കേരളം

kerala

ETV Bharat / entertainment

കേട്ടുമറന്ന മുത്തശ്ശിക്കഥയുടെ അതിമനോഹര ആവിഷ്‌കാരമായി പൂത കഥ; പല്ലൊട്ടി 90s കിഡ്‌സ് ഗാനം ശ്രദ്ധേയം - POOTHA KADHA SONG

പല്ലൊട്ടി 90s കിഡ്‌സിലെ മനോഹര ഗാനം പുറത്ത്. ചിത്രത്തിലെ പൂത കഥ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഒരു മുത്തശ്ശിക്കഥയെ അനുസ്‌മരിപ്പിക്കുന്നതാണ് ഗാനം. ഒക്ടോബർ 25ന് ചിത്രം തിയേറ്ററുകളിൽ എത്തും.

PALLOTTY 90S KIDS SONG  PALLOTTY 90S KIDS  പല്ലൊട്ടി 90S കിഡ്‌സ്‌ ഗാനം  പൂത കഥ ഗാനം
Pallotty 90s Kids song Pootha Kadha (ETV Bharat)

By ETV Bharat Entertainment Team

Published : Oct 18, 2024, 6:48 AM IST

'പല്ലൊട്ടി 90സ് കിഡ്‌സി'ലെ 'പൂത കഥ' എന്ന ഗാനം ശ്രദ്ധേയമാവുന്നു. ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന ചിത്രത്തിലെ മനോഹര ഗാനം സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിക്കുകയാണ്. കേട്ടുമറന്ന മുത്തശ്ശിക്കഥയുടെ അതിമനോഹര ആവിഷ്‌കാരമാണ് പൂത കഥ എന്ന ഗാനം.

മണികണ്‌ഠൻ അയ്യപ്പയുടെ സംഗീതത്തിൽ ശ്രയ രാഘവ് ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. മണികണ്‌ഠൻ അയ്യപ്പ തന്നെയാണ് ഗാന രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്. ആലാപന മികവ് കൊണ്ടും ദൃശ്യ മനോഹാരിത കൊണ്ടും ഒരു മുത്തശ്ശിക്കഥയെ അനുസ്‌മരിപ്പിക്കുന്നതാണ് ഗാനം.

നവാഗതനായ ജിതിൻ രാജ് ആണ് സിനിമയുടെ കഥയും സംവിധാനവും. ഒക്ടോബർ 25ന് ചിത്രം തിയേറ്ററുകളില്‍ എത്തും. സിനിമ പ്രാന്തൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നടനും സംവിധായകനുമായ സാജിദ് യഹിയ, നിതിൻ രാധാകൃഷ്‌ണൻ എന്നിവർ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.

റിലീസിന് മുൻപ് തന്നെ മൂന്ന് സംസ്ഥാന പുരസ്‌കാരങ്ങൾ, ജെസി ഡാനിയൽ ഫൗണ്ടേഷൻ പുരസ്‌കാരം എന്നിവ ലഭിച്ച ചിത്രം ബെംഗളൂരു ഇന്‍റര്‍നാഷണൽ ഫിലിം ഫെസ്‌റ്റിവലിൽ മികച്ച ഇന്ത്യൻ സിനിമ കാറ്റഗറിയിലിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു.

മാസ്‌റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്‌റ്റർ നീരജ് കൃഷ്‌ണ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അർജുൻ അശോകൻ, സൈജു കുറുപ്പ്, ബാലു വർഗീസ്, സുധി കോപ്പ, നിരഞ്ജന അനൂപ്, വിനീത് തട്ടിൽ, ദിനേഷ് പ്രഭാകർ, അബു വളയംകുളം തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നു.

ദീപക് വാസൻ ആണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാരോൺ ശ്രീനിവാസ് ഛായാഗ്രഹണവും രോഹിത് വാരിയത് ചിത്രസംയോജനവും നിര്‍വ്വഹിച്ചിരിക്കുന്നു. സുഹൈൽ കോയയുടെ ഗാനരചനയില്‍ മണികണ്‌ഠൻ അയ്യപ്പ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്.

ആർട്ട് ഡയറക്‌ടർ - ബംഗ്ലാൻ, ചമയം - നരസിംഹ സ്വാമി, വസ്ത്രാലങ്കാരം - പ്രവീൺ വർമ്മ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - വിജിത്ത്, നിശ്ചല ഛായാഗ്രഹണം - നിദാദ് കെഎൻ, ശബ്‌ദ രൂപകൽപ്പന - ശങ്കരൻ എഎസ്, കെസി സിദ്ധാർത്ഥൻ, ശബ്‌ദ മിശ്രണം - വിഷ്‌ണു സുജാതൻ, പ്രോജക്‌ട് ഡിസൈൻ - ബാദുഷ, കാസ്‌റ്റിംഗ് ഡയറക്‌ടർ - അബു വളയകുളം, ക്രിയേറ്റീവ് പരസ്യ കല - കിഷോർ ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read: മലയാളത്തില്‍ ഇതാദ്യം; ക്യാമ്പിംഗ് പശ്ചാത്തലത്തില്‍ ബിബിൻ ജോർജിന്‍റെ കൂടൽ

ABOUT THE AUTHOR

...view details