിം മാര്‍ക്കറ്റില്‍ റിലീസ് ചെയ്യുന്ന 'പൊയ്യാമൊഴി'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് അണിയറക്കാര്‍.

പൊയ്യാമൊഴി  ഫ്രാൻസ് പാലെയ് തിയേറ്റര്‍  POYYAMOZHI MOVIE  POYYAMOZHI RELEASE
POYYAMOZHI FIRST LOOK POSTER (Etv Bharat Network)

By ETV Bharat Kerala Team

Published : May 16, 2024, 12:51 PM IST

എറണാകുളം:ടിനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ നിർമിക്കുന്ന "പൊയ്യാമൊഴി" എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്‌റ്റർ റിലീസായി. ജാഫർ ഇടുക്കി, നവാഗതനായ നഥാനിയേൽ, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധി അന്ന സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ആദ്യ പ്രദർശനം ഫ്രാൻസിൽ.

വിവിധ രാജ്യങ്ങളിലെ ചലച്ചിത്ര കമ്പനികളും പ്രതിനിധികളും പങ്കെടുക്കന്ന കാൻ ചലച്ചിത്ര മേളയിലെ ഫിലിം മാർക്കറ്റിൽ പ്രീമിയർ പ്രദർശനം നടക്കും. 2024 മെയ് 19ന് എട്ട് മണിക്ക് ഫ്രാൻസിലെ പാലെയ് റോയൽ തിയേറ്ററിലാണ് 'പൊയ്യാമൊഴി'യുടെ ആദ്യ പ്രദർശനം. ശരത് ചന്ദ്രൻ തിരക്കഥയും സംഭാഷണവുമെഴുതുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം വിനോദ് ഇല്ലംപിള്ളി നിർവ്വഹിക്കുന്നു. എം ആർ രേണുകുമാർ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു.

അഖിൽ പ്രകാശാണ് ചിത്രത്തിന്‍റെ എഡിറ്റർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഷിജി മാത്യു ചെറുകര, പ്രൊഡക്ഷൻ കൺട്രോളർ - സന്തോഷ് ചെറുപൊയ്‌ക, ആർട്ട് - നാഥൻ മണ്ണൂർ, കളറിസ്റ്റ് - ജയദേവ് തിരുവെയ്പ്പതി, സൗണ്ട് ഡിസൈൻ - തപസ് നായിക്, മേക്കപ്പ് - റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം - റോസ് റജിസ്, സ്റ്റിൽസ് - ജയപ്രകാശ്, പരസ്യക്കല - എം സി രഞ്ജിത്ത്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - റ്റൈറ്റസ് അലക്‌സാണ്ടർ, അസോസിയേറ്റ് ഡയറക്‌ടർ - റെന്നറ്റ്, ആക്ഷൻ - ആൽവിൻ അലക്‌സ്, അസിസ്റ്റന്‍റ് ഡയറക്‌ടർ - അഭിജിത് സൂര്യ, സുധി പാനൂർ, ഓഫിസ് നിർവഹണം - ഹരീഷ് എ വി, ഓൺലൈൻ മീഡിയ - മഞ്ജു ഗോപിനാഥ്‌, കൊടൈക്കനാൽ , വാഗമൺ,തൊടുപുഴ എന്നിവിടങ്ങളിലായിരുന്നു"പൊയ്യാമൊഴി"യുടെ ചിത്രീകരണം. പിആർഒ എസ് ദിനേശ്.

Also Read : 'ഡബിൾ ഐ സ്‌മാർട്' പാൻ ഇന്ത്യൻ ചിത്രം തിയേറ്ററുകളിലേക്ക്; ടീസർ പുറത്ത് - Double I Smart Teaser Out

ABOUT THE AUTHOR

...view details